Image

അടുത്തമാസം മുതല്‍ വാഷിംഗ്ടണിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിക്കാന്‍ ആലോചന

Published on 28 November, 2015
അടുത്തമാസം മുതല്‍ വാഷിംഗ്ടണിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിക്കാന്‍ ആലോചന
ന്യൂഡല്‍ഹി: ഡിസംബര്‍ മാസം മുതല്‍ വാഷിംഗ്ടണിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിക്കാന്‍ ആലോചന. നിലവില്‍ അമേരിക്കന്‍ നഗരങ്ങളായ ന്യൂയോര്‍ക്ക്, ന്യൂവാ­ര്‍ക്ക്, ചിക്കാഗോ എന്നിവിടങ്ങളിലേയ്ക്ക് എയര്‍ ഇന്ത്യയുടെ സര്‍വീസുകളുണ്ട്. എയര്‍ ഇന്ത്യയുടെ പദ്ധതിയെക്കുറിച്ച് സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജുവാണ് സൂചന നല്‍കിയത്.

സാന്‍ഫ്രാന്‍സിസ്‌കോ വിമാനസര്‍വീസ് ഡിസംബര്‍ രണ്ടിന് ആരംഭിക്കുന്നതിന് മുന്നോടിയായി ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതുകൂടാതെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് അമേരിക്കയിലെ മറ്റ് നഗരങ്ങളിലേയ്ക്കുള്ള ഫ്‌ലൈറ്റുകളും ആലോചനയിലുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക