Image

അജയ് ത്യാഗിയെ റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്തു

Published on 31 July, 2015
അജയ് ത്യാഗിയെ റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്തു
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഇക്കണോമിക് അഫയേഴ്സ് അഡീഷനല്‍ സെക്രട്ടറി അജയ് ത്യാഗിയെ കേന്ദ്ര ധനമന്ത്രാലയം നാമനിര്‍ദേശം ചെയ്തു.ധനകാര്യ സെക്രട്ടറിയുടെകൂടി ചുമതലയുള്ള സാമ്പത്തികകാര്യ സെക്രട്ടറി രാജീവ് മെഹര്‍ഷിക്ക് പകരമാണ് നിയമനം.
കീഴ്വഴക്കം അനുസരിച്ച് സാമ്പത്തികകാര്യ സെക്രട്ടറിക്കു പുറമേ ധനകാര്യ സെക്രട്ടറിയെയാണ് റിസര്‍വ് ബാങ്കിന്‍െറ ഡയറക്ടര്‍ ബോര്‍ഡില്‍ നിയമിക്കാറുള്ളത്.
റിസര്‍വ് ബാങ്ക് ആക്ടിലെ വകുപ്പുകളനുസരിച്ചുള്ള സവിശേഷ അധികാരം വിനിയോഗിച്ചാണ് നിയമനമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ഗവര്‍ണറും നാല് ഡെപ്യൂട്ടി ഡയറക്ടര്‍മാരും ഉള്‍പ്പെടെ 17 പേരാണ് റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലുള്ളത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക