Image

ഡൗ കെമിക്കല്‍സ് ലണ്ടന്‍ ഒളിംപിക്‌സ് സ്‌പോണ്‍സറായി തുടരും

Published on 27 January, 2012
ഡൗ കെമിക്കല്‍സ് ലണ്ടന്‍ ഒളിംപിക്‌സ് സ്‌പോണ്‍സറായി തുടരും
ലണ്ടന്‍: ലണ്ടന്‍ ഒളിംപിക്‌സിന്റെ സ്‌പോണ്‍സര്‍ സ്ഥാനത്ത് നിന്ന് ഡൗ കെമിക്കല്‍സിനെ മാറ്റില്ലെന്ന് ഒളിംപിക് കമ്മിറ്റി. 1984ലെ ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന് കാരണക്കാരായ ഡൗ കെമിക്കല്‍സിനെ സ്‌പോണ്‍സറായി നിലനിര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് ലണ്ടന്‍ ഒളിംപിക്‌സിന്റെ എത്തിക്‌സ് കമ്മീഷണറായ മെരിഡിത്ത് അലക്‌സാണ്ടര്‍ ഇന്നലെ രാജിവച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഒളിംപിക് കമ്മിറ്റിയുടെ വിശദീകരണം. 

ഭോപ്പാല്‍ വിഷവാതകദുരന്തത്തിന് കാരണക്കാരായവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കേണ്ടത് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ലണ്ടന്‍ ഒളിംപിക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് പോള്‍ ഡെയ്ടണ്‍ പറഞ്ഞു. മെരിഡിത്ത് അലക്‌സാണ്ടര്‍ രാജിവച്ചെങ്കിലും തീരുമാനം പുനഃപരിശോധിക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും ഡെയ്റ്റണ്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുമായി 100 മില്യണ്‍ പൗണ്ടിന്റെ സ്‌പോണ്‍സര്‍ഷിപ്പ് കരാറാണ് ഡൗ കെമിക്കല്‍സ് ഒപ്പിട്ടിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക