Image

കൊളംബസില്‍ തിരുനാള്‍ ഭക്തിനിര്‍ഭരമായി

ജോയിച്ചന്‍ പുതുക്കുളം Published on 02 October, 2015
കൊളംബസില്‍ തിരുനാള്‍ ഭക്തിനിര്‍ഭരമായി
ഒഹായോ: കൊളംബസ്‌ സീറോ മലബാര്‍ മിഷനില്‍ പരി. കന്യാമറിയത്തിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടി. വി. കുര്‍ബാനയ്‌ക്ക്‌ മിഷനറീസ്‌ ഓഫ്‌ സെന്റ്‌ തോമസ്‌ സൊസൈറ്റി ഡയറക്‌ടര്‍ ഫാ. ആന്റണി തുണ്ടത്തില്‍ പ്രധാന കാര്‍മികത്വം വഹിച്ചു. സുപ്രസിദ്ധ ധ്യാനഗുരു റവ.ഫാ. ദേവസ്യ കാനാട്ട്‌ സി.എം.ഐ വചനസന്ദേശം നല്‍കി. ഫാ. വിന്‍സെന്റ്‌ ചെമ്പകശേരി, ഫാ. ബേബി ഷെപ്പേര്‍ഡ്‌, ഫാ. ജോ പാച്ചേരിയില്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു.

ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തിയത്‌ 40 പ്രസുദേന്തിമാരായിരുന്നു. ഇവര്‍ക്കുവേണ്ടി വി. കുര്‍ബാനയുടെ സമാപനത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. തുടര്‍ന്ന്‌ പരി. അമ്മയുടെ രൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിലും ഊട്ടുസദ്യയിലും ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്തു. പ്രാര്‍ത്ഥനകൊണ്ടും, ജനപങ്കാളിത്തംകൊണ്ടും സജീവമായിരുന്നു തിരുനാള്‍ ആഘോഷമെന്ന്‌ ജനറല്‍ കണ്‍വീനര്‍ ബെന്നി പള്ളിത്താനം അറിയിച്ചു. പി.ആര്‍.ഒ കിരണ്‍ എലുവങ്കല്‍ അറിയിച്ചതാണിത്‌.
കൊളംബസില്‍ തിരുനാള്‍ ഭക്തിനിര്‍ഭരമായി
കൊളംബസില്‍ തിരുനാള്‍ ഭക്തിനിര്‍ഭരമായി
കൊളംബസില്‍ തിരുനാള്‍ ഭക്തിനിര്‍ഭരമായി
കൊളംബസില്‍ തിരുനാള്‍ ഭക്തിനിര്‍ഭരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക