Image

അമേ­രി­ക്കന്‍ സ്പ്രിംഗ് (കൈരളി ന്യൂയോര്‍ക്ക്)

Published on 01 May, 2016
അമേ­രി­ക്കന്‍ സ്പ്രിംഗ് (കൈരളി ന്യൂയോര്‍ക്ക്)
മാറ്റ­ങ്ങള്‍ മാറ്റ­ങ്ങള്‍ സമൂല പരി വര്‍ത്ത­ന­ത്തിനുള്ള മാറ്റ­ങ്ങള്‍­-
ലോക­ത്തെ­മ്പാടും ..
ഏബ്രഹാം ലിംങ്കന്റെ റിപ്പ­ബ്ലി­ക്കന്‍ പാര്‍ട്ടി­യിലും മാറ്റ­ങ്ങള്‍ ..

1776 ല്‍ കൊളോ­ണി­യല്‍ ഭര­ണ­ത്തി­നെ­തിരെ ഫിലാ­ഡല്‍ഫി­യ­യില്‍ കൂടിയ സ്വാത­ന്ത്ര്യ പ്രഖ്യാ­പനം, ലോകത്ത് ആദ്യ മായി ജനാ­യത്ത ഭര­ണ­ത്തിന് തുടക്കം കുറിച്ചു . പതി­മൂന്നു കോള­ണി­കള്‍ ചേര്‍ന്നാണ് ജനാ­യത്ത ഭരണംത്തിനു തുടക്കം കുറി­ക്കു­ന്നത.് തോമസ് ജഫേ­ഴ്‌സന്‍ , ബഞ്ച­മിന്‍ ഫ്രാങ്ക് ളിന്‍, റോജര്‍ ഷര്‍മാന്‍, റോബര്‍ട്ട് ലിവിം­ഗ്സ്റ്റന്‍ തുട­ങ്ങി­യ­വ­രാണ് അമേ­രി­ക്ക­യുടെ ആദ്യത്തെ ഭര­ണ­ഘ­ടനക്ക് രൂപം നല്‍കി­യ­ത്.

്ജനായത്തം എന്നു വിളി­ച്ചെ­ങ്കിലും *അടി­മത്തം* അന്നെത്തെ ജീവിത രീതി­യുടെ ഭാഗ­മായിരുന്ന­തിനാല്‍ അവര്‍ക്ക് വോട്ട വകാശം നല്‍കി­യി­രു­ന്നി­ല്ല.

തുട­ക്ക­ത്തില്‍ ബ്രിട്ട­നിലെ രാജ­വാ­ഴ്ച­യുടെ ചുവ­ടു­പി­ടിച്ച ഫെഡ­റല്‍ ഭരണ മായി­രുന്നു അമേ­രി­ക്ക­യില്‍ നില­നി­ന്നി­രുന്ന ത് . എന്നാല്‍ 1700 അവ­സാ­നത്തോടെ ഫെഡ­റല്‍ ഭര­ണ­ത്തില്‍ അസം­ത്രു­പ­ത­രായ ജനങ്ങള്‍ തോമസ് ജഫേ­ഴ്‌സന്‍ , ജയിംസ് മാഡി­സന്‍ തുട­ങ്ങി­യ­വ­രുടെ നേത്ര­ത്വ­ത്തില്‍ ബ്രിട്ട­നി­ലെ രാജ­ഭ­രണ­ത്തിന്റെ തുടര്‍ച്ച­യായ ഫെഡ­റല്‍ ഭരണ ത്തിനെ­തി­രായി നീക്കങ്ങള്‍ ആരം­ഭിച്ചു . അങ്ങനെ സാധാ­രണ ജന­ങ്ങ­ളു­ടെയും കര്‍ഷ­ക­രു­ടെയും ഉന്നമനം ലാക്കാക്കി ഡമോ­ക്രാ­റ്റിക് - റിപ്പ­ബ്ലി­ക്കന്‍ പാര്‍ട്ടി ആവിര്‍ഭവിച്ചു..

1825 ആയ­പ്പോള്‍ ആശ­യ­പര മായ സംഘ­ട്ടനം പാര്‍ട്ടി­യില്‍ രൂക്ഷ­മായി . അടി­മ­ത്തത്തെ പിന്തു­ണ­ച്ച ഡമോക്രറ്റിക് ഗ്രൂപ്പും, എതി­രായി നില­കൊണ്ട റിപ്പ­ബ്ലി­ക്കന്‍ ഗ്രൂപ്പും രണ്ടായി പിരിഞ്ഞ് - ഡമോ­ക്രാ­റ്റിക് പാര്‍ട്ടി­യും, റിപ്പ­ബ്ലി­ക്കന്‍ പാര്‍ട്ടിയും നില­വില്‍ വന്നു . തുടര്ന്ന് സിവില് റൈറ്റ്‌സ് മൂവ്മന്റ് ശ്കത­മാ­യ­പ്പോള്‍ അടി­മ­ത്തത്തെ പൂര്‍ണ്ണമായും നിരോ­ധി­ക്കുന്ന ബില്ലു­മായി ഏബ്രഹാം ലിങ്കന്‍ രംഗ­പ്ര­വേ­ശം ചെയ്തു .

പെന്‍സല്‍വേ­നിയയിലെ - ജറ്റീസ് ബര്‍ഗില്‍ നടന്ന യുദ്ധ­ത്തില്‍ മൂന്നു ദിവസം കൊണ്ട് 45000 പട്ടാ­ള­ക്കാര്‍ മരി­ച്ച­തായ ചരിത്രം രേഖ­പ്പെ­ടു­ത്തുന്നു . അവിടെ വെച്ച് ലിങ്കന്‍ ചെയ്ത പ്രസംഗം അമേ­രി­ക്കന്‍ ചരി­ത്ര­ത്രില്‍ ഡമോ­ക്ര­സി­യുടെ മാറ്റംവ­രാത്ത ഋുജുരേ­ഖ­ക­ളായി മാറി . ഡമോ­ക്ര­സി­യുടെ അടി­സ്ഥാന തത്വ­മായ - ജന­ങ്ങള്‍ക്കു വേണ്ടി ജന­ങ്ങ­ളാല്‍ തെര­ഞ്ഞെ­ടു­ക്ക­പ്പെട്ട സര്‍ ക്കാര്‍ - ജനാ­യത്ത ഭരണരീതി നില­വി­ലുള്ള രാജ്യ­ങ്ങ­ളില്‍ ഇന്നും സ്ഥിര­മായി നിലകൊ ള്ളുന്നു . അന്നത്തെ പ്രഖ്യാപ നത്തിലെ പ്രസി­ദ്ധ­മായ വാക്കു­കള്‍ . “This nation, under God, shall have a new birth of freedom—and that government of the people, by the people, for the people, shall not perish from the earth.”

തുടര്‍ന്നു വന്ന ഭര­ണ­കൂടം അമേ­രി­ക്ക­യുടെ പൂര്‍വ്വി­കര്‍ സ്വപ്നം കണ്ട ആ സ്വാതന്ത്യം ” All man created equal” ലോക­ത്തിലെ സകല രാജ്യ­ങ്ങ­ളിലും ജനങ്ങളിലും എത്തി­ക്കാന്‍ ബദ്ധ­ശ്ര­ദ്ധ­രായി ഭര­ണ­ചക്രം തിരി­ക്കുന്നു.

സിവില്‍ റൈറ്റ്‌സ് നീക്ക­ങ്ങളി ലൂടെ നേടിയെ­ടുത്ത അവ­കാശ ങ്ങള്‍ മുഴു­വ­നായും കൈവരി ക്കാന്‍ സാധി­ച്ചി­ട്ടി­ല്ലെ­ങ്കിലും ഒരു പരി­ധി­വരെ നേരായ വിധ­ത്തില്‍ അദ്ധ്വാ­നിക്കുന്ന ജനിവിഭാഗ­ത്തിന് അവശ്യം വെണ്ട എല്ലാ ജീവ­സ­ന്ധാ­രണ ക്രമീ­ക­ര­ണ­ങ്ങളും അമേ­രി­ക്കന്‍ ഭര­ണ­കൂടം ഉറപ്പു നല്‍കു­ന്നു. എന്നാല്‍ ജോര്‍ജ്ജു ബൂഷ് ജൂണി­യ­റി­നോ­പ്പോ­ലുള്ള ചില വിവര ദോഷികള്‍ ഋുജുരേ­ഖയില്‍ നിന്ന് വ്യതി­ച­ലിച്ച് ഭൗതിക തയില്‍ ഊന്നിയ ഭരണം കാഴ്ച വെയ്ക്കാന്‍ ഒരു ശ്രമം നട­ത്തി. ആ ശ്രമ­ത്തിനൊടു­വില്‍ അമേ­രി­ക്ക­യുടെ വ്യക്തിപ്ര ഭാവ­വം നഷ്ടപ്പെ­ട്ടു- ഉടുതു ണിയും നഷ്ട­പ്പെട്ടു . വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ അക്ര­മിച്ച സൗദി അറേബിയയെ ആക്രമി ക്കുന്ന­തിനു പകരം , ഇസ്രാ­യ ലിന്റെ പ്രേര­ണ­യാല്‍, ജോര്‍ജ്ജ് ബുഷ് ഇറാക്കിനെ ആക്ര­മിച്ച് സദ്ദാം ഹുസൈ നെ സ്ഥാന­ഭ്ര­ഷ്ട­നാക്കി , കൊന്നു കുഴിച്ചുമൂടി. ഇവിടെയാണ് ദൈവ­ത്തിന്റെ കര­ങ്ങള്‍ നാം ദര്ശിക്കു­ന്നത് . തുടര്‍ന്നു വന്ന അമേ­രി­ക്കന്‍ പ്രസി­ഡന്റ് തെര­ഞ്ഞെ­ടു­പ്പില്‍ ദൈവം മറ്റൊരു *ഹുസൈനെ* വൈറ്റ് ഹൗസില്‍ തന്നെ കുടിയിരുത്തി­,. മറ്റാ­രു­മല്ല അദ്ദേ­ഹം-പ്രസി­ഡന്റ് ബറാക്ക് ഹുസൈന്‍ ഒബാ­മ !!

ലോക­ത്തിലെ ഉച്ച­നീ­ച­ത്വ­ങ്ങള്‍ക്കെ­തിരെ , മഹാ­ഭാ­ര­ത­ത്തില്‍ ഭഗ­വാന്‍ ക്രുഷ്ണ­ണന്‍ അര്‍ജ്ജു­നനെ ഉപ­ദേശിക്കുന്ന ഒരു റോളി­ലാണ് പ്രസിന്റ് ഒബാമ വൈറ്റ് ഹൗസില്‍ കാലുകുത്തുന്നത് .

ജോര്‍ജ് ബു­ഷിന്റെ ബുദ്ധി­ശൂന്യ­തമൂലം നഷ് ട്‌പ്പെട്ട അമേ­ര­രി­ക്കന്‍ ചൈതന്യം അദ്ദേഹം തിരിച്ചു പിടി­ച്ചു. മദ്ധ്യ­പൂര്‍വ്വ ഏഷ്യ ലോക­സ­മാ­ധാ­ന­ത്തിനു തുര­ങ്കം­വെ­യ്ക്കുന്ന പ്രക്രിയയില്‍ ആണെ­ങ്കി­ലും, അമേ­രിക്ക യിലെ ഉച്ച­നീ­ച­ത്വ­ങ്ങള്‍ക്കെതിരെ തങ്ങള്‍ തന്നെ പൊരു­തി­യ­തു­പോലെ , ഇസ്ലാം രാജ്യ­ങ്ങ­ളിലെ ഉച്ച നീച ത്വങ്ങളെ അവര്‍തന്നെ നേരി­ടണം എന്ന ഉറച്ച തീരു­മാ­ന­ത്തോടെ, പ്രസി­ഡന്റ് ഒബാമ കരു­ക്കള്‍ നീക്കു­ന്നു. പ്രസി­ഡന്റ് ഒബാ­മ­യുടെ വിദേശ നയ­ത്തിനെ­തിരെ റിപ്പ­ബ്ലി­ക്കന്‍ പാര്‍ട്ടി­യില്‍ നിന്നു നിര­വധി പ്രകോപന­ങ്ങള്‍ ഉണ്ടാകു­ന്നുണ്‌ടെങ്കിലും ആട്ടുകല്ലിനു കാറ്റു പിടി­ച്ച­തു­പോലുള്ള അദ്ദേ­ഹ­ത്തിന്റെ നീക്കങ്ങ ള്‍ അമേ­രി­ക്ക­യുടെ നഷ്ട­പ്പെട്ട പ്രതാപം പര­മാ­വധി മനു­ഷ്യത്വ പര­മായ നീക്ക­ങ്ങ­ളി­ലൂടെ നേടി യെടു­ക്കാന്‍ സാധ്യ­മാ­യി.

ഇവി­ടെ­യാണ് പ്രസ്ക്തമായ ചോദ്യം- ഒബാ­മയ്ക്ക് ശേഷം ആരു് ? ലോക­സ­മാ­ധാ­നം നില­നിര്‍ത്തു­ന്ന­തില്‍ അമേ­രി­ക്ക­യുടെ പങ്ക് അഭം­ഗ്വരം തുട­രാന്‍ ആരാ­യി­രിക്കും മുമ്പോട്ടു വരിക? ഈ ചോദ്യ­ത്തിനു­ത്തരം നല്കാന്‍ വാശി­യേ­റയ മത്സരം അര­ങ്ങേ­റി­ക്ക­ഴി­ഞ്ഞി­രി­ക്കുന്നു .

2016 ലെ പ്രസി­ഡന്റ് തെരഞ്ഞെടുപ്പ് വളരെ പ്രധാന പ്പെട്ട ഒന്നാണ് . ലോകം ആകാം­ക്ഷ­യോടെയാണ് അമേ­രി­ക്ക­യുടെ തെര­ഞ്ഞെ­ടുപ്പ് പ്രക്രി­യ­കള്‍ നിരീ­ക്ഷി­ക്കു­ന്നത് . പ്രൈമ­റി­യുടെ തുട­ക്ക­ത്തില്‍ ഇരു പാര്‍ട്ടി­യില്‌നിന്നു­മായി ഏതാ് 20 സ്ഥനാര്‍ത്ഥി­കള്‍ മാറ്റു­രച്ചു . ഇപ്പോള്‍ സ്ഥാനാര്‍ ത്ഥിക­ളുടെ എണ്ണം ചുരുങ്ങി. അല്ലെ­ങ്കില്‍ അമേരി­ക്കന്‍ ജനത ചുരുക്കി , അഞ്ചുസ്ഥാനാര്‍ത്ഥി­ക­ളില്‍ എത്തി നില്‍ക്കു­ന്നു. അടുത്ത രണ്ടു മാസ­ങ്ങള്‍ക്കു­ള്ളില്‍ ഇരു പാര്‍ട്ടിയില്‍ നിന്നും തങ്ങ­ളുടെ സ്ഥാനാര്‍ത്ഥി­കള്‍ ആരാ­യിരി ക്കണം എന്ന് അമേ­രി­ക്കന്‍ ജനത വിധി കല്‍പി­ക്കും. തുടര്‍ ന്ന് അവ­സന മത്സ­ര­ത്തിനുള്ള കരു­ക്കള്‍ നീക്കും, നവം­ബര്‍ രണ്ടാം തീയ­തി­യോ­ടു­കുടി അമേ­രി­ക്കന്‍ ജനത തങ്ങ­ളുടെ അടുത്ത നേതാ­വിനെ ലോകത്തിനു മുമ്പില്‍ സമര്‍പ്പി­ക്കും. 2017 - ജനു­വരി രണ്ടാമത്തെ ആഴ്ച യോടു­കൂടി പുതിയ അമേ­രി­ക്കന്‍ പ്രസി­ഡന്റ് സ്ഥാനമേ ല്‍ക്കും.എല്ലാം തികച്ചും നീതി­പൂര്വ്വ­മെന്ന് വാദി­ക്കു­ന്നി­ല്ല, എങ്കിലും അഭി­മാ­ന­ത്തിനു വക നല്കുന്ന തെര­ഞ്ഞെ­ടുപ്പ് പ്രക്രി­യ­കള്‍ !

സ്ഥാനാര്‍ത്ഥി നിര്‍ ണ്ണയ­ത്തില്‍ ഇന്‍ഡ്യയും ഇതേ രീതി അവലംബി­ക്ക­ണം. പകരം സോണി യ ഗാന്ധി ഡല്‍ഹി­യി­ലി­രുന്ന് ഉമ്മന്‍ ചാണ്ടി ഇനിയും പുതുപ്പള്ളി­യില്‍ നിന്നു മത്സ­രി­ക്കട്ടെ എന്നു പറ­യു­ന്ന­തിനു പകരം , ആ തീരു­മാനം പുതു­പ്പ­ള്ളി­യിലെ ജന­ങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന രീതി ഇന്‍ഡ്യ­യിലും കൈവ­ന്നാല്‍ രാജ്യ­ത്തിന്റെ പുരോ­ഗതിയില്‍ ഗണ്യ­മായ മാറ്റം, തീര്‍ച്ച­യായും ഉണ്ടാകും. പ്രവാ­സി­കള്‍ക്കും ഇത്ത­ര­മൊരു നീക്ക­ത്തില്‍ പങ്കാളി കളാ­കാന്‍ സാധി­ക്കും.

അമേ­രി­ക്ക­യിലെ തെര­ഞ്ഞെടുപ്പിലേക്ക് തന്നെ മടങ്ങിവരാം. പ്രൈമ­റി- അവ­സാന റൗണ്ടില്‍ എത്തി നില്‍ക്കെവേ - റിപ്പ­ബ്ലി­ക്കന്‍ ഭാഗത്തു നിന്നു മൂന്നുപേരും , ഡമോ­ക്ര­റ്റ്‌സിന്റെ ഭാഗത്തു നിന്നു രണ്ടു പേരും മത്സര രംഗ­ത്തുണ്ട് . ഇവര്‍ അഞ്ചു­പേരും അഞ്ചു തരക്കാര്‍.

ഡോണള്‍ ട്രമ്പ് ഒരു പൊളി­റ്റീ­ഷ്യ­ന­ല്ല, മറിച്ച് ബിസ് നസ്‌മേനാണ് . മന­സ്സി­ലി­രുപ്പ് തുറന്നു സംസാ­രിച്ച് നെഗോ ഷ്യേറ്റ് ചെയ്യുക എന്ന ബിസ്‌നസ് നയ­മാണ് അദ്ദേഹം പിന്തുടരുന്നത് . അതാ­ആഃ വെട്ടൊന്ന് മുറി രണ്ട് . പൊളി­റ്റി­ക്‌സില്‍ അങ്ങനെ ഒരു നയം സാധ്യമാ ണോ? സത്യം പലര്‍ക്കും രുചി ക്കില്ല. അതോടെ വിജ­യസാ ധ്യതയും പരു­ങ്ങ­ലില്‍.

അടുത്ത റിപ്പ­ബ്ലി­ക്കന്‍ സാഥാനാര്‍ത്ഥി റ്റഡ് ക്രൂസാണ് . ഒരു ക്യൂബന്‍ പയ്യ­നാ­ണെ­ങ്കിലും തികഞ്ഞ യാഥാസ്ഥി­കന്‍. വിജയ സാധ്യത വീണ്ടും പരു­ങ്ങ­ലില്‍..

അടു­ത്തത് ജോണ്‍ കെയ്‌സി­ക്­, എളി­മ­യുടെ പ്രതീകം , സൗമ്യന്‍, ഭൗതി­ക­ത­യില്‍ മമത കുറഞ്ഞ തികഞ്ഞ ഭരണ തന്ത്ര­ജ്ഞന്‍. പക്ഷെ ഇന്നത്തെ യാഥാ­സ്ഥിക റിപ്പ­ബ്ലിക്കന്‍ പാര്‍ട്ടിക്ക് കെയ്‌സിയുടെ കഴി­വു­കള്‍ തീരെ നിസ്സാരം, അദ്ദേഹം ഒരു യുദ്ധ­പ്രി­യ­നു­മല്ല !പാര്‍ട്ടി ടിക്കറ്റ്കിട്ടാന്‍ സാധ്യതയു ണ്‌ടോ? സംശ­യം..
ഇനി- ഡമോ­ക്രാ­റ്റ്‌സി­ലേക്ക് തിരിയാം . ആരും പൂര്‍ണ്ണ­നല്ലെ ന്ന് ഏവര്‍ക്കുമറിയാം . എങ്കിലും എട്ടു വര്‍ഷം അമേരിക്ക ഭരിച്ച്, പരി­ച­യം - കൈമു­ത­ലുള്ള പ്രസി­ഡന്റ് ബില്‍ ക്ലിന്റന്റെ ഭാര്യ ഹില്ല­രിക്ലിന്റന്‍ ,പരി­ചയ സമ്പ­ന്ന­ത­ന്നെ. അവര്‍ക്കുമുണ്ട് ചെറി­യൊരു പ്രശ്‌നം . അങ്ങ­നെ­യി­രിക്കുമ്പോള്‍ ഈ മെയില്‍ അയ­ക്കും. അതു­കൊണ്ട് ദോഷ­മെന്തെന്ന് കുറ്റ­പ്പെ­ടു­ത്തു­ന്ന­വര്‍ക്കും അറിയില്ല. വിജയ സാധ്യത മറ്റാരേ­ക്കാളും കൂടുതല്‍ . അടു­ത്ത­യാള്‍ സാന്‍ഡേഴ്‌സ് . യഹൂ­ദ­നാ­ണെ­ങ്കിലും വളരെ നല്ലവന്‍ . പക്ഷെ സോഷ്യ­ലിസ്റ്റ് വ്യവ­സ്ഥിതി അമേ­രി­ക്കക്ക് ചിന്തി­ക്കാന്‍പോലും സാധ്യമല്ല.

ഈ ചുറ്റു­പാ­ടി­ലാണ് അമേ­രിക്ക ന്‍ തെര­ഞ്ഞെ­ടുപ്പ് പ്രക്രി­യ­യുടെ ആഴ­ത്തി­ലുള്ള ദീര്‍ഘ­വീ­ക്ഷണം നാം മന­സ്സി­ലാ­ക്കേണ്ടത്്. എതാണ്ട് ഒരു വര്‍ഷം മുമ്പ്, ഇരു­പ­തു­പേ­രില്‍ തുട­ങ്ങിയ മത്സ­ര­ത്തില്‍ പതി­നഞ്ചുപേരെയും ജനം തിര­സ്ക­രിച്ചു . ഇനി മൂന്നു­പേര്‍കൂടി തിര­സ്ക്ക­രി­ക്ക­പ്പെ­ടും. ഒടു­വില്‍ അമേ­രി­ക്ക­ന്‍ *സ്പ്രിംഗ്* കാലാ­കാല ത്തോളം നിലനിര്‍ത്താന്‍ കെല്‍പുള്ള രണ്ട് സ്ഥാനാര്‍ത്ഥികളെ പ്രൈമ­റിയുടെ അവ­സാനം അവര്‍ കണ്‌ടെ ത്തും . അവ­രി­ലൊ­രാള്‍ വാശി­യേ­റിയ തെര­ഞ്ഞെ­ടു­പ്പില് വിജ­യി­ച്ച്, തികഞ്ഞ ആത്മവിശ്വാ­സ­ത്തോടെ ഭരണം കയ്യാളും . ഭരണം പാളിയാല്‍, നാലു വര്‍ഷം കഴി­യു­മ്പോള്‍ ഇറ­ക്കി­വി­ടും. അഭി­മാനാര്‍ഹ­മായ നിയമവാഴച! ലോക രാഷ്ട്ര­ങ്ങ­ളില്‍ പലതും അമേ­രി­ക്കയെ മാത്രു­ക­യാ­ക്കേണ്താണ്. പകരം ജന­ങ്ങളെ
ചൂഷണം ചെയ്യാനാണ് അവര്‍ വെമ്പു­ന്ന­ത്. വിനാ­ശ­കാലെ വിപ­രീത ബുദ്ധി* അമേ­രി­ക്കന്‍ *സ്പ്രിംഗ്* നീണാള്‍ വാഴ­ട്ടെ.
God Bless America ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക