Image

കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍ ഗ്രൂപ്പുകളിയിലൂടെ പാര്‍ട്ടിയെ തരിപ്പണമാക്കുന്നു (ജോസ്‌ ചാരുംമൂട്‌)

Published on 05 October, 2015
കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍ ഗ്രൂപ്പുകളിയിലൂടെ പാര്‍ട്ടിയെ തരിപ്പണമാക്കുന്നു (ജോസ്‌ ചാരുംമൂട്‌)
വളരെക്കാലമായി നടന്നുവരുന്ന ഗ്രൂപ്പ്‌ പോരില്‍ നേതാക്കന്മാര്‍ മഹത്തായ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഗതിവിശേഷം ഉണ്ടാക്കി. സ്ഥാപിതതാത്‌പര്യങ്ങളും, പാര്‍ട്ടിയോടും രാജ്യത്തോടും തെല്ലും കൂറില്ലാത്ത മുതിര്‍ന്ന നേതാക്കളും ഇനി സ്വയം ഒഴിഞ്ഞുപോയില്ലെങ്കില്‍ അസ്വസ്ഥരായ പാര്‍ട്ടിയുടെ യുവജന നേതൃത്വനിര ഉടനീളം വാളെടുക്കുമെന്ന്‌ ഏകദേശം ഉറപ്പാക്കാം. അടുത്ത തെരഞ്ഞെടുപ്പില്‍ യുവ നേതാക്കളെ മാത്രം മുന്നിലിറക്കി അര്‍ഹമായ സീറ്റുകള്‍ നല്‍കി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണം.

25 വര്‍ഷത്തിലധികം പാര്‍ട്ടിയെ സേവിച്ചവര്‍, എം.എല്‍.എമാരായവര്‍, മന്ത്രിമാരായവര്‍ എന്നിവര്‍ ഭാവിയുടെ വാഗ്‌ദാനങ്ങളായ യുവനേതാക്കളെ അവഗണിക്കരുത്‌. അഴിമതിയാരോപണം ഉയര്‍ന്ന രാഷ്‌ട്രീയക്കാര്‍ ഇനി മത്സരിക്കരുത്‌. കേരളത്തിലും കേന്ദ്രത്തിലും നിസ്‌തുലമായ സേവനം അനുഷ്‌ഠിച്ചിരുന്ന എം.എല്‍.എമാര്‍, എം.പിമാര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ പിന്നില്‍ നിന്നു നയിക്കാന്‍ തയാറാകണം. സ്വന്തം കാര്യം മാത്രം നോക്കി യുവജനങ്ങളെ മറന്ന്‌ ഇനിയും മുന്നോട്ടുപോകുന്നത്‌ സംസ്ഥാനത്തിനും പാര്‍ട്ടിക്കും, ദേശത്തിനും വന്‍ തിരിച്ചടിയാകും. പാര്‍ട്ടി കുറെ നേതാക്കന്മാരുടെ മാത്രം കുത്തകയല്ല. ജനസമ്മരായ, നല്ല പ്രവര്‍ത്തനശൈലിയുള്ള ജനങ്ങളോടൊപ്പം നില്‍ക്കുന്ന യുവാക്കള്‍ക്കും യുവതികള്‍ക്കും ഭൂരിപക്ഷം സീറ്റുകളും കൊടുത്ത്‌ ജയസാധ്യതയുള്ള മണ്‌ഡലങ്ങളില്‍ ഇടംനേടിക്കൊടുക്കുന്നത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌.

കേന്ദ്ര നേതൃത്വവും കാലാകാലങ്ങളില്‍ പാര്‍ട്ടിയില്‍ നിന്നു മറ്റു പാര്‍ട്ടികളിലേക്ക്‌ ചേക്കേറിയവരേയും അര്‍ഹമായ സ്ഥാനം നല്‍കി മടക്കിക്കൊണ്ടുവരണം. കുടുംബവാഴ്‌ച അവസാനിപ്പിച്ച്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ അര്‍ഹമായ സ്ഥാനം നല്‍കി മുന്നോട്ടുകൊണ്ടുവരണം. സംശുദ്ധ രാഷ്‌ട്രീയക്കാരെ വളര്‍ത്തുവാന്‍ ഇനിയും ഒട്ടും അമാന്തിക്കരുത്‌. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണം നടത്തി പാര്‍ട്ടിയേയും രാജ്യത്തേയും തകര്‍ത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട്‌ ഭാവിയില്‍ സംശുദ്ധ രാഷ്‌ട്രീയക്കാരെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാകണം. അഴിമതി നടത്തി ശിക്ഷിക്കപ്പെട്ടവരെ ഒരു കാരണവശാലും മടക്കിക്കൊണ്ടു വരരുത്‌. അഴിമതി നടത്തിയ ബ്രൂറോക്രാറ്റുകളെ ജയിലില്‍ അടയ്‌ക്കണം.

കേന്ദ്രമന്ത്രിസഭയില്‍ അടുത്തകാലത്തൊന്നും സ്ഥാനം ലഭിക്കില്ലെന്നറിയാവുന്ന കുറെ നേതാക്കന്മാര്‍ കേരളത്തിലേക്ക്‌ മന്ത്രിസ്ഥാനം ലക്ഷ്യമാക്കി പറക്കുന്നുവെങ്കില്‍ അതിനു യുവനേതൃനിര തടയിടണം. വിവാദങ്ങള്‍ ഒഴിവാക്കി ഗ്രൂപ്പില്‍ അതീതമായി എല്ലാ കോണ്‍ഗ്രസ്‌ നേതാക്കളും പ്രവര്‍ത്തിക്കണം. പാര്‍ട്ടിയെ ആരും ഹൈജാക്ക്‌ ചെയ്യാന്‍ അനുവദിക്കരുത്‌. ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ എല്ലാ നേതാക്കളും ഉടനടി തയാറായില്ലെങ്കില്‍ ബംഗാളിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഗതി കേരളത്തില്‍ കോണ്‍ഗ്രസിനും നേരിടേണ്ടിവരുമെന്നുള്ള മുന്നിറിയിപ്പോടെ...

ജയ്‌ഹിന്ദ്‌.
കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍ ഗ്രൂപ്പുകളിയിലൂടെ പാര്‍ട്ടിയെ തരിപ്പണമാക്കുന്നു (ജോസ്‌ ചാരുംമൂട്‌)
Join WhatsApp News
observer 2015-10-05 16:19:37
You are also a part of the group and playing group politics even in this country and advising others, just like "Chekuthan Vedamoudunnthu polaa..  Ha.. Ha..very nice keep it up
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക