ന്യൂഡല്‍ഹി: ലോകാതഭുതങ്ങളില്‍ ഇടംപിടിച്ച ഇന്ത്യയുടെ അഭിമാന അടയാളമായി മാറിയ പ്രണയകുടീരം താജ്മഹലിന്റെ മിനാരങ്ങള്‍ ചെരിയുകയാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ. താജ്മഹലിന്റെ തെക്ക് പടിഞ്ഞാറ് മിനാരത്തിന് ഇപ്പോള്‍ 3.57 ചെരിവുണ്‌ടെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. നാല് മിനാരങ്ങളിലും വിള്ളലുകള്‍ വീണതായി നേരത്തേതന്നെ കണെ്ടത്തിയിട്ടുണ്ട്.
358 വര്‍ഷം പഴക്കമുള്ള ഈ പ്രണയസ്മാരകത്തിന്റെ അടിത്തറ നാശത്തിന്റെ വക്കിലാണെന്നും അന്തരീക്ഷ മലിനീകരണവും മറ്റും താജ്മഹലിനെ മരണസാന്നമാക്കുന്നുവെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ കുറേനാളുകളായി മലിനീകരണം കാരണം താജമല്‍ നിര്‍മിച്ചിരിക്കുന്ന വെളുത്ത മാര്‍ബിളിന്റെ തിളക്കം നഷ്ടപ്പെടുകയും നിറം മാറുകയും ചെയ്യുന്നുണ്ട്.