Image

എ.ജി ഓഫീസിന് നേരെ വീണ്ടും ഹൈകോടതി വിമര്‍ശം; ചീഫ് ജസ്റ്റിസ് ഇടപെടുന്നു

Published on 31 July, 2015
എ.ജി ഓഫീസിന് നേരെ വീണ്ടും ഹൈകോടതി വിമര്‍ശം; ചീഫ് ജസ്റ്റിസ് ഇടപെടുന്നു
കൊച്ചി: അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന് നേരെ വീണ്ടും ഹൈകോടതിയുടെ രൂക്ഷവിമര്‍ശം. ഒരാഴ്ചക്കിടയില്‍ ഇത് രണ്ടാം തവണയാണ് ഹൈകോടതി എ.ജി ഓഫീസിനെ വിമര്‍ശിക്കുന്നത്. കേസ് നടത്തിപ്പിലെ വീഴ്ചകളെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദേശം. കഴിഞ്ഞ ആഴ്ച എ.ജി ഓഫീസിനെതിരെ വിമര്‍ശം ഉന്നയിച്ച ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് തന്നെയാണ് വീണ്ടും രംഗത്തെത്തിയത്. സര്‍ക്കാര്‍ കേസ് നടത്തിപ്പ് കാര്യക്ഷമമല്‌ളെന്നും തുടര്‍ നടപടികള്‍ ഇനിയും ഉണ്ടായില്‌ളെങ്കില്‍ അമിക്കസ്‌ക്യൂറിയെ നിയമിക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു.

ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവേയാണ് എ.ജി ഓഫീസിനും മുഖ്യമന്ത്രിക്കും എതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തുന്നതാണ് നല്ലതെന്നായിരുന്നു ഹൈകോടതി വിമര്‍ശിച്ചത്. 120 സര്‍ക്കാര്‍ അഭിഭാഷകര്‍ ഉണ്ടായിട്ടും കേസ് നടത്തിപ്പ് കാര്യക്ഷമമല്‌ളെന്നും ഇവരെക്കൊണ്ട് കഴിയുന്നില്‌ളെങ്കില്‍ സ്വകാര്യ അഭിഭാഷകരെ ഏല്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതില്‍ തമിഴ്‌നാടിനെ മാതൃകയാക്കാനും കോടതി ഉപദേശിച്ചിരുന്നു.

ഇതത്തേുടര്‍ന്ന് എ.ജിയുടെയും ഡി.ജി.പിയുടെയും നേതൃത്വത്തില്‍ ജഡ്ജിയുടെ ചേംബറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.


അതേസമയം,  അഡ്വക്കറ്റ് ജനറല്‍ ഓഫിസിനെതിരായ ഹൈക്കോടതി പരാമര്‍ശത്തില്‍ ചീഫ് ജസ്റ്റിസ് ഇടപെടുന്നു. പരാമര്‍ശത്തിന് ഇടയാക്കിയ കേസ് ഫയലുകള്‍ ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ വിളിപ്പിച്ചു. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് പരിഗണിച്ച കേസ് ഫയലുകളാണ് വിളിപ്പിച്ചത്. എ.ജിയുടെ ഓഫിസിനെതിരെ വീണ്ടും വിമര്‍ശം ഉന്നയിച്ച സാഹചര്യത്തിലാണ് നടപടി. കേസുകളില്‍ ആവശ്യമായ വിവരങ്ങള്‍ എജിയുടെ ഓഫീസ് നല്‍കിയില്‌ളെന്നായിരുന്നു വിമര്‍ശം. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിന്റെ നടപടി.

Join WhatsApp News
കൃമി 2015-08-01 10:06:36
രാഷ്ട്രിയകാരനെ  ജഡ്ജി  ആക്കിയാല്‍  ഇതൊക്കെ  നടക്കും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക