Image

നഴ്‌സറി പ്രവേശനത്തിന് മൂന്ന് വയസ് മതിയെന്ന് ഡല്‍ഹി ഹൈക്കോടതി

Published on 27 January, 2012
നഴ്‌സറി പ്രവേശനത്തിന് മൂന്ന് വയസ് മതിയെന്ന് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: നഴ്‌സറി പ്രവേശനത്തിനുള്ള പ്രായപരിധി മൂന്നു വയസില്‍ നിന്ന് നാലാക്കി ഉയര്‍ത്തണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. നഴ്‌സറി പ്രവേശനത്തിനുള്ള പ്രായപരിധി നാലുവയസായി ഉയര്‍ത്തണമെന്ന് എ.കെ.ഗാംഗുലി കമ്മിറ്റി 2007ല്‍ ശിപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ പ്രായപരിധി ഉയര്‍ത്താനാകില്ലെന്ന് ഒരു സാമൂഹിക സംഘടന സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

മൂന്ന് വയസില്‍ പ്രവേശനം നല്‍കുന്നത് കുട്ടികള്‍ക്ക് മാനസികമായും ശാരീരികമായും സമ്മര്‍ദ്ദമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗാംഗുലി കമ്മിറ്റി നഴ്‌സറി പ്രവേശനത്തിനുള്ള പ്രായപരിധി നാലുവയസാക്കണമെന്ന് ശിപാര്‍ശ നല്‍കിയത്. ഇത് കുട്ടികളുടെയും മാതാപിതാക്കളുടെയും സമ്മര്‍ദ്ദം കുറയ്ക്കുമെന്നും കമ്മിറ്റി വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ ശിപാര്‍ശ നടപ്പാക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്നായിരുന്നു ഡല്‍ഹി സര്‍ക്കാരിന്റെ നിലപാട്. തിരക്കിട്ട് ശിപാര്‍ശ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നും ഡല്‍ഹി സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക