Image

ഹാള്‍മാര്‍ക് സംവിധാനത്തിലും തട്ടിപ്പുണ്ടെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍

Published on 31 July, 2015
ഹാള്‍മാര്‍ക് സംവിധാനത്തിലും തട്ടിപ്പുണ്ടെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍

ന്യൂഡല്‍ഹി: ഹാള്‍മാര്‍ക് ചെയ്യപ്പെട്ട സ്വര്‍ണത്തിന് പോലും ഗുണമേന്‍മയില്‍ വ്യത്യാസം വരുന്നുണ്ടെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (ഡബ്ളിയൂ.ജി.സി).

സ്വര്‍ണത്തിന് പരിശുദ്ധിയുണ്ടെന്ന് കാണിക്കാന്‍ ജ്വല്ലറികള്‍ പരസ്യം ചെയ്യുന്നതാണ് ഹാള്‍മാര്‍ക്ക് മുദ്രകള്‍. ഈ സംവിധാനത്തിലും തട്ടിപ്പുണ്ടെന്നാണ് ഡബ്ളിയൂ.ജി.സി റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് (ബി.ഐ.എസ്) ആണ് സ്വര്‍ണത്തിന് അംഗീകാരം നല്‍കാന്‍ അധികാരമുള്ള ഒൗദ്യോഗിക സംവിധാനം.

30 ശതമാനം സ്വര്‍ണവും ഹാള്‍മാര്‍ക്ക് ചെയ്യപ്പെടുന്നുണ്ടെങ്കിലും ഹാള്‍മാര്‍ക്കിങ് കേന്ദ്രങ്ങളുടെ വിശ്വാസ്യതയും ഗുണമേന്‍മയും സംശയകരമാണെന്നും ഡബ്ളിയൂ.ജി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ സ്വര്‍ണത്തിന്‍െറ പരിശുദ്ധി ഉറപ്പാക്കാന്‍ ബി.ഐ.എസ് അംഗീകാരമുള്ള 220 കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലാണ്, 57 എണ്ണം. 39 കേന്ദ്രങ്ങളുള്ള കേരളമാണ് തൊട്ടുപിന്നില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക