Image

കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചു

Published on 29 May, 2016
കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചു
തൃശൂര്‍: മരണപ്പെടുന്ന സമയത്ത് നടന്‍ കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശമുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. 

ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് മണിയുടെ ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയത്. 

മണിയുടെ മരണത്തിന് മുമ്പും ശേഷവും ശരീരത്തില്‍നിന്ന് ശേഖരിച്ച രക്തത്തിന്റെയും മൂത്രത്തിന്റെയും ആന്തരികാവയവങ്ങളുടെയും സാമ്പിളുകളാണ് ഹൈദരാബാദിലെ കേന്ദ്രലാബില്‍ തുടര്‍പരിശോധനക്ക് വിധേയമാക്കിയത്. 

മരണത്തില്‍ ദുരുഹതയുണ്ടെന്ന് തങ്ങളുയര്‍ത്തിയ വാദം ശരിവെക്കുന്നതാണ് ലാബ് റിപ്പോര്‍ട്ടെന്ന് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ പ്രതികരിച്ചു.

കേന്ദ്ര ഫോറന്‍സിക് ലാബിലെ പരിശോധനാഫലം ലഭിക്കാത്തതിനാല്‍ ഇതുവരെ പൊലീസ് അന്വേഷണം നിലച്ച മട്ടായിരുന്നു.

 കാക്കനാട് റീജനല്‍ ലാബില്‍ നടത്തിയ ആന്തരികാവയവ പരിശോധനയില്‍ കണ്ടത്തെിയ മെഥനോളിന്റെയും ക്‌ളോറോ പെറിഫോസിന്റെയും അളവ് സംബന്ധിച്ച് നിഗമനത്തിലെത്താനായിട്ടില്ലായിരുന്നു

തുടര്‍ന്നാണ് ആന്തരികാവയവങ്ങള്‍ ഹൈദരാബാദിലെ കേന്ദ്ര ലാബിലേക്ക് അയച്ചത്. 


മാര്‍ച്ച് ആറിന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ച് മരണപ്പെട്ട കലാഭവന്‍ മണിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ ശരീരത്തില്‍ മെഥനോളിന്റെ അംശം കണ്ടത്തെിയതാണ് സംശയമുയര്‍ത്തിയത്

കീടനാശിനിയുടെ അംശം എങ്ങനെ, എത്ര അളവില്‍ എത്തി എന്ന് കണ്ടത്തൊനുള്ള സംവിധാനവും കാക്കനാട്ടെ റീജനല്‍ പരിശോധന ലാബില്‍ ഉണ്ടായിരുന്നില്ല. 

മണിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കാട്ടി സഹോദരന്‍ രംഗത്തത്തെിയതോടെയാണ് സംശയങ്ങള്‍ക്ക് ശക്തിയേറിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക