Image

അന്ധവിശ്വാസങ്ങള്‍ മാധ്യമ പിന്തുണയോടെ ആഘോഷപൂര്‍വ്വം തിരിച്ചു വരുന്നു: സ്വാമി ഗുരുരത്‌നം ജ്ഞാനതപസി

Published on 22 November, 2015
അന്ധവിശ്വാസങ്ങള്‍ മാധ്യമ പിന്തുണയോടെ  ആഘോഷപൂര്‍വ്വം തിരിച്ചു വരുന്നു: സ്വാമി ഗുരുരത്‌നം ജ്ഞാനതപസി
ചിക്കാഗോ: അനാചാരങ്ങള്‍ മാധ്യമങ്ങളുടെ സഹായത്തോടെ ആഘോഷപൂര്‍വ്വം തിരച്ചെത്തുന്ന രീതി കേരളത്തിലുണ്ടെന്ന് മതാതീത ആത്മീയതയുടെ വക്താവും ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമയസ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാം കണ്‍വെന്‍ഷനില്‍ മതശക്തികളുടെ സ്വാധീനം മാധ്യമങ്ങളില്‍ എന്നഎന്ന വിഷയത്തെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്ത് ആഹാരം കഴിക്കണമെന്നും എന്തു വസ്ത്രം ധരിക്കണമെന്നുമുള്ളത് തീരുമാനിക്കാനുള്ള അവകാശം വ്യക്തിക്കാണ്. അതില്‍ മറ്റുള്ളവര്‍ കൈകടത്തുന്നതു അംഗീകരിക്കാനാവില്ല. വ്യക്തി സ്വാതന്ത്ര്യം കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിക്കരുത്-ശ്രദ്ധേയമായ പ്രസംഗത്തില്‍ സ്വാമി പറഞ്ഞു.

മതമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും മതവില്ലാത്ത സമൂഹം ഉണ്ടാവണമെന്നും എഴുത്തുകാരിയായ രതീദേവി നിര്‍ദ്ദേശിച്ചു. ഓസ്‌ട്രേലിയ മതപഠനം നിര്‍ത്തി. ഇന്ത്യാ വിഭജന കാലത്ത് മഴ പെയ്യുമ്പോലെ രക്തപ്പുഴ ഒഴുകുകയായിരുന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതൊക്കെ ആവര്‍ത്തിക്കാതിരിക്കാന്‍രമതരഹിത സമൂഹം ഉണ്ടാവണം.

ഹിന്ദുക്കളുടെയും െ്രെകസ്തവരുടെയും മതഗ്രന്ഥങ്ങളുണ്ടാവുന്നതിന് 27000 വര്‍ഷം സുമേറിയയില്‍ നിന്നിരുന്ന ആചാരങ്ങളും മറ്റും പിന്നീട് മത ഗ്രന്ഥങ്ങളില്‍ അനുകരിക്കപ്പെടുകയായിരുന്നുവെന്നവര്‍ ചൂണ്ടിക്കാട്ടി.

അനാചാരങ്ങള്‍ക്കെതിരെ എന്തെങ്കിലും എഴുതിയാല്‍ അത് പ്രസിദ്ധീകരിക്കുവാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ മടിക്കുന്നതായി പി.പി.ചെറിയാന്‍ പറഞ്ഞു.

മതത്തിന്റെ വക്താവാകാതെ മാനവികതയുടെ വക്താവായി മാധ്യമ പ്രവര്‍ത്തകര്‍നില കൊള്ളണമെന്ന്പ്രസന്നന്‍ പിള്ള പറഞ്ഞു. ഒരു മതത്തിന്റെ പക്ഷം പിടിക്കുമ്പോഴാണു പ്രശ്‌നം.

മാധ്യമ പ്രവര്‍ത്തകന്റെ മതവും കുലവുമൊക്കെ നോക്കി ആക്രമണം നടത്താന്‍ സൈബര്‍ ഗുണ്ടകളെ പല മതങ്ങളും റെഡിയാക്കി നിര്‍ത്തിയിട്ടുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഒരു മതത്തിന്റെയും വക്താവല്ല താനെങ്കിലും പേരു നോക്കിയാണ് ആക്രമണം.

മാതാ അമ്രുതാനന്ദമയിക്കെതിരെ പുസ്തകമെഴുതിയ ഗെയ്ല്‍ ട്രേഡ്വെല്ലിനെ ഇന്റര്‍വ്യു ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്തായിരുന്നു എന്നു വെസ്റ്റ് ചെസ്റ്ററില്‍ നിന്നുള്ള ഗണേശ് നായര്‍ ആരാഞ്ഞു. ഒരു ജനാധിപത്യ രാജ്യത്തു ആരും ചോദ്യങ്ങള്‍ക്കതീതരല്ലെന്നു ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. രാഷ്ട്രീയക്കാരെയും മറ്റും നിര്‍ദയംഎടുത്തു കുടയുന്ന മാധ്യമങ്ങള്‍ ചിലരെ പേടിക്കുന്നു എന്നു വരുന്നതു ഖേദകരമാണു. വാര്‍ത്താ പ്രധാന്യം മാത്രം നോക്കിയായിരുന്നു ആ അഭിമുഖം. അതിനു ശേഷം നുറൂ കണക്കിനു വധഭീഷണി ഉണ്ടായി. 22 കേസുകള്‍ ഇപ്പോഴും നടക്കുന്നു. എങ്കിലും പേടിച്ചു പിന്മാറാന്‍ തയ്യാറല്ല.

മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും കൈകടത്തരുതെന്ന് രാജു ഏബ്രഹാം എം.എല്‍. എ അഭിപ്രായപ്പെട്ടു. വിശ്വസിക്കുവാനും വിശ്വസിക്കാതിരിക്കാനും ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ട്.

മതവിശ്വാസമില്ലാത്തയാള്‍ അമേരിക്കയില്‍ വന്നാല്‍ മതവിശ്വാസിയായി മാറുന്ന സ്ഥിതിയാണ് ഇവിടെയുള്ളതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടാജ് മാത്യു ചൂണ്ടിക്കാട്ടി. മതത്തിന്റെ ഭാഗമാകാതെ ഇവിടെ മലയാളിക്ക് ജീവിക്കാന്‍ പ്രയാസമുണ്ട്.

ജീമോന്‍ ജോര്‍ജ് നന്ദി പറഞ്ഞു. ശിവന്‍ മുഹമ്മയായിരുന്നു മോഡറേറ്റര്‍. സുധാ കര്‍ത്താ ആമുഖ പ്രസംഗം നടത്തി. സതീശന്‍ നായര്‍, മനു തുരുത്തിക്കാടന്‍, വിന്‍സന്റ് ഇമ്മാനുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

സമൂഹത്തെ കൊല്ലുന്ന സയനൈഡാണ് വര്‍ഗീയത. മതം അതിന്റെ ഒരു ശതമാനം പോലും അപകടകരമല്ല-സ്വാമിജി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. 

ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയത കോര്‍ത്തുള്ള മതമൗലികമായ അഹിഷ്ണുതകള്‍ ഇന്നു  ലോക
ത്തെ  ഗ്രസിച്ചിരിക്കുന്നു. പക്ഷെ മതത്തെ മനുഷ്യനില്‍ നിന്നും ഒഴിച്ചു നിര്‍ത്തുവാനാവില്ല. ലോകത്തിലെ 84 ശതമാനം ആളുകള്‍ മതത്തില്‍ വിശ്വസിക്കുന്നവരാണ്. സഹസ്രാബ്ദങ്ങളായുള്ള മാനവരാശിയുടെ ചരിത്രത്തില്‍ മതങ്ങള്‍ എന്നും കൂട്ടുണ്ടായിരുന്നു. അവ അവനു സ്വാന്ത്വനമായി, താങ്ങായി, ആശ്രയമായി. ജീവിതം താറുമാറാകുന്ന വഴികളില്‍, സര്‍വ്വതും നഷ്ടപ്പെടുന്ന വിപത്തുകളില്‍, ഒറ്റപ്പെടലുകളില്‍, ജനനത്തില്‍, മരണത്തില്‍ ഒക്കെ മതം താങ്ങായി നിന്നു.

പാപങ്ങളുടെ ഭാണ്ഡം അഴിച്ചുവെച്ച് സഞ്ചരിക്കുവാന്‍ മതം അവനു ആശ്വാസമായ്. സ്രഷ്ടാവിന്റെ വചനങ്ങളും കല്‍പ്പനകളുമായി അവന്‍ മതത്തെ കണ്ടു. മതം മനുഷ്യനെ അത്രമാത്രം സ്വാധീനിക്കുന്നു. ദൈവമെന്ന മഹശക്തിയെക്കുറിച്ചുള്ള ഭയം തിന്‍മകളില്‍ നിന്നു അവനെ പിന്തിരിപ്പിക്കുന്നതിനു കാരണമായി. സത്ചിന്തകളും ധാര്‍മ്മികതയും പ്രതിബദ്ധതയും ദീനാനുകമ്പയുമൊക്കെ വളര്‍ത്തിയെടുക്കുവാന്‍ മതവും വിശ്വാസവും അവനെ പ്രാപ്തനാക്കി. മതരഹിതമായ സമൂഹം എന്നതിന് ഈ കാലത്ത് പ്രസക്തി ഇല്ല.

മതത്തിന്റെ പ്രചരണ ഉപാധിയാണ് മാധ്യമങ്ങള്‍. ആദ്യകാലങ്ങളില്‍ മതപ്രചരണത്തിനുള്ള മാര്‍ഗ്ഗം ഏറെ ദുര്‍ഘടമായിരുന്നു. എന്നാല്‍ തന്നെയും കടലും മലകളും താണ്ടി മത പ്രചാരണം നടന്നു. മിഷനറിമാര്‍ ഇന്ത്യയില്‍ എത്തിയത് മാസങ്ങളോളം ത്യാഗപുര്‍ണായ യാത്ര ചെയ്തിട്ടാണ്.

1430 ല്‍ ആദ്യമായി ജര്‍മ്മനിയില്‍ ഗുട്ടന്‍ബര്‍ഗ് പ്രിന്റിംഗ് പ്രസ് കണ്ടുപിടിച്ചപ്പോള്‍ അതില്‍ ആദ്യം പ്രിന്റ് ചെയ്തത് വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍ ആയിരുന്നു. ഇത് മിഷനറിമാരുടെ പ്രവര്‍ത്തനത്തെ സഹായിച്ചു എന്ന് പറയപ്പെടുന്നു.

ആധുനിക കാലഘട്ടത്തില്‍ മതത്തിന്റെ പ്രചരണത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് മാധ്യമങ്ങളെ തന്നെയാണ്.

പ്രിന്റും വിഷ്വലും കടന്ന് അത് സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ എത്തി നില്‍ക്കുകയാണ്. 
ആദ്യകാലങ്ങളില്‍ ആശയപരമായ പ്രചരണത്തിനാണ് മുന്‍തൂക്കം നല്‍കിയതെങ്കില്‍ ആധുനിക കാലഘട്ടത്തില്‍ അത് മതങ്ങളുടെ മത്സര വേദിയായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്.

മത സ്പര്‍ദ്ധ വളര്‍ത്തുവാനോ മതസൗഹാര്‍ദ്ദം ഊട്ടി ഉറപ്പിക്കുവാനോ മാധ്യമങ്ങള്‍ക്ക് കഴിവുണ്ട്.

മതപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടുന്ന മാധ്യമങ്ങള്‍ മിതത്വവും പക്വതയും കാണിക്കേണ്ടത് ആവശ്യമാണ്.
മലയാളത്തിന്റെ മാധ്യമപ്രവര്‍ത്തനത്തിന് ഏകദേശം 168 വര്‍ഷത്തെ പാരമ്പര്യമാണുള്ളത്. 1985-ല്‍ ദൂരദര്‍ശന്‍ മലയാളത്തില്‍ സംപ്രേക്ഷണം ചെയ്യുന്നകാലം വരെ അച്ചടി മാധ്യമങ്ങളാണ് കേരളത്തില്‍ അരങ്ങു വാണത്.
1847ല്‍ തലശ്ശേരി ഇല്ലിക്കുന്നില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് രാജ്യസമാചാരം എന്ന പത്രം തുടങ്ങിയതു   
മുതല്‍ മലയാളത്തിന്റെ മാധ്യമചരിത്രം ആരംഭിക്കുന്നു.

കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള ആരംഭിച്ച മനോരമ കേരളത്തിലെ എല്ലാ ജനങ്ങളുടേയും അഭിവൃദ്ധിയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചു. മനോരമയുടെ ആദ്യ മുഖപ്രസംഗം തന്നെതന്നെ പുലയരുടെ വിദ്യാഭ്യാസം സംബന്ധിച്ചുള്ളതായിരുന്നു.

സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ദേശസ്‌നേഹം കാണിച്ച പത്രമായിരുന്നു മാതൃഭൂമി. 9 വര്‍ഷം നിരോധിക്കപ്പെട്ട പത്രമാണ് അക്കാലത്ത്. ധീരമായ ഇപപെടലുകള്‍ ഈ പത്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായി.
തിരുവനന്തപുരം ആസ്ഥാനമായ കേരള കൗമുദി അവശവിഭാഗങ്ങളുടെ 
 ഉന്നമനത്തിനായി നിലകൊണ്ടു.
സി.വി. കുഞ്ഞിരാമന്‍ കെ.സുകുമാരന്‍ തുടങ്ങിയവര്‍ കേരള കൗമുദിയുടെ സ്ഥാപകരായി നവോത്ഥാന ശില്‍പികളായി മാറി.

ഇന്ത്യയിലെ തന്നെ ആദ്യകാലത്തെ വര്‍ത്തമാന പത്രങ്ങളിലൊന്നായ ദീപിക അവശത അനുഭവിക്കുന്ന കൃഷിക്കാരുടെയും കാര്‍ഷിക രംഗത്തിന്റെയും വക്താക്കളായി.

വൈക്കം സത്യാഗ്രഹം , ഗുരുവായൂര്‍ സത്യാഗ്രഹം തുടങ്ങിയ സംസ്‌ക്കാരിക പോരാട്ടങ്ങളില്‍ അവ വിജയിപ്പിക്കുവാന്‍ പത്രങ്ങള്‍ നല്‍കിയ സംഭാവനകള്‍ വളരെ പ്രധാനമാണു.

കാസര്‍കോട് മുതല്‍ കന്യാകുമാരി വരെയുള്ള നമ്മുടെ മാതൃഭാഷയുടെ ശൈലിയിലും പ്രയോഗത്തിലും വളരെ വ്യത്യാസമുണ്ട്. പല പദങ്ങളും പ്രയോഗങ്ങളും ദുരഗ്രാഹ്യമാണ്.

ഭാഷയുടെ ഈ വ്യത്യാസങ്ങളെ കൂട്ടിയോജിപ്പിച്ച് പൊതു ഭാഷാ ശൈലി പ്രയോഗത്തില്‍ കൊണ്ടു വന്നതില്‍ നമ്മുടെ പത്രഭാഷ ഏറെ വിജയിച്ചിട്ടുണ്ട്. 
മധ്യ തിരുവിതാംകൂറിലെ ഭാഷയാണു അംഗീക്രുത ഭാഷയായി പരിണമിച്ചത്‌ 

മലയാളത്തില്‍ നിലവില്‍ 3000-ല്‍ പരം പ്രസിദ്ധീകരണങ്ങള്‍ ഇതിനോടകം രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.

മതരഹിതമായ ജനാധിപത്യ പ്രക്രിയ നമ്മുടെ രാജ്യത്ത് അസാധ്യമാണ്. സമൂഹ നിര്‍മ്മിതിയില്‍ മതവും രാഷ്ട്രീയവും പലപ്പോഴും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടി വരുന്നു.

മതങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഇന്ന് അവരവരുടേതായ ചാനലുകളും പത്രങ്ങളും ഉള്ള സ്ഥിതിയാണ്. ഭൂമി, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യ വിദ്യാഭ്യാസ മേഖലകള്‍ ബാങ്കിംഗ് തുടങ്ങി വിവിധ രംഗങ്ങളില്‍ മതങ്ങള്ക്കു സ്വാധീനമുണ്ട്.

മിത്രപത്രങ്ങളിലും 
 പ്രത്യേക കോളങ്ങളും സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമുകളുമൊക്കെയായി മതപരമായ കാര്യങ്ങള്‍ സാമൂഹിക, രാഷ്ട്രീയ, വിഷയങ്ങളോടൊപ്പം തന്നെ പ്രാധാന്യത്തില്‍ നില്‍ക്കുകയാണ്.

സ്വന്തം മതത്തോടുള്ള അതിരു കടന്ന അഭിനിവേശവും ഇതര മതങ്ങളോടുള്ള അസഹിഷ്ണുതയും വര്‍ഗ്ഗീയതയായി മാറുന്ന സ്ഥിതി വിശേഷമാണുള്ളത്.

മാധ്യമങ്ങളില്‍ മതത്തിന്റെ ഇടപെടലുകള്‍ മാധ്യമങ്ങളെ പോലും വിഴുങ്ങുന്ന സ്ഥിതി വരുത്താം. എഴുത്തുകാരന്‍ സ്വയം എഡിറ്റ് ചെയ്യുന്ന മാധ്യമമാണു സോഷ്യല്‍  മീഡിയ. അതില്‍ ലിഖിതമായ നിയമങ്ങള്‍ക്കു പ്രസക്തിയില്ല. വര്‍ഗീയതയുടെ അതിപ്രസരം സോഷ്യല്‍ മീഡിയയെ മലിനമാക്കുന്നു.
ഓരോ മതത്തിന്റെയും ആഘോഷങ്ങള്‍, പെരുന്നാള്‍, പൊങ്കാല, പുരം തുടങ്ങിയവയൊക്കെ മാധ്യമങ്ങള്‍ കാണിക്കുന്നത് നമ്മുടെ സാംസ്‌കാരിക പൈത്രുകം എന്ന നിലയില്‍ നമ്മുടെ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പ്രഖ്യാപനമായി നമുക്കു കരുതാം. അതില്‍ തെറ്റു പറയാനില്ല.
എന്നാല്‍ മനുഷ്യ ബുദ്ധിക്കും യാതൊരു യുക്തിക്കും നിരക്കാത്ത അന്ധവിശ്വാസങ്ങളുടെ പ്രചാരണം വിപുലമായ വിപണന തന്ത്രമായി നടക്കുന്നു.

കമ്പ്യ്യൂട്ടര്‍ ജോതിഷം, ഡിജിറ്റല്‍ മന്ത്രവാദം, ബാധ ഒഴിപ്പിക്കല്‍, സുവിശേഷം ഉപയോഗിച്ചുള്ള തന്ത്രങ്ങള്‍, വ്യാജ സന്യാസിമാരുടെ പ്രകടന
ങ്ങള്‍, മാന്തിക ഏലസുകള്‍ എന്നിങ്ങനെ പോകുന്നു അവ.
ഒരു കാലത്തു  സാമുഹിക പര്‍ഷ്‌കര്‍ത്താക്കള്‍ തുടച്ചു നീക്കിയ ദുഷ്ട ശക്തികള്‍ തിരിച്ചു വരുന്നു.
ആഘോഷങ്ങള്‍ മതസൗഹാര്‍ദ്ദത്തിന്റെ വേദി ആകണം. അതു മറ്റൊരാളെ ഇടിച്ചു താഴ്ത്താനാകരുത്.
മതങ്ങളീലെ  
 നന്മ എടുത്തു കാട്ടുകയും അനാചാരങ്ങളെ എതിര്‍ക്കുകയും ചെയ്യുമ്പോഴാണു മാധ്യമങ്ങള്‍ അവരുടെ ധര്‍മ്മം ചെയ്യുന്നത്.

എറ്റവും വലിയ മതേതര രാജ്യമായ ഇന്ത്യയിലും മതത്തെ രാഷ്ട്രീയ
ത്തിനായും  രാഷ്ട്രീയത്തെ മതത്തിനായും ഉപയോഗിക്കുന്നു
നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്ത് വര്‍ഗീയതയാണു. മതങ്ങള്‍ തമ്മില്‍ 
തമ്മിലായിരുന്നു മത്സരമെങ്കില്‍ ഇപ്പോള്‍ ഓരൊ മതത്തിന്റെയും ഉള്‍പ്പിരിവുകള്‍ തമ്മില്‍ പോരടിക്കുന്നു.

ഓരോ മതത്തിലെയും യാഥാസ്ഥിതികര്‍ പടച്ചു വിടുന്ന അസഹിഷ്ണുത അതാത് മതങ്ങള്‍ക്കുള്ളിലും പുറത്തേയ്ക്കും അപകടകരമായി ബാധിക്കുന്നു.

രാഷ്ട്രീയം വര്‍ഗീതയുമായി സന്ധി ചെയ്യുകയാണ് ഇവിടെ. അതില്‍നിന്ന് ഇന്ത്യയിലെ രാഷ്ട്രീയകക്ഷികള്‍ക്കും സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കും മാറി നില്‍ക്കുവാന്‍ സാധിക്കുന്നില്ല.

നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതക്കു നേരെ ഉയര്‍ത്തുന്ന വെല്ലുവിളികളെ കരുതിയിരിക്കുവാന്‍ മാധ്യമങ്ങള്‍ കണ്ണും കാതും കൂര്‍പ്പിച്ചു വെയ്ക്കേണ്ടി ഇരിക്കുന്നു. ഇന്നത്തെ സാമൂഹികവും രാഷ്ട്രീയ മതപരവുമായ സാഹചര്യങ്ങള്‍ മാധ്യമ രംഗത്തെ വളരെയധികം സങ്കീര്‍ണ്ണമാക്കുന്നുണ്ട,് നിസ്സഹായമാക്കുന്നുണ്ട്, നിഷ്‌ക്രിയമാക്കുന്നുണ്ട്.

ഇന്ത്യയുടെ സാമൂഹിക സാഹചര്യം ഇന്ന് തികച്ചും സംഘര്‍ഷ ഭരിതമാണ്. ഒരു വശത്ത് ഹിന്ദു ദേശീയതെയ ഉയര്‍ത്തിപ്പിടിക്കുന്ന വലതുപക്ഷ രാഷ്ട്രീയം. മറുവശത്ത് അതിനെ എതിര്‍ക്കുന്ന മതേതര ശക്തികള്‍. രാജ്യത്തിന്റെ അഖണ്ഡതയ്ക്കു നേരെ വെല്ലുവിളി ഉയര്‍ത്തുന്ന അന്താരാഷ്ട്ര ഭീകരസംഘനകള്‍.

തെരഞ്ഞെടുപ്പുകളില്‍ ഏതു വര്‍ഗ്ഗീയ ശക്തികളുമായി ഒളിഞ്ഞും തെളിഞ്ഞും സന്ധി ചെയ്യുന്ന മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍; രാജ്യത്തുടനീളം അസഹിഷ്ണുത പടച്ചു വിടുന്ന വര്‍ഗീയശക്തികള്‍; ഈ സാഹചര്യത്തില്‍ മാധ്യമങ്ങള്‍ മതേതരത്വത്തിന്റെ വലിയ സാരഥ്യം ഏറ്റെടുക്കേണ്ടതുണ്ട്.
രാജ്യ താല്‍പര്യങ്ങളെ വര്‍ഗീയതയ്ക്കു കൂട്ടിക്കൊടുക്കുന്ന നിക്ഷിപ്ത താല്‍പര്യങ്ങളെ തിരിച്ചറിയുവാന്‍ മതങ്ങളും മാധ്യമങ്ങളും തയ്യാറാകണം.

ആധുനിക കാലഘട്ടത്തില്‍ മാധ്യമങ്ങള്‍ വ്യവസായ ശാലകളാണ്. അവിടെ നിന്നും പടച്ചു വിടുന്ന ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ സാമൂഹിക പ്രതിബദ്ധതയ്ക്കു സ്ഥാനമുണ്ടാകണം.

തുടരെ തുടരെയുള്ള വിവാദങ്ങള്‍ക്കുപരിയായി പൊതുജന പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് ഒരു സമൂഹത്തിന്റെ പൊതുഘടന ജനാധിപത്യപരമായി നിലനിര്‍ത്തുന്നതില്‍ മതവും മാധ്യമങ്ങളും ഒരു പോലെ പ്രവര്‍ത്തിക്കണം

സമൂഹത്തില്‍ ഉയരുന്ന മതമൗലിക വാദങ്ങള്‍ക്കും വംശീയതയ്ക്കും, മതവിദ്വേഷത്തിനും ജാതി വ്യവസ്ഥിതിയ്ക്കുമെതിരെ ഒരു സമാന്തരലോകം കെട്ടിപ്പടുക്കുവാന്‍ മാധ്യമങ്ങള്‍ക്കു കഴിയണം-സ്വാമി ചൂണ്ടിക്കാട്ടി 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക