Image

കേരളത്തിന്‍െറ പലഭാഗത്തുനിന്നും ആരാധകര്‍ : കഥയിലെ നായിക കാഞ്ചനയേടത്തി

Published on 05 October, 2015
കേരളത്തിന്‍െറ പലഭാഗത്തുനിന്നും ആരാധകര്‍ : കഥയിലെ നായിക കാഞ്ചനയേടത്തി

മുക്കം: ‘എന്ന് നിന്‍െറ മൊയ്തീന്‍’ സിനിമ ഇറങ്ങിയതോടെ കേരളത്തിന്‍െറ പലഭാഗത്തുനിന്നും ആരാധകര്‍ തന്നെ തേടി വരുന്നുണ്ടെന്ന് കഥയിലെ നായിക മുക്കത്തിന്‍െറ സ്വന്തം കാഞ്ചനയേടത്തി. മിക്കവരും സേവാകേന്ദ്രത്തിന് സഹായധനവും തനിക്ക് ഗിഫ്റ്റുകളുമായിട്ടാണ് വരുന്നത്. എന്നാല്‍, സിനിമാ പ്രവര്‍ത്തകരാരും തന്നെ കാണാന്‍ വന്നിട്ടില്ളെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞദിവസം സംവിധായകന്‍ വിമല്‍ മുക്കത്ത് വന്നതായി കേട്ടു. എന്നാല്‍, അദ്ദേഹവും തന്നെ കാണാതെ പോയി. ‘ഉരുകിയൊലിക്കുമ്പോഴും വെളിച്ചം പകര്‍ന്ന്’ എന്ന വാരാദ്യമാധ്യമത്തിലെ ലേഖനം വായിച്ച് പ്രതികരിക്കുകയായിരുന്നു കാഞ്ചനയേടത്തി.

സേവാമന്ദിറിനാവശ്യം അകമഴിഞ്ഞ സഹായമാണ്. തന്‍െറ ജീവിതത്തിലെ ഏറ്റവുംവലിയ ആഗ്രഹവും ലക്ഷ്യവുമാണ് ഷെഡില്‍ പ്രവര്‍ത്തിക്കുന്ന ബി.പി. മൊയ്തീന്‍ സേവാമന്ദിറിന്‍െറ ഉയര്‍ച്ച. താന്‍ മറ്റുള്ളവരോട് പറയാനാഗ്രഹിച്ച കാര്യമാണ് ‘വാരാദ്യമാധ്യമ’ത്തിലെ ലേഖനം പറഞ്ഞതെന്നും ഒരുപാട് നന്ദിയുണ്ടെന്നും ഇനിയും സഹായങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും കാഞ്ചനയേടത്തി കൂട്ടിച്ചേര്‍ത്തു. സിനിമ റിലീസ് ചെയ്ത് ഏതാനും ദിവസങ്ങള്‍കൊണ്ട് കോടികള്‍ കലക്ഷന്‍ വാരി മുന്നേറുമ്പോഴും വെള്ളിത്തിരയിലെ നായികയെക്കാള്‍ ആരാധകര്‍ യഥാര്‍ഥ കഥയിലെ നായികക്കാണ്.

മൊയ്തീന്‍െറ സ്വന്തം കാഞ്ചനമാലയുടെ നേതൃത്വത്തില്‍ മുക്കം അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന പൊളിഞ്ഞുവീഴാനായ ബി.പി. മൊയ്തീന്‍ സേവാമന്ദിറിലേക്ക് കാഞ്ചനയേടത്തിയെ കാണാന്‍ ഇപ്പോള്‍ ആരാധകരുടെ ഒഴുക്കാണ്. പലരും സിനിമക്കപ്പുറം യഥാര്‍ഥ കാഞ്ചനമാലയുടെ കഥയും അവരുടെ ഇപ്പോഴത്തെ സ്ഥിതിയും അറിഞ്ഞാണത്തെുന്നത്. സേവാമന്ദിറിനെ സഹായിക്കാനായി പല സോഷ്യല്‍ മീഡിയ കൂട്ടായ്മകളും രംഗത്തത്തെുന്നുണ്ട്. തന്‍െറ കൂടെനിന്ന് സെല്‍ഫിയെടുക്കുന്ന ആരാധകരോട് കാഞ്ചനയേടത്തിക്ക് പറയാന്‍ രണ്ടു വാക്കുകള്‍ മാത്രം സേവാമന്ദിറിലേക്ക് സഹായം നല്‍കാനും പുസ്തകങ്ങള്‍ നല്‍കാനും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക