Image

എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥികല്‌ക്കുള്ള മെന്റ്‌ 2015 സ്‌കോളര്‍ഷിപ്പ്‌ െ്രെഡവ്‌ ആരംഭിച്ചു

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 01 August, 2015
എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥികല്‌ക്കുള്ള മെന്റ്‌ 2015 സ്‌കോളര്‍ഷിപ്പ്‌ െ്രെഡവ്‌ ആരംഭിച്ചു
ഡാലസ്‌: മലയാളീ എഞ്ചിനീയേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ ടെക്‌സാസ്‌ (മെന്റ്‌) എഞ്ചിനീയറിംഗ്‌ സ്‌കോളര്‍ഷിപ്പ്‌ െ്രെഡവ്‌ 2015 കിക്കോഫ്‌ ചെയ്‌തു. 1997 ല ആരംഭിച്ച മെന്റ്‌ കേരളത്തിലെ സമര്‍ത്ഥരും നിര്‍ധനരുമായ എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥികള്‍ക്ക്‌ 2005 മുതല്‍ സ്‌കോളര്‍ഷിപ്പ്‌ നല്‍കി വരുന്നു. നാലു വര്‍ഷത്തേക്കുള്ള ട്യൂഷന്‍ തുക മുഴുവന്‍ നല്‍കി ഇതുവരെ പതിനഞ്ചിലേറെ വിദ്യാര്‍ഥികളെ സഹായിച്ചിട്ടുണ്ട്‌.

2005 ലെ സ്‌കോളര്‍ഷിപ്പിന്‌ അര്‍ഹനായ അയ്യപ്പദാസ്‌ തിരുവന്തപുരം എന്‍ജിനീയറിംഗ്‌ കോളേജില്‍ നിന്നും 86% മാര്‍ക്കും ഒന്നാം റാങ്കും കരസ്ഥമാക്കി തിരുവന്തപുരം ഇന്ത്യന്‍ സ്‌പേസ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷനില്‍ (കടഞഛ) ജോലി ചെയ്യുന്നു. അതുപോലെ മറ്റു സ്‌കോളര്‍ഷിപ്പ്‌ ജേതാക്കളും വിജയപാതയിലാണന്നതും മെന്റിന്‌ അഭിമാനകരം തന്നെ.

മെന്റ്‌ 2015 പ്രസിഡന്റും സ്ഥാപകനേതാക്കളിരൊളുമായ ഏലിയാസ്‌ പത്രോസ്‌ ഈ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ്‌ െ്രെഡവ്‌ ഒരു വ്യത്യസ്‌ത ആശയം നടപ്പിലാക്കി ഉദ്‌ഘാടനം ചെയ്‌തു. ഭാവിയുടെ വാഗ്‌ദാനങ്ങളായ കൊച്ചു കുട്ടികളുടെ, ഒരു സ്‌കൂള്‍ തിരഞ്ഞെടുത്തു അവരുടെ പ്രാഥമിക ആവശ്യങ്ങള്‍ മെച്ചപ്പെടുത്തി ഉന്നത വിദ്യാഭ്യാസത്തിനായി പ്രോത്സാഹിപ്പിക്കുന്ന ഒരു പദ്ധതിയാണ്‌ ഈ വര്‍ഷംആസൂത്രണം ചെയ്‌തിരിക്കുന്നതെന്ന്‌ മെന്റ്‌ ഭാരവാഹികള്‍ പറഞ്ഞു. ഈ വര്‍ഷം നല്‌കുന്ന സ്‌കോളര്‍ഷിപ്പിന്‌ പുറമേയാണിത്‌.

കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം പഞ്ചായത്തിലെ നൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ചാഞ്ചൊടി സെന്റ്‌. സെബാസ്റ്റ്യന്‍സ്‌ ഗവ. എല്‍. പി സ്‌കൂളിനെയാണ്‌ ഈ വര്‍ഷം ഈ പദ്ധതിയുടെ ഭാഗമായി ദത്തെടുത്തു സഹായിക്കുന്നത്‌. ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ നാലുകോടി (ജെസിഐ ) എന്ന സാമൂഹ്യസേവന സംഘടനയുമായി ഒത്തു ചേര്‍ന്നു സ്‌കൂളില്‍ ശുദ്ധജല വിതരണം, ബാത്ത്‌ റൂമുകള്‍ പുനര്‍നിര്‍മാണം എന്നിവക്കായി 50,000 രൂപ ധനസഹായം നല്‍കി. മെന്റിന്റെ സഹായവും മറ്റു ദാതാക്കളുടെ സഹായവും കൊണ്ട്‌, ജെസിഐ ഇത്തവണ വിദ്യാരംഭത്തിനു മുമ്പായി സ്‌കൂളിനു വേണ്ട എല്ലാ ആവശ്യങ്ങളും പൂര്‍ത്തിയാക്കി.

മെന്റ്‌ 2015 ലെ ട്രഷറര്‍ അഞ്‌ജനാ നായര്‍ ഈ സംരഭത്തിനാവശ്യമായ തുക കേരളത്തിലെത്തിച്ചു. മെന്റിന്റെ സ്ഥാപക നേതാക്കളിലൊരാളും മുന്‍പ്രസിഡന്‌ടുമായ ഡോ. അരുണ്‍ കുമാര്‍ ഈ തുക സ്‌കൂളില്‍ നടന്ന ലളിതമായ ചടങ്ങില്‍ സ്‌കൂള്‍ അധികൃതര്‍ക്കു കൈമാറി.

സ്‌കൂള്‍ അധ്യാപകരും കുട്ടികളും ജെസിഐയും മെന്റിന്റെ നേത്രുത്വത്തോടും പ്രവാസി എന്‍ജിനീയര്‍ കൂട്ടായ്‌മയോടും ഉള്ള നന്ദി പ്രകാശിപ്പിച്ചു.

മെന്റ്‌ 2015 നേത്രുത്വ സാരഥികള്‍: ഏലിയാസ്‌ പത്രോസ്‌ (പ്രസിഡന്റ്‌), സത്യജിത്ത്‌ നായര്‍ (പ്രസിഡന്റ്‌ ഇലക്‌റ്റ്‌), ഷാമിന്‍ മണ്ണത്തുകാരന്‍ (സെക്രട്ടറി ), അഞ്‌ജന നായര്‍ (ട്രഷറര്‍), രാജേഷ്‌ രവിന്ദ്രന്‍ (കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍), ഡോ. വികാസ്‌ നെടുംമ്പിള്ളില്‍ (ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടര്‍ ), രമ്യ ഉണ്ണിത്താന്‍ (ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടര്‍ ),
എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥികല്‌ക്കുള്ള മെന്റ്‌ 2015 സ്‌കോളര്‍ഷിപ്പ്‌ െ്രെഡവ്‌ ആരംഭിച്ചു
എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥികല്‌ക്കുള്ള മെന്റ്‌ 2015 സ്‌കോളര്‍ഷിപ്പ്‌ െ്രെഡവ്‌ ആരംഭിച്ചു
എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥികല്‌ക്കുള്ള മെന്റ്‌ 2015 സ്‌കോളര്‍ഷിപ്പ്‌ െ്രെഡവ്‌ ആരംഭിച്ചു
എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥികല്‌ക്കുള്ള മെന്റ്‌ 2015 സ്‌കോളര്‍ഷിപ്പ്‌ െ്രെഡവ്‌ ആരംഭിച്ചു
എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥികല്‌ക്കുള്ള മെന്റ്‌ 2015 സ്‌കോളര്‍ഷിപ്പ്‌ െ്രെഡവ്‌ ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക