Image

ട്രിനിറ്റി തയ്യല്‍ പരിശീലന ക്ലാസുകള്‍ ആരംഭിക്കുന്നു

ജോര്‍ജ്‌ തുമ്പയില്‍ Published on 01 August, 2015
ട്രിനിറ്റി തയ്യല്‍ പരിശീലന ക്ലാസുകള്‍ ആരംഭിക്കുന്നു
ന്യൂയോര്‍ക്ക്‌: ട്രിനിറ്റി സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സ്‌ തയ്യല്‍ പരിശീലന ക്ലാസുകളും ആരംഭിക്കുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ഒമ്പതു മണി മുതല്‍ വൈകിട്ട്‌ അഞ്ചുമണി വരെ ന്യൂ യോര്‍ക്കിലെ ന്യൂ ഹൈടെക്‌ പാര്‍ക്കില്‍ ആണ്‌ ക്ലാസുകള്‍ നടക്കുക. എല്ലാവിധ തയ്യല്‍ ജോലികളും ഇവിടെ ചെയ്‌തുകൊടുക്കുന്നതാണ്‌. ഓഗസ്‌റ്റ്‌ മൂന്നിന്‌ തന്നെ ക്ലാസുകള്‍ ആരംഭിക്കും.

ജോലിയുള്ളവര്‍ക്കും, ജോലി ഇല്ലാത്തവര്‍ക്കും ക്ലാസുകളില്‍ പങ്കുചേരാം. മൂന്നുമാസം, രണ്ടുമാസം, ഒരു മാസം തുടങ്ങി ഒരാഴ്‌ചകൊണ്ട്‌ വരെ പഠിക്കാന്‍ ഇവിടെ സൗകര്യം ലഭ്യമാണ്‌. 100 മണിക്കൂര്‍ പരിശീലനം കൊണ്ട്‌ സാമാന്യം മികവാര്‍ന്ന രീതിയില്‍ തയ്യല്‍ പഠിച്ചെടുക്കാവുന്നതാണ്‌.

കീബോര്‍ഡ്‌, പിയാനോ, ഗിറ്റാര്‍, വയലിന്‍, തബല, ഡ്രംസ്‌, വിവിധനൃത്തരൂപങ്ങള്‍ എന്നിവകളിലും ട്രിനിറ്റി സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സ്‌ ക്ലാസുകള്‍ എടുക്കുന്നുണ്ട്‌. ട്രിനിറ്റി സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സിന്റെ അവാര്‍ഡ്‌ നൈറ്റ്‌ വിവിധകലാപരിപാടികളോടെ ഗ്ലെന്‍ ഓക്‌സ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍വച്ച്‌ ഓക്‌ടോബര്‍ 17ന്‌ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 917 224 8665, 917 225 2399.
website.trinityschoolofarts.com
email:tcherian64@yahoo.com
ട്രിനിറ്റി തയ്യല്‍ പരിശീലന ക്ലാസുകള്‍ ആരംഭിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക