Image

സ്ഥാനാര്‍ത്ഥികളുടെ ഏകദേശ ചിത്രമായി

Published on 02 May, 2016
സ്ഥാനാര്‍ത്ഥികളുടെ ഏകദേശ ചിത്രമായി
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി 14 ദിവസം മാത്രം. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിന്‍വലിയ്ക്കാനുള്ള സമയവും വൈകുന്നേരം മൂന്ന് മണിയോടെ പൂര്‍ത്തിയായി. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ഏകദേശ ചിത്രമായി.

അവസാന നിമിഷം എത്തിയപ്പോള്‍ കുന്നംകുളത്തെ ഇടത് വലത് സ്ഥാനാര്‍ത്ഥികളുടെ അപരന്മാര്‍ പത്രിക പിന്‍വലിച്ചു. അതേസമയം, വടകരയിലെ ആര്‍.എം.പി സ്ഥാനാര്‍ത്ഥി കെ.കെ രമയ്ക്ക് വെല്ലുവിളിയായി കെ.രമ എന്ന പേരില്‍ അപര സ്ഥാനാര്‍ത്ഥി മത്സരിക്കും. ആന്റണി രാജുവിനും ശബരീനാഥിനും അപരന്മാരുണ്ട്. യു.ഡി.എഫിന് ആറിടത്ത് വിമത സ്ഥാനാര്‍ത്ഥികളുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക