Image

വിശ്വാസം മുറിവേല്‍ക്കുമ്പോള്‍ മരിച്ചു പോകുന്ന എഴുത്തുകാരന്‍ (ശ്രീപാര്‍വതി)

Published on 30 April, 2016
വിശ്വാസം മുറിവേല്‍ക്കുമ്പോള്‍ മരിച്ചു പോകുന്ന എഴുത്തുകാരന്‍ (ശ്രീപാര്‍വതി)
അര്‍ദ്ധനാരീശ്വരന്‍ ഒരു സങ്കല്‍പ്പമാണ്. പാതി സ്ത്രീയും പാതി പുരുഷനും ഇടകലരുന്ന ഈശ്വരീയ സങ്കല്പം. ഭാരതീയര്‍ക്ക് ഏറെ പരിചിതവുമാണ്­ ഇത്. പൊതുവെ ഇന്ത്യന്‍ ദമ്പതികളെ ഇതേ സങ്കല്‍പ്പത്തില്‍ തന്നെയാണ് വിലയിരുത്തപ്പെടാറുള്ളതും. പെരുമാള്‍ മുരുകന്‍ എന്നാ തമിഴ് എഴുത്തുകാരന്റെ പുസ്തകമായ അര്‍ദ്ധനാരീശ്വരനില്‍ എന്നാല്‍ ഇതള്‍ വിടരുന്നത് നൂറ്റാണ്ടുകളായി ഒരു ഗ്രാമത്തില്‍ അരങ്ങേറുന്ന ഗ്രാമത്തിന്റെ ഭാഗമായി ചില സങ്കല്‍പ്പങ്ങളെയും വിശ്വാസങ്ങളുടെയും യാഥാര്‍ത്ഥ്യത്തിന്റെയും ആയഥാര്‍ത്ഥ്യത്തിന്റെയും ഒക്കെ പാതിയാക്കപ്പെട്ട ചിന്തകളും ബോധവും ഒക്കെയാണ്. പെരുമാള്‍ മുരുകനെ അറിയില്ലേ? നാളുകള്‍ക്കു മുന്‍പ് ഏറെ വിവാദം ഉണ്ടാക്കി ഒടുവില്‍ തന്നിലെ എഴുത്തുകാരന്‍ മരിച്ചെന്നു ഉറക്കെ പ്രഖ്യാപിച്ച അതേ എഴുത്തുകാരന്‍ തന്നെ. ഒരു എഴുത്തുകാരന്‍ എഴുതുന്നത് ഒട്ടൊക്കെ സത്യവും തന്നിലെ ഭാവനയുടെ ചിറകിന്റെ വ്യാപ്തിയും ഇടകലര്‍ത്തി രണ്ടിനെയും സംതൃപ്തിപ്പെടുത്തി അവനവന്റെ ആത്മാവിനെ തന്നെ കാലത്തിന്റെ പുസ്തകത്തിലേയ്ക്ക് എഴുതി ചേര്‍ക്കുകയാണ്. അര്‍ദ്ധനാരീശ്വരന്‍ എന്നാ പുസ്തകത്തെ ചൊല്ലി എന്നാല്‍ വളരെ വലിയ ആരോപണങ്ങള്‍ ആണ് ഉണ്ടായത്. വിശ്വാസങ്ങളെ തട്ടായി വ്യാഖ്യാനിച് നോവല്‍ രചിക്കപ്പെട്ടു എന്നതായിരുന്നു പെരുമാള്‍ മുരുകന്‍ നേരിട്ട ആരോപണം. എന്നാല്‍ അദ്ദേഹം പറയുന്നത് , താനിതിനെ കുറിച്ച് ഏറെ പഠനം നടത്തിയ ശേഷമാണ് നോവല്‍ രചിച്ചത് എന്നും. അല്ലെങ്കിലും വിശ്വാസങ്ങള്‍ പലപ്പോഴും അങ്ങനെയാണ്, വിശ്വാസികള്‍ക്ക് അന്ധമായ തോന്നല്‍ ഉണ്ടാക്കിയെടുക്കുകയും യുക്തിവാദികളെ തന്റെ ഉള്ളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി പലപ്പോഴും സത്യം കാട്ടി കൊടുക്കുകയും ചെയ്യും ചിലപ്പോള്‍ ചിലവ.

പൊന്നയും കാളിയും ഭാര്യാ­ഭര്‍ത്താക്കന്‍മാരാണ് . വളരെ കുഞ്ഞു പ്രായത്തിലെ തന്നെ പരസ്പരം സ്‌നേഹിച്ചു വിവാഹം കഴിച്ചവര്‍. വിശ്വാസങ്ങളുടെ ഒരു വലിയ ലോകത്ത് ജീവിക്കുന്നവര്‍. ഉത്സവങ്ങളുടെയും ദൈവങ്ങളുടെയും ലോകത്ത് ഉള്ളവര. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കനിയാത്ത ദൈവങ്ങള അവരുടെ ജീവിതം ഊഷരമാക്കി മാട്ടിക്കൊണ്ടേ ഇരുന്നു. ഒരു കുഞ്ഞിനു വേണ്ടി ഇരുവരും നേരാത്ത വഴിവാടുകള്‍ ഇല്ല. ചെയ്യാത്ത കാര്യങ്ങളില്ല. ഒരുപക്ഷേ ജീവനേക്കാള്‍ പ്രധാനമയതിനാല്‍ മറുഭാഗം ആഴമേറിയ കൊക്ക ആയിരുന്നിട്ടു പോലും ആ വലിയ കല്ലിനെ വലം വയ്ക്കാന്‍ പോലും പോന്ന തീരുമാനിക്കുകയുണ്ടായി. അവള്‍ക്ക് ഇപ്പോഴും നൊന്തിരുന്നു. "മച്ചി" എന്നുള്ള വിളിയില്‍ അവള്‍ ഓരോ തവണയും മരിച്ചു പോകുമായിരുന്നു. ഒടുവില്‍ നിമിഷങ്ങള്‍ക്കപ്പുറം ജീവനെടുത്തു വരുമ്പോള്‍ ക്രോധത്തിന്റെ അഗ്‌നിജ്വാലകലായി മാത്രമായിരുന്നു അവള്‍ തിരികെയെത്താറു. സങ്കടങ്ങളുടെ മുള്‍മുനയ്ക്കപ്പുറം നിന്ന് കൊണ്ടും പക്ഷേ അവളെയോ സ്വയം തന്നെയോ എന്ത് പറയേണ്ടൂ എന്നറിയാതെ കാളിയും നിന്നിരുന്നു.

നാട്ടുകാര്‍ ഓരോ തവണ പുനര്‍ വിവാഹത്തിനായി കാളിയെ നിര്‍ബന്ധിക്കുമ്പോഴും പോന്നയോടുള്ള അയാളുടെ ഒടുങ്ങാത്ത പ്രണയം അയാളെ കൊണ്ട് അങ്ങനെ ഒരു മനസ്സ് ഉണ്ടാക്കിയതെയില്ല. എന്നാല്‍ കാളിയുടെ മനസ്സ് അയാളില്‍ തന്നെ ആത്മാവ് കൊണ്ട് ചേര്‍ന്ന് നിന്നുവെങ്കിലും ഒരു അമ്മയുടെ നോവ്­ ഉള്ളില്‍ ലക്ഷ്യമില്ലാതെ പിടയ്ക്കുന്നത്­ കൊണ്ട് വിശ്വാസങ്ങളുടെ പിന്നാലെ പോകാന്‍ അവള്‍ തയ്യാറായി. അതും കാളിയുടെ സമ്മതമുണ്ടെന്ന തെറ്റിധാരണയോടെ. പാവത്തയും ശെങ്കോട്ടയ്യനും എന്ന് മാത്രമല്ല ഗ്രാമം മുഴുവന്‍ ദൈവങ്ങളാകുന്ന ഒരു ദിനം, അന്ന് പിറക്കുന്ന കുഞ്ഞുങ്ങളൊക്കെ ദൈവ കുഞ്ഞുങ്ങള ആകുന്ന ദിനം, ആ ദിനത്തിനായി ഉള്‍ഭയത്തോടെ കാളിയും ആകാംക്ഷയോടെ പൊന്നയും കാത്തിരുന്നു. പോന്ന താനല്ലാതെ മറ്റൊരു ദൈവത്തെ ശരീരത്തിലും മനസ്സിലും ഏറ്റു വാങ്ങില്ല എന്നാ വിശ്വാസത്തില്‍ കാളി ഇരുന്നെങ്കിലും പോന്നയുടെ വാക്കുകളുടെ ചില അര്‍ത്ഥ വ്യത്യാസം പൊന്നയെ ചിന്തകള്‍ക്കപ്പുറം വെറുമൊരു പെണ്ണ് മാത്രമാക്കി മാറ്റി. തന്നില്‍ അടിഞ്ഞു കൂടിയ അപമാനത്തിന്റെ ചളികളെ അവള്‍ ദൈവത്തിലൂടെ കഴുകിയെടുക്കാന്‍ മോഹിച്ചു. അവിടെ അവള്‍ ഒരു ഭാര്യ ആയിരുന്നില്ല, അമ്മയാകാന്‍ ദിവ്യ വരം മോഹിച്ചു നടന്ന വെറും ഒരു സ്ത്രീ മാത്രം.

എന്തുകൊണ്ട് പെരുമാള്‍ മുരുകന്‍ ഈ നോവലിലൂടെ ആരോപണ വിധേയനായി തീരുന്നു? വിശ്വാസങ്ങള്‍ പലപ്പോഴും ശക്തമാണ്, ചിലപ്പോഴൊക്കെ മുറിവേല്‍പ്പിക്കുന്നതും , നിരവധി ദമ്പതിമാര്‍ , അനപത്യ ദുഃഖം സങ്കടപ്പെടുതുന്നവര്‍, എന്ത് മാര്‍ഗ്ഗത്തിലൂടെയും കുട്ടികള്‍ക്ക് ഉണ്ടാകുക എന്നത്തിനു ശ്രമിക്കാറുണ്ട്. ആധുനിക ശാസ്ത്രം അത്രയൊന്നും വളര്‍ന്നിട്ടില്ലാത്ത ഒരു സമയത്ത് ഏറ്റവും അധികം പിന്തുടര്‍ന്ന് വന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്ന് പ്രാര്‍ത്ഥന തന്നെയായിരുന്നു. ഉരുളി കമഴ്ത്തിയും പിറക്കാന്‍ പോകുന്ന കുഞ്ഞിനെ അടിമ കിടത്തിയും ഒക്കെ നിരവധി വഴിവാടുകള്‍ ദൈവത്തിലെയ്ക്ക് എതികൊന്‌ടെയിരുന്നു. അത് ഇപ്പോഴും തുടരുക തന്നെയാണ്. എന്നാല്‍ അത്തരം ഒരു വിശ്വാസത്തെ പ്രത്യേകിച്ച് തിരുചെങ്കോട്ട ക്ഷേത്രത്തിലെ ഉത്സവ ആചാരങ്ങളുമായി ബന്ധപ്പെടുത്തി എഴുത്തുകാരന്‍ ഈ നോവല രചിയ്ക്കുംപോള്‍ അതില്‍ വിശ്വാസങ്ങല്‍ക്കപ്പുരം മാനുഷികത കടന്നു വരുന്നുണ്ട്. ഉത്സവത്തിന്റെ അവസാന ദിനം അന്നാട്ടിലെ ഇതൊരു ആണിനും പെണ്ണിനും പരസ്പരം തൊടാം, ആ ദിനത്തിലെ ശരീരത്തിന്റെ പങ്കാളികളാകാം, അതിലൂടെ ജനിക്കുന്ന കുഞ്ഞിനെ ദൈവത്തിന്റെ "പുള്ള" ആയി വാഴ്ത്താം. എന്നാല്‍ പെണ്‍ ശരീരങ്ങളെ മാത്രം തിരഞ്ഞു വരുന്ന പുരുഷന്‍ എങ്ങനെ ദൈവമാകുന്നുവെന്ന കാളിയുടെ ചോദ്യത്തോടെ ദൈവീകത്വത്തിന്റെ പ്രസക്തി ആ ഭാഗത്തില്‍ നിന്ന് ചോര്‍ന്നു പോകുന്നുണ്ട്. എന്നിരുന്നാലും തന്റെ പുറത്തു കിടക്കുന്ന ഒരു നാടിന്റെ പരിഹാസ കണ്ണുകളെ കാണാതെ ഇരിക്കാന്‍ പോന്ന എന്ന പെണ്ണിന് ബുദ്ധിമുട്ടാണ്. വിശ്വാസത്തിന്റെ മറ അവള്‍ക്കു ആവശ്യവുമാണ്. മനസ്സിലും ശരീരത്തിലും കാളി മാത്രമേ അവള്‍ക്ക് സ്വന്തമായി ഉള്ളോ എങ്കിലും ദൈവത്തിന്റെ സന്തതിയെ അവള്‍ക്ക് ആവശ്യമുണ്ട്. കാളിയുടെയും അവളുടെയും അപമാനങ്ങളെ സമൂഹത്തിന്റെ മുന്നില്‍ തൂത്തെറിയാന്‍, അവന്റെ അഭിമാനം ഉയരത്തി പിടിയ്ക്കാന്‍, എന്നാല്‍ കാളിയുടെ പ്രതികരണം... അത് തന്നെയാണ് ഈ നോവലിന്റെ അവസാനവും.

വിശ്വാസങ്ങളെ എടുത്തിട്ട് അമ്മാനമാടുന്നതിന്റെ പ്രശ്‌നങ്ങള്‍ ഈ അടുത്ത കാലത്തായി ഏറെ ആരോപണ വിധേയമാകുന്നുണ്ട്. എന്നാല്‍ എഴുത്തുകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചും വിമര്‍ശനങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ തന്നിലെ എഴുത്തുകാരന്‍ മരിച്ചു പോയിരിക്കുന്നു എന്ന് പ്രസ്താവിച്ച പെരുമാള്‍ മുരുകന്‍ ഒരു ബലിയാണ്. കപട സദാചാര, വിശ്വാസവാദികള്‍ക്കായി സ്വയം ആത്മാവിനെ വെട്ടി മുറിച്ചു നല്‍കിയവനാണ്. അവന്‍ അമരനുമാണ്. കാരണം കാലം പെരുമാള്‍ മുരുകനെ എന്നും അടയാളപ്പെടുത്തുക തന്നെ ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക