Image

ഷിക്കാഗോ ഐക്യൂമിനിക്കല്‍ സുവിശേഷ യോഗം അനുഗ്രഹീതമായി

Published on 06 October, 2015
ഷിക്കാഗോ ഐക്യൂമിനിക്കല്‍ സുവിശേഷ യോഗം അനുഗ്രഹീതമായി
ഷിക്കാഗോ: എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സുവിശേഷ യോഗം ഏവര്‍ക്കും ആത്മീയ നിറവിന്റെ ധന്യമൂഹൂര്‍ത്തമായി മാറി. ഒക്ടോബര്‍ 4 ഞായറാഴ്ച എല്‍മേറ്റ്‌സ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടന്ന സുവിശേഷ യോഗത്തില്‍ കണ്‍വന്‍ഷന്‍ പ്രാസംഗീകനും ഷിക്കാഗോ മാര്‍ത്തോമാ ഇടവക വികാരിയുമായ റവ.എബ്രഹാം സ്‌കറിയ തിരുവചനത്തില്‍ നിന്നും മുഖ്യ സന്ദേശം നല്‍കി. 
ആകുലതകള്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ലോകത്തില്‍ ദൈവാശ്രയത്തിലൂടെ ജീവിതം കെട്ടി ഉയര്‍ത്തുവാന്‍ ഏവരും സന്നദ്ധരാകുവാന്‍ അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ ഏവരോടും പറഞ്ഞു. സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഗായക സംഘത്തിന്റെ ആത്മീയ ഉണര്‍വുകള്‍ സമ്മാനിച്ച ഗാനശുശ്രൂഷ സുവിശേഷ യോഗത്തിന് സ്വര്‍ഗ്ഗീയ അന്തരീക്ഷം ഉളവാക്കി. കണ്‍വന്‍ഷന്റെ പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് കൗണ്‍സില്‍ പ്രസിഡന്റ് റവ.ഫാ.ഡാനിയേല്‍ ജോര്‍ജ് നേതൃത്വം നല്‍കി. മേരിക്കുട്ടി ഏലക്കാട്ട്, അലന്‍ തരകന്‍ എന്നിവര്‍ വേദ ഭാഗങ്ങള്‍ വായിച്ചു. മുഖ്യ പ്രാസംഗീകനെ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ റവ.ഫാ.മാത്യൂസ് ഏവര്‍ക്കും പരിചയപ്പെടുത്തി. റവ.ബിനോയി പി ജേക്കബ് മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ദൈവവചനം ശ്രവിക്കുവാന്‍ എത്തിയ ഏവരെയും കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഷെവലിയാര്‍ ചെറിയാന്‍ വേങ്കടേത്ത് സ്വാഗതം ചെയ്യുകയും കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ്ജ് പണിക്കര്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. എക്യൂമിനിക്കല്‍ ദേവാലയങ്ങളില്‍ നിന്നും വൈദീകരും വിശ്വാസ സമൂഹവും വചന കേല്‍വിക്കായി ഒത്തു ചേര്‍ന്ന സുവിശേഷ യോഗത്തിന് സാം തോമസ് അവതാരകനായിരുന്നു. റവ.എം.ജെ. തോമസിന്റെ സമാപന പ്രാര്‍ത്ഥനയ്ക്കു ശേഷം എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ സുവിശേഷ യോഗം അനുഗ്രഹ നിറവില്‍ സമാപിച്ചു.

വാര്‍ത്ത അയച്ചത്: ബെന്നി പരിമണം

ഷിക്കാഗോ ഐക്യൂമിനിക്കല്‍ സുവിശേഷ യോഗം അനുഗ്രഹീതമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക