Image

കേരളം വര്‍ഗീയതയുടെ ബോയിലിംഗ്‌ പോയിന്റില്‍ (അനില്‍ പെണ്ണുക്കര)

Published on 02 October, 2015
കേരളം വര്‍ഗീയതയുടെ ബോയിലിംഗ്‌ പോയിന്റില്‍ (അനില്‍ പെണ്ണുക്കര)
വെള്ളാപ്പിള്ളിയും സി.പി.എമ്മുമായി നടത്തുന്ന കോപ്രായം കണ്ട്‌ ചിരിക്കുന്നവര്‍ കൊണ്‌ഗ്രസ്സുകാര്‍ ആണ്‌.
വെള്ളാപ്പിള്ളിയും സംഘവും ബി ജെ പി യോടൊപ്പം കൂടി സി പി എമ്മുകാരെ വെള്ളം കുടിപ്പിച്ചാല്‍ വളരെ എളുപ്പത്തില്‍ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ വളരെ പെട്ടെന്ന്‌ ജയിച്ചുകയറാമല്ലോ എന്നാണ്‌ ചിന്ത.പക്ഷെ കൊണ്‌ഗ്രസ്സുകാര്‍ ഓര്‍ക്കാത്ത ഒരുകാര്യമുണ്ട്‌ .

ഇതേ ചിന്ത പണ്ട്‌ കോണ്‍ഗ്രസിന്‍റെ കേന്ദ്രനേതൃത്വത്തിന്‌ ഉണ്ടായതിന്‍റെ ഫലമാണിപ്പോ കോണ്‍ഗ്രസിന്‌ പ്രതിപക്ഷ നേതൃസ്ഥാനം പോലും ഇല്ലാതാക്കിയത്‌ എന്ന്‌.മൂക്കിനപ്പുറം കാണാന്‍ കഴിയാത്തവരുടെ രാഷ്ട്രീയം നാടിനെ നാശത്തിലേക്കാണ്‌ നയിക്കുക.വര്‍ഗീയതയെ പ്രതിരോധിക്കുക എന്നത്‌ നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്‌ .അതിലുപരി ഇടതു പക്ഷത്തിന്റെയും.ഇടതുപക്ഷത്തിന്‍റെ പ്രാഥമീകമായ ഉത്തരവാദിത്തവും ബാധ്യതയുമാണ്‌ഇപ്പോള്‍ ഇത്‌ .കൊണ്‌ഗ്രസുകാര്‍ വര്‍ഗീയതയെ എതിര്‌ക്കുന്നു എന്നൊക്കെ പറയുകയേ ഉള്ളു .കാര്യം നടക്കില്ല .

പക്ഷെ ഇപ്പോള്‍ കേരളം പോലെ മതം മനസില്‍ രൂഢമൂലമായ ഒരു സമൂഹത്തില്‍ ഇടതുപക്ഷത്തിന്‍റെ അടിസ്ഥാന ആദര്‍ശമായ മതവിരുദ്ധതയും നിരീശ്വരവാദവും വ്യാപകമായി അംഗീകരിക്കപ്പെടുന്നില്ല .വര്‍ഗീയ ശക്തികളുടെ ക്രോഡീകരണത്തെ എളുപ്പത്തില്‍ പ്രതിരോധിക്കാന്‍ കഴിയുന്നത്‌ അവയെ ഭിന്നിപ്പിക്കുന്നതിലൂടെയാണ്‌.മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കാന്‍ശ്രമിച്ചതിലൂടെ വി.പി.സിംഗും,
മുസ്ലീം ലീഗിനേയും കേരളാ കോണ്‍ഗ്രസിനേയും പിളര്‍ത്തിയതിലൂടെ ഈ.എം.എസ്സും നടപ്പിലാക്കിയത്‌ അതാണ്‌.കേരളത്തില്‍ മാര്‍ക്‌സിസ്റ്റ്‌ ലീഗെന്ന അഖിലേന്ത്യാ മുസ്ലിം ലീഗും, കോണ്‍ഗ്രസ്‌ ലീഗെന്ന ഇന്ത്യന്‍ യൂണിയന്‍ ലീഗും വിരുദ്ധചേരികളിലായി നിലകൊണ്ടു.മുസ്ലീം സമുദായത്തിലെ മത തീവ്രവല്‍ക്കരണത്തെ ഫലപ്രദമായി ചെറുക്കാന്‍, ഇടതുപക്ഷ സഹവാസംകൊണ്ട്‌ കുറേക്കൂടി മതേതര സ്വഭാവം കൈവന്ന അഖിലേന്ത്യാ ലീഗിനു കഴിഞ്ഞിരുന്നു.ഇടയ്‌ക്കെപ്പോഴോ, നമ്മുടെ ഇടതുപക്ഷത്തെ ഒരു വര്‍ഗീയ വിരുദ്ധ ബാധ ബാധിച്ച.മതങ്ങളുമായി ബന്ധപ്പെട്ട സകലതിനേയും കുടഞ്ഞു കളഞ്ഞു.

സ്വാഭാവികമായും മതശക്തികള്‍ ഒന്നിക്കുകയും വര്‍ഗീയത ശക്തിപ്പെടുകയും ചെയ്‌തു.നാല്‌പ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മലപ്പുറത്തെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ പര്‍ദയിട്ട സ്‌ത്രീകള്‍ എന്ന കാഴ്‌ച അപൂര്‍വമായിരുന്നു .എന്നാല്‍ ഇന്ന്‌ മലപ്പുറത്തിന്റെ മുക്കും മൂലയും താലിബാനെയോ, സൗദി അറേബ്യയേയോ ഓര്‍മ്മിപ്പിക്കും വിധം പര്‍ദ നിബിഢമാണ്‌.ഇടതുപക്ഷം കേരളത്തോട്‌ ചെയ്‌ത ഏറ്റവും വലിയ അനീതി, ഈ വര്‍ഗീയ ശക്തികളെ ഒരുമിപ്പിക്കാന്‍ അനുവദിച്ചു എന്നതാണ്‌.

ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയതയേയും, ഭൂരിപക്ഷ വര്‍ഗീയത ന്യൂനപക്ഷ വര്‍ഗീയതയേയും ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ബാബ്‌റി മസിജിദ്‌ ഇന്ത്യാ ചരിത്രത്തെ രണ്ടായി മുറിക്കുന്നു എന്നൊക്കെ നമുക്ക്‌ താത്വികമായി വിശകലനം ചെയ്യാമെങ്കിലും,മുസ്ലീം സമുദായത്തിലെ ഇടപെടല്‍ ശേഷി ഇടതുപക്ഷം നഷ്ടപ്പെടുത്തിയതാണ്‌ കേരളത്തിലെ വര്‍ഗീയത ഇത്ര ശക്തിപ്പെടാനുള്ള അടിസ്ഥാന കാരണം എന്നാണ്‌ എന്‍റെ വിശ്വാസം.

കേരളം ഇപ്പോള്‍ വര്‍ഗീയതയുടെ ഒരു ബോയിലിംഗ്‌ പോയന്‍റില്‍ എത്തിനില്‍ക്കുന്നു.ഇനിയുള്ള കാഴ്‌ച, നാം പല മതങ്ങളിലായി വിഭജിച്ച്‌ പരസ്‌പരം പോര്‍വിളിക്കുന്നതാണ്‌.അടിയന്തിരമായി ചെയ്യേണ്ടത്‌ എല്ലാ ജാതിസംഘടനകളേയും മതരാഷ്ട്രീയപാര്‍ട്ടികളേയും പിളര്‍ത്തുക എന്നതാണ്‌.അത്‌ എസ്‌ എന്‍ ഡി പി ആയാലും മുസ്ലീം ലീഗ്‌ ആയാലും.

ചെറിയ അപ്പക്കഷണങ്ങള്‍ കാട്ടി ഒരു വിഭാഗത്തെ കൂടെ കൂട്ടണം. അത്‌ ഇടതുപക്ഷത്തിന്‍റെ സാമൂഹ്യ ബാധ്യതയാണ്‌ എന്ന്‌ തിരിച്ചറിയേണ്ടത്‌ പിണറായി വിജയനും വി എസ്സും ആണ്‌ .
കേരളം വര്‍ഗീയതയുടെ ബോയിലിംഗ്‌ പോയിന്റില്‍ (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക