Image

മാവേലി പോകുന്ന നേരത്തപ്പോള്‍ നിന്നുകരയുന്ന മാനുഷരും(അനില്‍ പെണ്ണുക്കര)

Published on 26 August, 2015
മാവേലി പോകുന്ന നേരത്തപ്പോള്‍ നിന്നുകരയുന്ന മാനുഷരും(അനില്‍ പെണ്ണുക്കര)
ഓണം എന്നു കേള്‍ക്കുമ്പോഴേക്കും നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന മാവേലി തമ്പുരാന്റെ കഥയാണ് ഇത്. പാട്ടുരൂപത്തിലുള്ളതോ, വാമൊഴിയായി കൈമാറി വന്നതോ ആയ കഥകളില്‍ എറ്റവും പ്രസിദ്ധമായതും ഇതാണ്. 

മാവേലി പോകുന്ന നേരത്തപ്പോള്‍
നിന്നുകരയുന്ന മാനുഷരും
ഖേദിക്ക വേണ്ടെന്റെ മാനുഷരെ
ഓണത്തിനെന്നും വരുന്നതുണ്ട്
ഒരു കൊല്ലം തികയുമ്പോള്‍ വരുന്നതുണ്
തിരുവോണത്തുനാള്‍ വരുന്നതുണ്ട്
വത്സരമൊന്നാകും ചിങ്ങമാസം ഉത്സവമാകും തിരുവോണത്തിന്

പണ്ട് പ്രജാക്ഷേമതല്‍പ്പരനായ മഹാബലി എന്ന അസുര ചക്രവര്‍ത്തി കേരളം വാണിരുന്നു. അദ്ദേഹത്തിന്റെ ആസ്ഥാനമായിരുന്നു തൃക്കാക്കര എന്നൊരു ഐതിഹ്യമുണ്ട്. മറ്റൊന്ന് അമരത്വം പ്രാപിക്കാന്‍ യോഗം നടത്തിയ ബലിയുടെ യാഗശാലയില്‍ വാമനരൂപത്തില്‍ വിഷ്ണു ഭഗവാന്‍ ധര്‍മ്മം ചോദിച്ചെത്തി. ഈരേഴുപതിനാലു ലോകവും രണ്ടടി കാല്‍പാദങ്ങള്‍കൊണ്ടളന്ന് മൂന്നാമത് എവിടെ കാല്‍വയ്ക്കും എന്ന വാമനന്റെ ചോദ്യത്തിന് സ്വന്തം ശരിസ് കാണിച്ചുകൊടുത്തു മഹാബലി. എല്ലാവര്‍ഷവും ചിങ്ങമാസത്തിലെ തിരുവോണനാള്‍ പ്രജകളെ വന്ന് കാണാന്‍ അനുവാദം നല്‍കി. മഹാബലിത്തമ്പുരാന്റെ തിരുവോണനാളിലെ ഈ വരവാണ് ഓണം.

കഥയും മിത്തും എന്തുതന്നെയായിരുന്നാലും കേരളത്തിന്റെ ദേശീയോത്സവത്തിന് ചരിത്രത്തിന്റെ പിന്‍ബലമുണ്ട്. തൃക്കാക്കര ക്ഷേത്രവുമായി അഭേദ്യമായി ബന്ധപ്പെട്ട ചരിത്രം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കര്‍ക്കടകത്തിലെ തിരുവോണം മുതല്‍ ചിങ്ങത്തിലെ തിരുവോണം വരെ ഇരുപത്തെട്ടു ദിവസം നീണ്ട ഉത്സവമായിരുന്നു ഓണം. രാജഭരണകാലത്ത്, കേരളം ഭരിച്ചിരുന്ന 56 രാജാക്കന്മാര്‍ ഒരുമിച്ചാണ് ഓണം ആഘോഷിച്ചിരുന്നതത്രെ! ഈരണ്ടു രാജാക്കന്മാര്‍ചേര്‍ന്നാണ് ഉത്സവാഘോഷങ്ങള്‍ നടത്തിയിരുന്നത്. സമ്പന്നതയിലും പ്രൗഢിയിലും മുന്‍പന്തിയില്‍ നിന്നിരുന്ന ഇടപ്പള്ളി രാജ്യത്തിന്റെ പ്രശസ്തി നാടെങ്ങും വ്യാപിപ്പിക്കാന്‍ വേണ്ടിയുള്ള പ്രദര്‍ശന ഉത്സവം കൂടിയായിരുന്നു അന്നത്തെ ഓണാഘോഷം. എറണാകുളം ജില്ലയിലെ കാക്കനാടാണ് തൃക്കാക്കര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ചരിത്രരേഖകളില്‍ തൃക്കാക്കര എന്ന സ്ഥലം ഇടപ്പള്ളി രാജ്യത്തിലാണ്.

ഓണം ഒരു വിളവെടുപ്പുത്സവമാണ് എന്നതാണ് ഓണത്തെക്കുറിച്ചുള്ള മറ്റൊരു സങ്കല്പം. മലയാള വര്‍ഷമായ കൊല്ലവര്‍ഷം തുടങ്ങുന്നത് ചിങ്ങത്തിലാണ്. മഴ പെയ്ത് വിളവുകള്‍ ധാരാളമായി ലഭിക്കുകയും വര്‍ഷത്തിന്റെ ആദ്യമാസമായ ചിങ്ങത്തിലേക്ക് കടക്കുകയും ചെയ്യുന്നതോടെ ആ ഒരു വര്‍ഷക്കാലം സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നാളുകളാവണം എന്നും നന്മ നിറഞ്ഞ നാളുകള്‍ക്കുവേണ്ടിയുള്ള ആഗ്രഹത്തില്‍ നിന്നാണ് ഓണത്തിന്റെ പിറവ് എന്നും മറ്റൊരു മതമുണ്ട്. എന്തുതന്നെയായാലും ഓണാഘോഷവുമായി അഭേദ്യമായ ബന്ധമുള്ള തൃക്കാക്കര ക്ഷേത്രം പത്തര ഏക്കറിലായി സ്ഥിതി ചെയ്യുന്നു. കൊച്ചി രാജാവ് തൃപ്പൂണിത്തുറ ആസ്ഥാനമാക്കി ഭരണമാരംഭിച്ച് കോവിലകത്ത് താമസമാക്കിയപ്പോഴാണ് തൃപ്പൂണിത്തുറ അത്തച്ചമയഘോഷയാത്ര ആരംഭിച്ചത്. ആരംഭകാലങ്ങളില്‍ ഈ ആഘോഷയാത്ര തൃപ്പൂണിത്തുറയില്‍നിന്ന് തൃക്കാക്കര ക്ഷേത്രം വരെ എത്തിയിരുന്നുവത്രെ. കാലം മാറി രാജഭരണം അവസാനിച്ച നാളുകളില്‍ അത്തപ്പുറപ്പാട് എന്ന പേരില്‍ ഓണാഘോഷയാത്ര തൃപ്പൂണിത്തുറയില്‍ മാത്രം ഒതുങ്ങിപ്പോയി.

നമുക്ക് കൃഷിയിടങ്ങളിലേക്കു പോകാം. വിളകളെടുക്കാം....ഓണം അവിടെയാണ്....(അനില്‍ പെണ്ണുക്കര)

ഓണം......മലയാളികള്‍......മലയാളം.....
ഒരു വസന്തകാലത്തിന്റെ സുഖമുള്ള സ്മരണകള്‍! ഇവിടെ പാഴ്‌ച്ചെടികള്‍പോലും പൂത്താലമെടുക്കുന്ന ഇവിടെ പാഴ്‌ച്ചെടികള്‍ പോലും പൂത്താലമെടുക്കുന്ന പൂക്കളങ്ങളില്‍ അഴകായി മണിമുറ്റങ്ങളിലെ ആഹ്ലാദാരവങ്ങളില്‍ പങ്കാളികളാകുന്നു.

അതോ ഓണത്തിനു നാട്ടിന്‍പുറത്തിന്റെ മണമാണ്. കാടുകളുടെയും പടര്‍പ്പുകളുടെയും നിറമാണ്! ആ ഓര്‍മ്മകള്‍ക്ക് 'പുത്തന്റെ' മണമാണ്. പുതിയ മണ്‍കലത്തില്‍ വറ്റിക്കുന്ന പുത്തരിയുടെ അഴക് കൊയ്‌തെടുക്കുന്ന കറ്റകളുടെ മണം. കൊയ്ത്തുപാട്ടിന്റെ ഈണം.
ഒത്തുചേരലിന്റെ ഊഷ്മളതയാണ് ഓണം.

അങ്കണങ്ങളിലും മരച്ചുവടുകളിലും ആറ്റിന്‍കരകളിലും ഊറുന്ന പുത്തനുടുപ്പുകളുടെ മണം... ആര്‍പ്പുവിളികളുടെ താളം... നിറഞ്ഞൊഴുകുന്ന ആവണിതിങ്കള്‍ക്കതിര്‍... ദൂരെ ദൂരേ ഏതോ കുടിലുകളുടെ മുറ്റത്തെ ചുവടിളക്കത്തിന്റെ നേര്‍ത്ത ഈണം നിറഞ്ഞ രാത്രി...
പാടിയതു പോലെ, കിളികള്‍ ചിലയ്ക്കാത്ത, കാടില്ലാത്താലോണക്കിളി പാടും നാടെന്നു വേറെ!' ഇതൊക്കെ ഓണപ്രകൃതിയൊരുക്കുന്ന പശ്ചാത്തലങ്ങള്‍!
പഴയകാലത്തിന്റെ ആളൊഴിഞ്ഞ തറവാടുമുറ്റത്തേക്ക് മലയാലികള്‍ തിരിഞ്ഞുനോക്കുമ്പോള്‍ കാണുന്നത്!

ഓര്‍മ്മകള്‍ ആലോചിക്കാനുള്ളതാണല്ലോ! പക്ഷേ ആഘോഷത്തിനു പുതിയ മാനം കൈവന്നിരിക്കുന്നു. ഓണത്തിനു പഴമയുടെ വിശ്വാസമേ ഉള്ളൂ. പുതിയവയുടേയും തിരക്കിന്റേയും യാന്ത്രികതയുടെയും നിറമാണ് ഇന്ന്. വാണിജ്യോത്സവത്തിന്റെ ട്രിക്കുകളാണ് ഇന്ന് ഓണം....
ഇന്ന് ഓണം ഒത്തുകൂടലിന്റേതല്ല.അണുകുടുംബങ്ങളുടെ പിക്‌നിക് മഹോത്സവങ്ങളാണ്.
വീണ്ടും ഒരോണം കൂടി എത്തിക്കഴിഞ്ഞു. ഒരുക്കുകള്‍ ഒരുക്കി വെച്ചു കച്ചവടക്കാര്‍ വിളിക്കുന്നു. വാണിജ്യസ്ഥാപനങ്ങളുടെ ഓഫറുടെ ഓണം കൊഴുക്കുന്നു.

ഈ പത്തുദിവസം കാണം വില്‍ക്കാതെയും വിറ്റും മലയാളികള്‍ ഓണത്തിരക്ക് അഭിനയിക്കുന്നു. മരങ്ങളില്ല ഊഞ്ഞാലാടാന്‍....

പുരയ്ക്കുള്ളിലാണ് ഊഞ്ഞാല്‍ മുറ്റത്തിട്ടാല്‍ ആടാന്‍ മറ്റാരും വരില്ല. പണ്ട് ഊഞ്ഞാലുള്ള വീടം പറമ്പും തേടിയുള്ള ഓട്ടമായിരുന്നു. ചില്ലാട്ടമാടാന്‍ എണ്ണം ചൊല്ലി ഊഴം കാത്തു നില്‍ക്കുമായിരുന്നു.
ഒടുവില്‍ ഊഞ്ഞാലൊഴിയുമ്പോള്‍ ആടിയവരുടെ പുത്തുനുടുപ്പുകളിലെ വിവിധ നിറമുള്ള നൂലുകള്‍ ഊഞ്ഞാല്‍പ്പടിയിലും കയറിലും വള്ളിയിലും പറ്റിപിടിച്ച് ശേഷിക്കുമായിരുന്നു.
ഇന്ന് ടിവി ചാനലുകള്‍ ഒരുക്കുന്ന പെയ്ഡ് ഉത്സവങ്ങളുടെ തത്സമയവും സിനിമയും കോമാളികളിയും കണ്ട് മരവിച്ചിരിക്കുന്നു.

ഓണപ്പൂവ് വിരിയുന്ന കാട് അറിയില്ല. പൂവേത് എന്നു അറിയുകയില്ല.
ഓണക്കിളികളും ഓണനിലാവും ആരും കാണാറില്ല. ഫ്‌ളാറ്റുകളുടെ മറകള്‍ പൂനിലാവിനെ നിരോധിച്ചിരിക്കുന്നു.

തൂമ്പപ്പൂവും പൂവാങ്കുറുന്നിലയും എവിടെ? അതാര്‍ക്കുമൊട്ടുമറിയുകയുമില്ല.
നാക്കിലയും തുമ്പപ്പൂച്ചോറും അമ്പിളി പപ്പടവും ഉപ്പേരിയും എല്ലാം എവിടെ? ഹോട്ടലുകളുടെ ഓണസദ്യയും ഫ്രീഗിഫ്റ്റും എല്ലാം വാഗ്ദാനം ചെയ്യുന്നു.

പക്ഷേ ഓണം അതിനു നാട്ടിമ്പുറത്തിന്റെ മണമേ ചേരൂ....
കൃഷിയിടങ്ങളുടെ മണമേ ചേരൂ...!

വിളവെടുപ്പിന്റെ നിറവില്‍ നെല്‍പ്പാടങ്ങളിലെ കൊയ്ത്തുപ്പാട്ടിന്റെ ആഹ്ലാദരവങ്ങളാലാണ് ഓണം പൊലിക്കുന്നത്.

പണത്തിനു പിന്നാലെ പോയി ലോകം ആഹാരവസ്തുക്കള്‍ക്കും ധാന്യങ്ങള്‍ക്കുംവേണ്ടി നില്‍ക്കുന്നു. പണം കൊണ്ടുള്ള ഓണം ക്യൂവില്‍ നില്‍ക്കാനുള്ള വിധിയാണ് സമ്മാനിക്കുന്നത്. ഒടുവില്‍ ക്യൂവില്‍നിന്ന് വെറുംകൈയ്യോടെ മടങ്ങാനും

നമുക്ക് കൃഷിയിടങ്ങളിലേക്കു പോകാം. വിളകളെടുക്കാം....
ഓണം അവിടെയാണ്....

കരാറുകള്‍ക്കൊന്നും ഭക്ഷ്യോല്പന്നങ്ങളുടെ സമൃദ്ധി ദാനം ചെയ്യാനാവില്ല.
മണ്ണറിഞ്ഞു പണിയെടുക്കുക..... വിളകള്‍ ഇറക്കാം... ഓണം....
സമൃദ്ധമായ കളങ്ങളും കൃഷിയിടങ്ങളും സമ്മാനിക്കട്ടെ... തീവില....
പണം ക്യൂ... ഓഫര്‍.... എല്ലാം വ്യര്‍ത്ഥം!



മാവേലി പോകുന്ന നേരത്തപ്പോള്‍ നിന്നുകരയുന്ന മാനുഷരും(അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക