Image

ഓ.. ഓണം (കവിത: ജോസ്‌ ചെരിപുറം, നൂയോര്‍ക്ക്‌)

Published on 27 August, 2015
ഓ.. ഓണം (കവിത: ജോസ്‌ ചെരിപുറം, നൂയോര്‍ക്ക്‌)
ചില്ലറകൈവശമില്ലേ?-ഇല്ലൊരു ഓണം,
ഓണാഘോഷങ്ങളും
ഡോളറുകൊണ്ടൊരു ഓണമ്മിവിടെ
രൂപാകൊണ്ടൊരു ഓണം നാട്ടില്‍
സമ്പത്തുള്ളവര്‍ക്കെന്നും ഓണം
അല്ലാത്തവര്‍ക്കതാണ്ടിലൊരാഴ്‌ച
പണ്ടൊരുനാളില്‍മാളോരെല്ലാം
അടിച്ചുപൊളിച്ച്‌ കഴിഞ്ഞവരാകാം
ഇന്നീതലമുറ അടി,പിടി, തമ്മില്‍തല്ലും
കലഹവും പതിവാക്കുന്നു.
ചെന്നയില്‍നിന്നും പൂക്കള്‍വരുന്നു
ഉണ്ണാനരിയോ? ആന്ധ്രയില്‍നിന്നും
പൂവിരിയാത്ത, അരിയില്ലാത്ത
`പച്ചകേരളം' എന്ന്‌പഴുക്കും?
പ്രജകള്‍ക്കെല്ലാം നന്മകള്‍ചെയ്‌തൊരു
മന്നനെമണ്ണില്‍ ചവുട്ടിതാഴ്‌ത്തി
ഇന്നുമതാവര്‍ത്തിക്കുന്നു നമ്മള്‍
വാമന്‍പുത്രര്‍ കാലുയര്‍ത്തുന്നു
എന്തിനീ ഓണക്കഥകള്‍ ചൊല്ലി
പാഴാക്കുന്നുദിനങ്ങള്‍വെറുതെ !
സത്യസമത്വസാഹോദര്യ
ഭാവമോടെന്നും വാഴേണം നാം
ചില്ലറകൈവശമില്ലേ?-ഇല്ലൊരു ഓണം,
ഓണാഘോഷങ്ങളും!!

ജോസ്‌ ചെരിപുറം

josecheripuram@gmail.com
ഓ.. ഓണം (കവിത: ജോസ്‌ ചെരിപുറം, നൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക