Image

ക്രിസ്തീയ സംഗീതവുമായി റാഫാ റേഡിയോ

Published on 01 May, 2016
ക്രിസ്തീയ സംഗീതവുമായി   റാഫാ റേഡിയോ
ക്രിസ്തീയ സംഗീത ലോകത്ത് ഏറ്റവും വലിയ നെറ്റ്‌വര്‍ക്ക് കവറേജുമായ് റാഫാ റേഡിയോ മെയ് ഒന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. പഴയതും പുതിയതുമായ ഗാനങ്ങള്‍ ഇടകലര്‍ത്തി സംപ്രേഷണം ചെയ്യുന്ന റേഡിയോയില്‍ കൂടി ലോകമെമ്പാടുമുള്ള ക്രൈസ്തവ സംഗീത പ്രേമികള്‍ക്ക് ഹൈ ക്വാളിറ്റി ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ സി. ഡി ക്വാളിറ്റി ഔട്ട്പുട്ടിലായിരിക്കും ഗാനങ്ങള്‍ ശ്രവിക്കുവാന്‍ സാധിക്കുക. റാഫാ റേഡിയോ ഉത്ഘാടന ദിനത്തോടനുബന്ധിച്ച് റാഫാ റേഡിയോ ഔദ്യോഗീക വെബ്‌സൈറ്റും ലോഞ്ച് ചെയ്യും.

റാഫാ റേഡിയോ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്ന ഓരോ ശ്രോതാവിനും റേഡിയോയുടെ ലോഞ്ചിങ്ങില്‍ പങ്കാളികളാകുവാന്‍ സാധിക്കും.

നിങ്ങളുടെ റാഫാ റേഡിയോ നിങ്ങള്ക്ക് തന്നെ ലോഞ്ച് ചെയ്യുവാനായ് സന്ദര്‍ശിക്കുക WWW.RAFARADIO.COM.

ലോകമെങ്ങും പോയി സക്ഷിയാകുവാനുള്ള യേശുനാഥന്റെ ആഹ്വാനം ഉള്‍ക്കൊണ്ടു സംഗീതത്തില്‍ കൂടി സുവിശേഷം അഞ്ചു വന്കരകളിലും എത്തിക്കുക എന്ന മഹത് ദൗത്യമാണ് റാഫാ റേഡിയോയില്‍ കൂടെ ചെയ്‌തെടുക്കുന്നത്. അതിനായ് ഇരുപത്തിനാല് മണിക്കൂറും പ്രമുഖ സംഗീതജ്ഞ്ജരുമായ് സഹകരിച്ച് വിവിധ ഭാഷകളില്‍ ഉള്ള ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നതാണ്.

ആപ്പിള്‍, ഗൂഗിള്‍ പ്ലേ സ്റ്റോറുകളില്‍ നിന്നും സൌജന്ന്യമായ് റാഫാ റേഡിയോ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്തു ഗാനങ്ങള്‍ ശ്രവിക്കവുന്നതാണ്. ക്രിസ്തീയ സംഗീത പ്രോഗ്രാം, സംഗീത ആല്‍ബങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ മീഡിയ പാര്‍ട്ണര്‍ ആയും റാഫാ റേഡിയോയുടെ സേവനങ്ങള്‍ ലഭിക്കുന്നതായിരിക്കും.

മലയാളത്തിലെ ഏറ്റവും വലിയ ക്രൈസ്തവ മാധ്യമമായ ക്രൈസ്തവ എഴുത്തുപുര മീഡിയ ഇന്റര്‍നാഷണലിന്റെ സഹോദര സ്ഥാപനവും ഔദ്യോഗീക റേഡിയോയുമാണ് റാഫാ റേഡിയോ. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക