Image

തെലുങ്ക് സിനിമാ നിര്‍മാതാവ് ഇ. നാഗേശ്വര റാവു അന്തരിച്ചു

Published on 04 October, 2015
തെലുങ്ക് സിനിമാ നിര്‍മാതാവ് ഇ. നാഗേശ്വര റാവു അന്തരിച്ചു

ഹൈദരാബാദ്: പ്രമുഖ തെലുങ്ക് സിനിമാ നിര്‍മാതാവ് ഇ. നാഗേശ്വരറാവു അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആസ്?പത്രിയിലായിരുന്നു അന്ത്യം.

ശങ്കരാഭരണം, സാഗരസംഗമം, സ്വാതിമുത്യം തുടങ്ങിയ പതിനഞ്ചോളം ജനപ്രിയ സിനിമകളുടെ നിര്‍മാതാവാണ്. നിരവധി ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. നാടകനടനായി കലാജീവിതം തുടങ്ങിയ നാഗേശ്വര റാവു സിനിമാനടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായി തിളങ്ങി. പിന്നീടാണ് അദ്ദേഹം സിനിമാനിര്‍മാണ രംഗത്തേക്ക് കടന്നത്.
 
പൂര്‍ണോദയ ഫിലിം ക്രിയേഷന്‍സിന്റെ ബാനറിലാണ് അദ്ദേഹം സിനിമകള്‍ നിര്‍മിച്ചിരുന്നത്. പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ തനുക്കുവിലാണ് നാഗേശ്വര റാവുവിന്റെ ജനനം. ദേശീയ ചലച്ചിത്ര പുരസ്‌കാരകമ്മിറ്റി അംഗമായും തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴസ് കൗണ്‍സില്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുപതുകളിലും എണ്‍പതുകളിലും ക്ലാസിക് സിനിമകളുടെ നിര്‍മാണത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനാകുന്നത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക