Image

തെലുങ്കാനയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരന്‍ മരിച്ചു

Published on 28 November, 2015
തെലുങ്കാനയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരന്‍ മരിച്ചു
മേദക്: കുഴല്‍കിണര്‍ ദുരന്തത്തിന് ഒരു ഇരകൂടി. തെലുങ്കാനയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരന്‍ മരിച്ചു. മേദക് ജില്ലയിലെ ബൊമ്മറെഡ്ഡിഗുദേമില്‍ ശനിയാഴ്ച രാവിലെ ഏഴു മണിയോടൊണ് കുട്ടി അപകടത്തില്‍പെട്ടത്. ഒരു ദിവസം നീണ്ട പ്രയത്‌നത്തിന് ശേഷം കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കുട്ടിയുടെ മാതാപിതാക്കള്‍ വീടിന് സമീപത്തെ പാടത്ത ജോലി ചെയ്തു കൊണ്ടിരിക്കെയാണ് അപകടം. അയല്‍വാസിയായ രാമലു കുടിവെള്ളത്തിനായി കുഴിച്ച കിണറില്‍ അബദ്ധത്തില്‍ കുട്ടി അകപ്പെടുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക