Image

ഇടുക്കിയില്‍ മഞ്ഞമഴയും കനത്ത ചൂടും

Published on 02 May, 2016
ഇടുക്കിയില്‍ മഞ്ഞമഴയും കനത്ത ചൂടും
ഇടുക്കി: ഇടുക്കി കുഞ്ചിത്തണ്ണിയില്‍ മഞ്ഞ മഴ. അമ്ലമഴയെന്നാണ് സംശയം. ചെടികളുടെ ഇലകള്‍ കരിഞ്ഞുണങ്ങി. രണ്ടാഴ്ചക്കിടെ പലതവണ ഈ പ്രതിഭാസമുണ്ടായതായും മഴ പെയ്യുന്ന സമയത്ത് രൂക്ഷഗന്ധം അനുഭവപ്പെടുന്നതായും നാട്ടുകാര്‍ പറഞ്ഞു.

കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മഴയുടെ സാമ്പിളുകള്‍ ശേഖരിച്ചു. മഴയെതുടര്‍ന്ന് ആരോഗ്യപരമായ പ്രശ്‌നങ്ങളൊന്നും പ്രദേശത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, വ്യാപകമായ കൃഷിനാശം ഈ ഭാഗങ്ങളിലുണ്ടായിട്ടുണ്ട്. കനത്ത ചൂടും ഉണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക