Image

ഖനന വിവാദം: കൃഷ്‌ണയെക്കെതിരേയുള്ള ലോകായുക്ത അന്വേഷണത്തിന്‌ സ്റ്റേ

Published on 27 January, 2012
ഖനന വിവാദം: കൃഷ്‌ണയെക്കെതിരേയുള്ള ലോകായുക്ത അന്വേഷണത്തിന്‌ സ്റ്റേ
ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയായിരിക്കെ അനധികൃത ഖനന വിവാദവുമായി ബന്ധപ്പെട്ട്‌ വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്‌ണയ്‌ക്കെതിരേ കര്‍ണാടക ലോകായുക്ത അന്വേഷണം സുപ്രീംകോടതി സ്റ്റേ ചെയ്‌തു.

1999-2004 കാലയളവില്‍ കര്‍ണാടക മുഖ്യമന്ത്രിയായിരിക്കെ വന ബ്ലോക്കുകള്‍ നിയമവിരുദ്ധമായി ഖനനമേഖലകളാക്കിയെന്ന്‌ ആരോപിച്ചായിരുന്നു കൃഷ്‌ണയ്‌ക്കെതിരേ ലോകായുക്ത പോലീസ്‌ കഴിഞ്ഞ ഡിസംബറില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്‌.

അന്വേഷണം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരേ എസ്‌.എം.കൃഷ്‌ണ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ്‌ സുപ്രീംകോടതിയുടെ നടപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക