Image

സൈനീ­കന്‍ ഹനുമന്തപ്പയുടെ നില വഷ­ളായി: 24 മണി­ക്കൂര്‍ നിര്‍ണ്ണാ­യ­ക­മെന്ന് ഡോക്ടര്‍മാര്‍

Published on 10 February, 2016
സൈനീ­കന്‍ ഹനുമന്തപ്പയുടെ നില വഷ­ളായി: 24 മണി­ക്കൂര്‍ നിര്‍ണ്ണാ­യ­ക­മെന്ന് ഡോക്ടര്‍മാര്‍
ന്യൂഡല്‍ഹി: സിയാ­ചിന്‍ മഞ്ഞുമ­ല­യില്‍ ഒരാഴ്ചയോളം മൂടിക്കിടന്ന ധീരസൈനികന്‍ ഹനുമന്തപ്പ കോപ്പഡിന്റെ നില കൂടുതല്‍ വഷ­ളാ­യി. കോമ അവസ്ഥയിലായ ഹനുമന്തപ്പയുടെ വൃക്കയും കരളും പ്രവ­ര്‍ത്തനരഹിതമായെന്നും 24 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതിന് പിന്നാലെയാണ് അജ്ഞാത സഹായഹസ്തം നീണ്ടത്. നില വഷളായെന്നാണ് ഒടുവിലത്തെ വിവരം.

അതി­നിടെ രാജ്യതലസ്ഥാനത്തെ കരസേനാ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ലാന്‍സ് നായിക്കിന് വൃക്ക ദാനം ചെയ്യാന്‍ തയ്യാറാണെന്ന് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ നിന്നുള്ള നിധി പാണ്ഡെ പ്രാദേശിക വാര്‍ത്താചാനലിനെ അറിയിക്കുകയായിരുന്നു. എങ്ങനെയാണ് ഇക്കാര്യത്തില്‍ ആശുപത്രിയുമായി ബന്ധപ്പെടേണ്ടതെന്നായിരുന്നു ചോദ്യം. ആറുദിവസം സിയാച്ചിനിലെ മഞ്ഞുമലയ്ക്കടിയില്‍ മൈനസ് 45 ഡിഗ്രിയില്‍ കഴിഞ്ഞിട്ടും ജീവനോടെ പുറത്തെടുത്തത്

കനത്ത തീവ്രവാദി ഭീഷണി യുള്ള ജമ്മുകാശ്മീരിലെ മാഹോറിലായിരുന്നു 2003 മുതല്‍ 2006 വരെ. 2008 മുതല്‍ 2010 വരെ 54 രാഷ്ട്രീയ റൈഫിള്‍സിന്റെ (മദ്രാസ്) ഭാഗമായി അവിടെത്തന്നെ ജോലി ചെയ്തു. നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റിന്റെയും യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസമിന്റെയും കൊടിയ ഭീഷണികളെ എതിരിടാന്‍ 2010 മുതല്‍ '12 വരെ വടക്കുകിഴക്കന്‍ മേഖലയിലും ജോലി ചെയ്തു. 2015 ആഗസ്ത് മുതലാണ് സിയാച്ചിനിലെത്തിയത്. സഹപ്രവര്‍ത്തകരോടും മറ്റുള്ളവരോടും ചിരിച്ചുകൊണ്ട് മാത്രം ഇടപെടുന്നയാളായിരുന്നു ഹനുമന്തയെന്നും ഉദ്യോഗസ്ഥന്‍ ഓര്‍മ്മിയ്ക്കുന്നു. ­
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക