Image

കേരള കോണ്‍ഗ്രസ് സെക്യുലര്‍ മാണി ഗ്രൂപ്പില്‍ ലയിക്കും

Published on 02 May, 2016
കേരള കോണ്‍ഗ്രസ് സെക്യുലര്‍ മാണി ഗ്രൂപ്പില്‍ ലയിക്കും
കോട്ടയം: കേരള കോണ്‍ഗ്രസ് സെക്യുലര്‍ പാര്‍ട്ടി കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിക്കും. സി.എഫ് തോമസും സെക്യുലര്‍ പാര്‍ട്ടി ചെയര്‍മാന്‍ ടി.എസ് ജോണും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ലയന തീരുമാനത്തെതുടര്‍ന്ന് സെക്യുലറിന്റെ ഏഴ് സ്ഥാനാര്‍ത്ഥികള്‍ പത്രികകള്‍ പിന്‍വലിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സെക്യുലര്‍ ഏഴ് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ടി.എസ് ജോണ്‍ പ്രഖ്യാപിച്ചിരുന്നു. ഇവരുടെ പത്രികകളാണ് പിന്‍വലിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക