Image

വി.എസിനൊപ്പം പ്രവര്‍ത്തിച്ചതിനാല്‍ ഇനി ആരോ­ടൊ­പ്പവും പ്രവര്‍ത്തി­ക്കാ­മെന്ന് ഉമ്മന്‍ചാണ്ടി

Published on 11 February, 2016
വി.എസിനൊപ്പം പ്രവര്‍ത്തിച്ചതിനാല്‍ ഇനി ആരോ­ടൊ­പ്പവും പ്രവര്‍ത്തി­ക്കാ­മെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസിനൊപ്പം പ്രവര്‍ത്തിച്ചതു­കൊണ്ട് തനിക്ക് ഇനി ആരോടൊ­പ്പവും പ്രവര്‍ത്തി­ക്കാ­മെന്ന് മുഖ്യ­മന്ത്രി ഉമ്മന്‍ചാണ്ടി പറ­ഞ്ഞു. വി.­എ­സി­നൊപ്പം പ്രവര്‍ത്തി­ക്കാ­നാ­യ­തില്‍ താന്‍ അഭിമാനിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹം മുഖ്യമന്ത്രിയും താന്‍ പ്രതിപക്ഷ നേതാവുമായിരുന്നുവെന്നും പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്കൊപ്പം പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിക്കുന്നതില്‍ താന്‍ ലജ്ജിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വി.എസ് നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് നന്ദിപ്രമേയ ചര്‍ച്ചയുടെ മറുപടി പ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത്. ­
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക