Image

രാഗശിഞ്ജിതം (കവിത: ജി. പുത്തന്‍കുരിശ്)

ജി. പുത്തന്‍കുരിശ് Published on 07 February, 2016
രാഗശിഞ്ജിതം (കവിത: ജി. പുത്തന്‍കുരിശ്)
ഓര്‍മ്മകള്‍ മാടി വിളിച്ചു   എന്നെ
പ്രേമത്തിന്‍ മഞ്ചലിലേറ്റി
തൊട്ടരികത്തങ്ങിരുത്തി     എന്നോ
ടൊട്ടു കഥകള്‍ പറഞ്ഞു
മന്മഥന്‍ കെട്ടിപുണര്‍ന്നു  ഹാ!ഹാ!
എന്മനമാകെ – തുടിച്ചു
മാറോട് ചേര്‍ത്തു പിടിച്ചു    മുഖം
വാര്‍മുടിക്കുള്ളിലമര്‍ന്നു
അംഗുലി മെല്ലെ ചലിച്ചു – എന്റെ
അംഗങ്ങള്‍ കോരിതരിച്ചു
കല്പന കോള്‍മയിര്‍ക്കൊണ്ടുഉള്ളില്‍
സ്വപ്നം ചിറകടിച്ചേറ്റു
ഗുപ്തമോഹമുണര്‍ന്നുഎന്നില്‍
തപ്തനിശ്വാസമുയര്‍ന്നു
ചെംചുണ്ടില്‍ ചുണ്ടൊന്നമര്‍ന്നുനെഞ്ചില്‍
മഞ്ജിരശിഞ്ജിതം കേട്ടു
പെട്ടന്നു വന്നൊരുതെന്നല്‍തോളില്‍
തട്ടിയിട്ടൂറിചിരിച്ചു
ചുറ്റും പരിമളം വീശികള്ളന്‍
തെറ്റന്നു പോയിമറഞ്ഞു


(ഹൃദയത്തില്‍ പ്രണയം സൂക്ഷിക്കുന്ന ഏവര്‍ക്കും ഉല്ലാസകരമായ ഒരു വാലന്റ്റെന്‍ ദിനം നേരുന്നു)

രാഗശിഞ്ജിതം (കവിത: ജി. പുത്തന്‍കുരിശ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക