Image

അത്തി പൂത്തതും കായ്ചതും (വാല്‍ക്കണ്ണാടി- കോരസണ്‍)

Published on 05 February, 2016
അത്തി പൂത്തതും കായ്ചതും (വാല്‍ക്കണ്ണാടി- കോരസണ്‍)
"അത്തി ഒരു വിശിഷ്ട മരമാണ്.' മുറ്റത്തു കിഴക്കുവശത്തു നട്ടിരുന്ന അത്തിമരത്തെ നോക്കി പിതാവ് വാചാലനായി. ബൈബിളില്‍ പലയിടത്തായി ചിതറിക്കിടക്കുന്ന അത്തിവൃക്ഷത്തിന്റെ പരാമര്‍ശം എന്തുകൊണ്ടോ വിശുദ്ധമായ ഒരു തലം സൃഷ്ടിച്ചെടുത്തിരുന്നു.

മുറ്റത്തെ ചരല്‍ മണലില്‍ നഗ്നപാദനായി പ്രഭാത സവാരിക്കുശേഷം അത്തിയുടെ തണലില്‍ ചുവന്ന പ്ലാസ്റ്റിക് കസേരയിലിരുന്നു ദിനപ്പത്രം വായിക്കുന്ന പതിവ് അദ്ദേഹം തുടങ്ങിയിരുന്നു. അമ്മ കൊണ്ടുകൊടുക്കുന്ന കാപ്പിയുടെ ഗന്ധത്തിനും ദിനപ്പത്രത്തിലെ വാര്‍ത്തകള്‍ക്കും അത്തിവൃക്ഷം മൂകസാക്ഷിയായി പങ്കുചേര്‍ന്നിരുന്നു. പതുക്കെ ഈ ചങ്ങാത്തം ഒരു ആദ്ധ്യാത്മിക തലത്തിലേക്ക് ഉയരുകയായിരുന്നു. ഒപ്പം അത്തിവൃക്ഷവും സടകുടഞ്ഞെണീറ്റപോലെ വളര്‍ന്നു പന്തലിച്ച് മുറ്റത്തു തണല്‍ പരത്തി.

അവധിക്കു ചെന്നപ്പോള്‍ രാവിലെ കാപ്പിയും എടുത്ത് ഞാനും ഈ കമ്പനിയില്‍ പങ്കുചേര്‍ന്നു. അത്തി വലിയ ആനച്ചെവിയന്‍ ഇലകളുമായി മുറ്റത്തിന്റെ കിഴക്കുഭാഗത്തു നിറഞ്ഞുനിന്നിരുന്നു. ഇതൊക്കെ ഒന്നു വെട്ടി നേരേയാക്കിയാല്‍ കിഴക്കുനിന്നും വെളിച്ചം കടന്നുവരില്ലേ എന്നു ചോദിച്ചപ്പോഴാണ് അത്തിയുമായി ഉടലെടുത്ത ആത്മബന്ധത്തിന്റെ ചുരുളുകള്‍ അദ്ദേഹം നിവര്‍ത്തിയത്. അത്തിക്കു മുമ്പില്‍ നിറഞ്ഞ കുലകളുമായി വര്‍ഷങ്ങളായി മുറ്റത്തു നിന്ന തെങ്ങു തന്നെ വെട്ടിമാറ്റിയത് ഇവരുടെ സൗഹൃദത്തിന്റെ ഭാഗമായിരുന്നെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. പക്ഷെ അത്തിയില്‍ പഴം ഉണ്ടായിരുന്നില്ല.

അത്തി കാതലില്ലാത്ത ഒരു വൃക്ഷമാണ്. അതിന്റെ പഴം തടിയില്‍ തന്നെ ഉണ്ടാകുന്നു. അണ്ണാനും കാക്കയും ഒക്കെ പഴം അടിച്ചുമാറ്റുന്നത് സാധാരണമാണ്. അതിനാല്‍ കൂടുകള്‍ അത്തിമരത്തില്‍ കെട്ടേണ്ടതുണ്ട്. അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നീ നാലു മരങ്ങളുടെ തൊലികള്‍ ചേര്‍ത്തതാണ് നാല്‍പ്പാമരപ്പട്ട. നാല്‍പാമരാദി എണ്ണയിലെ ഒരു മുഖ്യ ഘടകവുമാണ് അത്തി. ഓരോ അവധിക്കു ചെല്ലുമ്പോഴും അത്തിവിശേഷം സന്ദര്‍ശനത്തിന് പ്രധാന ഭാഗമായി. പക്ഷെ അപ്പോഴും അത്തി കായ്ച്ചിരുന്നില്ല!

ഏദന്‍ തോട്ടത്തില്‍ ആദവും ഹവ്വയും തെറ്റുചെയ്ത് പിടിക്കപ്പെട്ടപ്പോള്‍ അവരുടെ നഗ്‌നത മറച്ചിരുന്നത് അത്തി ഇലകള്‍ കൊണ്ടായിരുന്നു. ചുങ്കക്കാരില്‍ പ്രധാനിയായ സഖായി കാട്ടത്തിയില്‍ കയറി ഒളിച്ചിരുന്നു ക്രിസ്തുവിനെ കാണാന്‍ ശ്രമിച്ചു. പക്ഷെ അവനെ ക്രിസ്തു കണ്ടുപിടിച്ചു. ശലോമോന്റെ സദൃശ്യവാക്യങ്ങളില്‍ "അത്തി കാക്കുന്നവന്‍ അതിന്റെ പഴം തിന്നും' എന്നു പറയുന്നുണ്ടല്ലോ? അങ്ങനെ ഞാനും അത്തിപ്പഴം തിന്നാന്‍ വേണ്ടി അത്തി കാക്കുകയാണ്, എന്നു ഒരു ഉണങ്ങിയ തമാശയും, ഇങ്ങനെ അത്തിക്കഥകള്‍ തുടര്‍ന്നു.

വിശന്നു നടന്നുവന്ന ക്രിസ്തു ഫലം ഇല്ലാത്ത അത്തിമരത്തെ ശപിച്ചു. "ഇനിയും നിങ്കല്‍ നിന്നു എന്നേയ്ക്കും ആരും ഫലം തിന്നാതെയിരിക്കട്ടെ.' ആ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയി. "അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിന്‍; അതിന്റെ കൊമ്പ് ഇളതായി ഇല തളിര്‍ക്കുമ്പോള്‍ വേനല്‍ അടുത്തു എന്ന് അറിയുന്നില്ലേ' എന്ന ക്രിസ്തുവാക്യം പറഞ്ഞു ചിരിച്ചു. അങ്ങനെ പിതാവും അത്തിയുമായുള്ള ബന്ധത്തിന്റെ ഊഷ്മളത ആശ്ചര്യമുണര്‍ത്തി. അപ്പോഴും അത്തി കായ്ച്ചിരുന്നില്ല!

പിതാവിന്റെ മരണവാര്‍ത്ത അറിഞ്ഞ് നാട്ടില്‍ ചെന്നപ്പോഴേയ്ക്കും ബന്ധുക്കള്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തിരുന്നു. മുറ്റത്ത് പന്തല്‍ ഇട്ടിരുന്നു. വീടിനോട് യാത്രപറയാനായി മുറ്റത്ത് ശരീരം എടുത്തുവച്ചു, നെറ്റിയില്‍ പൊടിഞ്ഞുവന്ന വിയര്‍പ്പ് കണങ്ങള്‍ പഞ്ഞികൊണ്ട് ഒപ്പിയെടുത്തുകൊണ്ടിരുന്നപ്പോഴാണ് കിഴക്കുഭാഗത്തുനിന്ന അത്തി ശ്രദ്ധിച്ചത്. ആരോ ആ പന്തലിടുന്നതിന്റെ ഭാഗമായി അത്തിയുടെ മുറ്റത്തേക്ക് പടര്‍ന്നിരുന്ന ശിഖിരങ്ങള്‍ വെട്ടിയിരുന്നു. കിഴക്കോട്ട് അഭിമുഖമായി കിടന്നിരുന്ന പിതാവിന്റെ കണ്ണുകളില്‍ കൂടി ഒലിച്ചിറങ്ങിയത് വിയര്‍പ്പോ, തളംകെട്ടി നിന്ന അശ്രു­ക­ണ­ങ്ങളോ എന്ന­റി­യി­ല്ല, കാറ്റി­നാ­ലാവാം അത്തി­മ­ര­ച്ചി­ല്ല­കള്‍ വല്ലാതെ ആടി ഉല­യു­ന്നതും കണ്ടു., അവ­രുടെ മൂക­ഭാ­ഷ­യിലെ യാത്രപറച്ചിലില്‍ ഞാനും പങ്കു­ചേര്‍ന്നു. പക്ഷെ, അപ്പോഴും അത്തി കായ്ച്ചി­രു­ന്നി­ല്ല.

യാത്ര­തി­രി­ക്കു­ന്ന­തിനു മുമ്പ് പതി­വു­പോലെ പുസ്തക കട­യില്‍ പുതിയ പുസ്ത­ക­ങ്ങള്‍ വല്ല­തു­മുണ്ടോ എന്നു പര­തി­യ­പ്പോ­ഴാണ് പതി­വാന്റെ പ്രസി­ദ്ധ­മായ ഒരു ആത്മീയ ഗ്രന്ഥം ശ്രദ്ധ­യില്‍പ്പെ­ട്ട­ത്. മറിച്ചു നോക്കു­ന്ന­തി­നി­ടല്‍ കട­ക്കാ­ര­നോട് ഇത് എഴു­തിയ ആളിന്റെ മക­നാണ് എന്നു അഭി­മാ­ന­ത്തോടെ പറ­ഞ്ഞു. വളരെപ്പേര്‍ ഇപ്പോഴും ഈ പുസ്തകം ആവ­ശ്യ­പ്പെ­ടു­ന്നു, കിട്ടാ­നില്ല എന്നു പറ­ഞ്ഞു. താളു­കള്‍ മറി­ച്ചു­നോ­ക്കി­യ­പ്പോ­ഴാണ് കണ്ണില്‍പ്പെ­ട്ടത് "പകര്‍പ്പ­വ­കാശം പ്രസാ­ധ­കനു മാത്രം' എന്ന പുതിയ വരി­കള്‍ എഴുതി ചേര്‍ത്തി­രി­ക്കു­ന്നത് ശ്രദ്ധി­ച്ച­ത്. ഒരു അത്തി­മ­ര­ച്ചോ­ട്ടിലെ സംഭാ­ഷ­ണ­ത്തി­നിടെ പുസ്ത­ക­ങ്ങ­ളുടെ എല്ലാ അവ­കാ­ശ­ങ്ങളും നിനക്ക് വേണ്ടി ഞാന്‍ രജി­സ്റ്റര്‍ ചെയ്തി­രുന്നു എന്നു പിതാവ് പറ­ഞ്ഞത് ഓര്‍ത്തു. പണ­ത്തിന് പ്രയാ­സ­മുള്ള ആളാണ് പ്രസാ­ധ­കന്‍. അതു­കൊണ്ട് തല്‍ക്കാലം അയാള്‍ പണം എടു­ത്തു­കൊ­ള്ളട്ടെ എന്നു കരുതി പിതാവ് പണം ചോദി­ക്കാ­റില്ല എന്നും അന്നു­പ­റ­ഞ്ഞത് കാതില്‍ മുഴ­ങ്ങി. എന്നാലും പിതാ­വന്റെ നിഴല്‍ പോലെ വിശ്വ­സ്ത­നായി നിന്ന അയാള്‍ ഇത്തരം ഒരു കൊല­ച്ചതി ചെയ്യു­മെന്ന് മന­സ്ഥാ­പ­പ്പെ­ട്ടു; ഇനി ഇവ­നില്‍ നിന്ന് ആരും ഫലം തിന്നാ­തെ­യി­രി­ക്കട്ടെ എന്ന ക്രിസ്തുവിന്റെ ശാപ­വാ­ക്കു­കള്‍ ഹൃദയ­ത്തില്‍ അറി­യാതെ പ്രതി­ധ്വ­നി­ച്ചു.

നാട്ടില്‍ അവ­ധി­ക്കു­പോയി വന്ന സുഹൃത്ത് അമ്മയെ സന്ദര്‍ശി­ക്കാന്‍ ചെന്ന­പ്പോള്‍, അത്തി­മ­ര­ത്ത­ണ­ലില്‍ ചുവന്ന കസേ­ര­യില്‍ ഇരുന്ന് പത്രം വായി­ക്കുന്ന അമ്മയെ കണ്ട­കാര്യം പറ­ഞ്ഞു. അദ്ദേഹം അത്തി­മ­ര­ത്തിന്റെ ഒരു ചിത്രവും എടു­ത്തു­കൊ­ണ്ടു­വ­ന്നു, ഒപ്പം ഒരു വിശേ­ഷ­വും, മുറ്റത്തെ അത്തി കായ്ച്ചി­രി­ക്കു­ന്നു. !! ഇനിയും അത് അണ്ണാ­നോ, കാക്കയെ കൊത്തി­ക്കൊണ്ട് പോകാതെ കൂടു­കെട്ടി വെയ്ക്ക­ണം. അത്തി പൂത്തു­കാ­യ്ക്കു­മ്പോള്‍ വേനല്‍ അടുത്തു എന്ന അറിവ് എന്നെ നടു­ക്കി.
അത്തി പൂത്തതും കായ്ചതും (വാല്‍ക്കണ്ണാടി- കോരസണ്‍)
Join WhatsApp News
SchCast 2016-02-09 08:33:12
I do not normally respond to articles which does not have an immediate and direct social impact. However, this article has an extraordinary fragrance of goodness of the human spirit. It has love of man and nature, affection between a father and son, relationship of two friends and a bunch of melancholic memories. The author has captured all these in a nutshell and presented it on a short-story plate. Thank you for providing a few minutes of blissful reading. 
Anthappan 2016-02-09 11:55:26

Interpreting or distorting things are good to convince the weak and oppressed.  Here, the story of Atthi is misinterpreted, distorted and connected to the religion of the author’s faith.  And SchCast joined the choir to say Hallelujah   There is no fragrance coming out of this; only stinky odor.   It is bringing depression not melancholy.  It is not impacting but imploding the society.   Most of the people trying to prove Jesus is son of the God don’t have any bearing on their argument.   For me Jesus was a reformist and reformation starts within not without.   By the authors own statement, we all understand that the Atthi was cursed by Jesus and not supposed to produce any fruit.   And, then the author contradict his statement in this article by saying that the Atthi bear fruit and eaten by birds and squirrels.   Another thing he talks in this article is hiding of Sakhai in the Atthi tree.  In fact Sakhai was short and he wanted to see Jesus from the tree and climbed on the tree.   Though Jesus was talking about the spiritual things, he was doing it for the listeners not for the Christians.   If one analyzes the sentence of Jesus then we understand that he was giving more emphasize on producing fruit.  And listening and understanding things rather than climbing on tree and watching things.   So one can deduce the meaning of Jesus statement as, Listen, understand and try to produce results.   

Observer 2016-02-09 14:24:48
It seems like SchCast had  Nrivaana after reading this article.
കമന്റ് 2016-02-09 20:26:40
ഒരു കഥയെ കലയായി കാണാതെ അവിടെയും വിഷം ശർദ്ദിക്കുന്നത് ഒരുതരം രോഗമാണോ ഡോക്ടർ?
God Buster 2016-02-09 21:07:25
വിഷത്തെ വിഷം കൊണ്ട് നേരിടണം വൈദ്യരെ. കഥക്കകത്ത് മതവിശ്വാസങ്ങളുടെ വിഷം കയറ്റി കലയാണെന്നു പറഞ്ഞു നേരും നെറിയുമുള്ള  ഈ-മലയാളി വായനാക്കാരെ പറ്റിക്കാം എന്ന് വിചാരിക്കണ്ട. അങ്ങനെ ചെയ്യുന്നവന്റെ ദേഹം മുഴുവൻ വാളു വയ്ക്കും . 
andrew 2016-02-09 19:45:53

Korasen has written another beautiful and touching story.

Some thoughts came along while reading.

Each man under his own vine & fig tree [ 1 Kings. 4:25] the expression denotes peace and prosperity. The author's dad might have attained that glorious state. May be his mother too might have realized it later and so she too might have attained peace and prosperity under the fig tree. Buddha attained enlightenment under bodhi tree a type of fig tree. There are 100s of different type of fig trees. Some of them has thorns. Hope poor Sakai did not climb a thorny fig.

It is little fun to analyze the 'cursing of the fig tree, see the difference among three gospels.

Luke 13: 6-7 accordingly it is only a parable of Jesus, not a historical event. But according to Mark.11:13-14 & 20 it is historical. To emphasize his fabrication he also added the fig tree withered away to its roots. But see the difference in Mathew.21:18-20.

The fig tree is on the side of the road and dries out immediately. But in Mark the fig tree is at a distance and dries out only next day. Isn't the gospels are fabricated fiction?

Mathew adds spiritual Masala too- 21:21-22 the believers and their 'spiritual fathers used it ever since to scare and threaten with curse. From the beginning they promoted the barbaric trick of the ancient magic man to inflict fear, and curse on the non-believer. Do you think Jesus who is said to have sacrificed his life to save the humans will ever curse or punish ? It is an invention of the priests.

It is funny to see that there is a belief that the robber on the left side was hung on the dead fig tree cursed by Jesus. Now you can see what Luke uses as a parable is converted to a historical incident by the authors of Mark & Mathew.

Reflections : Jesus; the co creator with father god, will he curse his own creation?

Faith and prayer; will empower to curse other things?

Jesus; the son god in the trinity, all knowing, don't know it was not the season for fig fruits? Do the all knowing has to come near the tree to see whether it has fruits ?

If it was a barren fig; who created it ?

Is these so called gospels = good news; is spreading bad news and scattered fear and terror all over the world ?

The white fanatics spread the gospel not with compassion or love but with gun, sword, torture and violence.

If Jesus on the cross was a Sunburned, dark skinned Palestinian; the Europeans would have accepted him ?

While all these looting, killing, exploitation, terror, cruelty, cheating and so on is going on for the past 2 thousand years, Jesus has done nothing to stop it !

2000 years after the savior of the world got sacrificed; many humans has no shelter, no food, no medicine. Children are slaughtered for body parts, girls are sold for prostitution. Isn't Jesus: a failed mission other than for the priests and preachers who live like kings?

The whole world is filled with terror inflicted by religions, no one is safe anymore.

Where is the world savior Jesus ? 

SchCast 2016-02-11 11:43:51

I know it will be a vain effort to straighten anything which is crooked by nature (Murphy's Law). However since Andrew is presenting a side of his view as if it is the 'truth' someone has to step in. There is no rule that you cannot say a parable about an actual event that happened. I had to wait a long time for my bus today. Can't I tell my son that if it is snowing, do not expect the bus to be in time if it is snowing? That goes for 'historical and parable' argument by Andrew.

One occasion Jesus' disciples heard it as it is written. When they came back that way, they saw that the fig tree had withered. Just to satisfy Andrew, why should the gospel writer remark that the fig tree withered right then and there? It may have, right? Just that it is not recorded there. The other occasion they saw it wither rightaway. There is no contradiction like Andrew is pointing out.

Another point that Andrew raises is: why should Jesus curse a tree that he created? If I find a crack in the plate that I eat, don't I have the right to throw it away? If I have the right to do so, even though I didn't 'create' it, then....

God is not responsible for the way things are now. He commanded us to love each other. If man does not want to listen, how can you blame God?

Lastly, the question where is Jesus? "Behold, I stand at the door and knock....(Rev:3:20).

I want to add the note that I am no Bible pundit. Instead of fighting religion, accept God as love and embrace your fellow man who may be a believer or not. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക