Image

സെന്റ് പീറ്റേഴ്‌സ് സിറിയക് കത്തീഡ്രലില്‍ എട്ടുനോയമ്പ് ആചരിക്കുന്നു

Published on 02 September, 2015
സെന്റ് പീറ്റേഴ്‌സ് സിറിയക് കത്തീഡ്രലില്‍ എട്ടുനോയമ്പ് ആചരിക്കുന്നു
ഫിലാഡല്‍ഫിയ: സെന്റ് പീറ്റേഴ്‌സ് സിറിയക് കത്തീഡ്രലില്‍ എട്ടുനോയമ്പ് പെരുനാള്‍ പതിവുപോലെ ആചരിക്കുന്നു. ആഗസ്റ്റ് 30 ഞായര്‍ മുതല്‍ സെപ്റ്റംബര്‍ 6 വരെ യാണ് ആചരിക്കുന്നത്. ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 5 വരെ 2 ബുധനാഴ്ച വൈകീട്ട് 7 മണിക്ക് വിശുദ്ധ കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതാണ്. സെപ്റ്റംബര്‍ 5 ശനിയാഴ്ച രാവിലെ 8 മണിക്ക് വിശുദ്ധകുര്‍ബ്ബാനയും, തുടര്‍ന്ന് 10.30 മുതല്‍ റവ.ഡീക്കന്‍ ബെന്നി ജോണ്‍ ചിറയില്‍ ധ്യാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നതാണ്. സെപ്റ്റംബര്‍ 6 ഞായര്‍ 10 മിനിറ്റ് വിശുദ്ധകുര്‍ബ്ബാന തുടര്‍ന്ന് പെരുന്നാള്‍ നേര്‍ച്ച വിളമ്പോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും. ഭക്ത്യാദരപൂര്‍വ്വം ആചരിക്കുന്ന പെരുന്നാളിലേക്ക് ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. 

വികാരി റവ.ഫാ. ജോയി ജോണിന്റെ പ്രധാന കാര്‍മ്മികത്വത്തിലാണ് പെരുന്നാള്‍ നടത്തുന്നത്. സെക്രട്ടറി ജോഷി കുരിയാക്കോസ്, ട്രഷറര്‍ സരിന്‍ ചെറിയാന്‍, വൈസ് പ്രസിഡന്റ് ജോര്‍ജ് മാര്‍ക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ പെരുന്നാള്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.


സെന്റ് പീറ്റേഴ്‌സ് സിറിയക് കത്തീഡ്രലില്‍ എട്ടുനോയമ്പ് ആചരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക