Image

കല്‍ബുര്‍ഗി വധം: ശ്രീരാമസേന നേതാവ് കസ്റ്റഡിയില്‍

Published on 03 September, 2015
കല്‍ബുര്‍ഗി വധം: ശ്രീരാമസേന നേതാവ് കസ്റ്റഡിയില്‍

ബെംഗളൂരു: v കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ശ്രീരാമ സേന നേതാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ രഹസ്യകേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്യുന്നതായാണ് വിവരം. മുന്‍ ശ്രീരാമസേന കണ്‍വീനറായ പ്രസാദ് അത്തവാര്‍ ആണ് പിടിയിലായത്. 

ബുധനാഴ്ചയാണ് വീട്ടിലെത്തിയ സി.ഐഡി സൂപ്രണ്ട് ഡി.സി രാജപ്പയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. 

കല്‍ബുര്‍ഗിയുടെ കൊലപാതകം സിബിഐക്ക് വിട്ടുകൊണ്ട് കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. 2009 ല്‍ മാംഗളുരുവില്‍ പബ് അക്രമിച്ചകേസിലും കസ്റ്റഡിയിലുള്ള നേതാവ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തെ ന്യായീകരിച്ച് ട്വിറ്റ് ചെയ്ത യുവാവിനെയും പോലീസ് ചൊവ്വാഴ്ച അറസ്റ്റുചെയ്തിരുന്നു. 

ഞായറാഴ്ച രാവിലെ 8.40നാണ് കല്യാണ്‍ നഗറിലെ വീട്ടില്‍വെച്ച് രണ്ട് അക്രമികള്‍ കല്‍ബുര്‍ഗിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. 
വിഗ്രഹാരാധനയ്ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ അടുത്തകാലത്ത് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ വന്‍വിവാദമായിരുന്നു. അതിനെത്തുടര്‍ന്ന് ചില തീവ്രഹിന്ദുസംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക