Image

കല്‍ബുര്‍ഗിയുടെ കൊലപാതകം: സ്വത്തുതര്‍ക്കവും പൊലീസ് അന്വേഷിക്കുന്നു

Published on 03 September, 2015
കല്‍ബുര്‍ഗിയുടെ കൊലപാതകം: സ്വത്തുതര്‍ക്കവും പൊലീസ് അന്വേഷിക്കുന്നു

ബംഗളുരു: കന്നഡ പുരോഗമന സാഹിത്യകാരന്‍ എം.എം. കല്‍ബുര്‍ഗിയുടെ കൊലപാതകത്തിന്‍െറ പ്രേരണ സ്വത്തുതര്‍ക്കമാണോയെന്ന് പൊലീസ് അന്വേഷിക്കുന്നു. തങ്ങള്‍ എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്നും അദ്ദേഹത്തിന്‍െറ സ്വത്തുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണത്തിന് വിധേയമാക്കുന്നുണ്ടെന്നും ധാര്‍വാഡ്ഹുബ്ളി പൊലീസ് കമ്മീഷണര്‍ പി.എച്ച് റാണെ മാധ്യമങ്ങളോട് പറഞ്ഞു.
വലതുപക്ഷ തീവ്രവാദികളാണ് കൊലക്കുപിന്നില്‍ എന്ന വാദം ശക്തമായിരിക്കെ പൊലീസ് നിരത്തുന്ന പുതിയ വാദത്തെക്കുറിച്ച് സംശയങ്ങളുയര്‍ന്നിരിക്കുകയാണ്.

 അന്വേഷണം വ്യാപിപ്പിക്കുന്ന പൊലീസിന്‍െറ നീക്കത്തെ കല്‍ബുര്‍ഗിയുടെ മക്കള്‍ സ്വാഗതം ചെയ്യുന്നുണ്ട്. എങ്കിലും സ്വത്തുതര്‍ക്കത്തിന്‍െറ മറവില്‍ കൊലപാതകത്തെ ഒതുക്കാനുള്ള പൊലീസിന്‍െറ ശ്രമമാണോ ഈ വാദത്തിന് പുറകില്‍ എന്ന സംശയവും വ്യാപകമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക