Image

മന്ത്രി കെ.ബാബുവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ബഹളം

Published on 29 November, 2015
മന്ത്രി കെ.ബാബുവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍  ബഹളം
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ മന്ത്രി കെ.ബാബുവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള നിര്‍ത്തിവച്ച് ബാബുവിനെതിരെ ബിജു രമേശ് ഉന്നയിച്ച ആരോപണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയായിരുന്നു പ്രതിപക്ഷ ബഹളം.
എന്നാല്‍, സ്പീക്കര്‍ എന്‍.ശക്തന്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ശൂന്യവേളയില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ അറിയിച്ചു. ചോദ്യോത്തരവേള നിര്‍ത്തിവയ്ക്കുന്ന കീഴ്‌വഴക്കം സഭയ്ക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക