Image

പ്രമുഖ നോവലിസ്റ്റ് മാത്യു മറ്റം അന്തരിച്ചു

Published on 29 May, 2016
പ്രമുഖ നോവലിസ്റ്റ് മാത്യു മറ്റം അന്തരിച്ചു
കോട്ടയം: മലയാളത്തിലെ പ്രമുഖ നോവലിസ്റ്റുകളില്‍ ഒരാളും ഒട്ടേറെ ജനപ്രിയ കഥകളുടെ സൃഷ്ടാവുമായ മാത്യുമറ്റം (68) അന്തരിച്ചു. 

ഇന്ന് പുലര്‍ച്ചെ 3.30 ന് വീട്ടില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെ കോട്ടയം പാറമ്പുഴ ബത്‌ലഹേം പള്ളി സെമിത്തേരിയില്‍ സംസ്‌ക്കാരം നടക്കും.

ജനപ്രിയ എഴുത്തുകാരില്‍ മുന്നില്‍ നില്‍ക്കുന്ന മാത്യൂമറ്റം 270 ലധികം നോവലുകള്‍ എഴുത്തിയിട്ടുണ്ട്.

 ലക്ഷംവീട്, കരിമ്പ്, മെയ്ദിനം, അഞ്ചു സുന്ദരികള്‍, ആലിപ്പഴം, ദൈവം ഉറങ്ങിയിട്ടില്ല, പോലീസുകാരന്റെ മകള്‍, മഴവില്ല്, റൊട്ടി, പ്രൊഫസറുടെ മകള്‍ തുടങ്ങി അനേകം നോവലുകള്‍  രചിച്ചു.

മലയാളത്തിലെ ഒട്ടേറെ ആനുകാലികങ്ങളില്‍ അനേകം നോവലുകളും കഥകളും രചിച്ച അദ്ദേഹത്തിന്റെ രചനയ്ക്കായി 80 കളില്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ വാരികകള്‍ പോലും മത്സരിച്ചിരുന്നു.


 അദ്ദേഹത്തിന്റെ നോവലുകള്‍  പിന്നീട് സിനിമയ്ക്കും സീരിയലുകള്‍ക്കും കഥകളായി മാറുകയും ചെയ്തിരുന്നു. കരിമ്പ്, മെയ്ദിനം എന്നീ കൃതികള്‍ സിനിമകളായപ്പോള്‍ ആലിപ്പഴം പോലെയുള്ള നോവലുകള്‍ ടെലിവിഷന്‍ സീരിയലായി.

ക്സ്സിക് വിഭാഗത്തില്‍ പെടുന്ന കഥകളില്‍ നിന്നുംഭിന്നമായി വാണിജ്യകഥകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന  സമാന്തര എഴുത്തുശൈലി രൂപപ്പെടുത്തിയ കഥാകാരന്മാരില്‍ പെടുന്നു മാത്യൂമറ്റം. 

 ഇടുക്കിയില്‍ നിന്നും കോട്ടയത്തേക്ക് കുടിയേറിയ മാത്യുമറ്റത്തിന്റെ ലോകാവസാനം എന്ന നോവലായിരുന്നു അവസാനമായി ശ്രദ്ധ പിടിച്ചു പറ്റിയത്. 


ഭാര്യ: വത്സമ്മ. മക്കള്‍: കിഷോര്‍ (മലയാള മനോരമ), എമിലി (ഇസ്രായേല്‍) മരുമക്കള്‍: ജിജി, റോയി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക