Image

പ്രണാമം! ഭാരതത്തിന്റെ അപൂര്‍വ്വ പുണ്യം യുവജനങ്ങളുടെ സ്വന്തം ഡോ. അബ്ദുള്‍ കലാം ഓര്‍മ്മയായി.

ചാരുമൂട് ജോസ് Published on 27 July, 2015
പ്രണാമം! ഭാരതത്തിന്റെ അപൂര്‍വ്വ പുണ്യം യുവജനങ്ങളുടെ സ്വന്തം ഡോ. അബ്ദുള്‍ കലാം ഓര്‍മ്മയായി.
ലോകത്തിനു ഏറ്റവും അധികം പ്രയോജനമുണ്ടായിരുന്ന അത്ഭുത പ്രതിഭാസമായി അറിവിന്റെ, സാങ്കേതികത്വത്തിന്റെ, ശാസ്ത്രത്തിന്റെ അഭൂതപൂര്‍വ്വമായ വെളിപ്പെടുത്തലുകളും, സാധ്യതകളും പ്രയോജനപ്പെടുത്തി എങ്ങനെ ലോകത്തിന് സമാധാനവും സന്തോഷവും ഐശ്വര്യവും നേടാമെന്ന് വെറും നിസ്സാരമായി പ്രബോധിപ്പിച്ചു ലോകജനതയുടെ പ്രത്യേകിച്ച് ലോകമാകമാനമുള്ള യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും കര്‍മ്മോത്സുകരാക്കിയ മഹാവ്യക്തിത്വം ഓര്‍മ്മയായി.
കോടിക്കണക്കിനുള്ള അഭ്യസ്ഥവിദ്യരായ യുവജനങ്ങളെ സ്വപ്‌നം കാണുവാനും ഉയരങ്ങളിലേക്ക് ചിന്തിക്കുവാനും അതു സ്വയത്തില്‍ നിന്നും ഉടലെടുക്കുവാനും വ്യക്തി നന്നായാല്‍ കുടുംബം നന്നാകും. കുടുംബം നന്നായാല്‍ സമൂഹം നന്നാകും. സമൂഹം നന്നായാല്‍ സംസ്ഥാനം നന്നാകും, സംസ്ഥാനം നന്നായാല്‍ രാജ്യം നന്നാകും രാജ്യം നന്നായാല്‍ ലോകം നന്നാകും എന്ന വലിയ ആശയം എത്ര ലാഘവത്തോടെ മനുഷ്യഹൃദയത്തില്‍ ആഴമായി സ്‌നേഹത്തിന്റെയും, ആര്‍ദ്രതയുടെയും കര്‍മ്മപദ്ധതികള്‍ മെനഞ്ഞ് ലോകത്തിന്റെ നെറുകയില്‍ ഇന്ത്യാ മഹാരാജ്യത്തെ ഉയര്‍ത്തിക്കാട്ടിയ ആ മഹാശാസ്ത്രജ്ഞന് പ്രണാമം. 2020 വര്‍ഷത്തില്‍ ഇന്ത്യയെ ലോകത്തിന് മാതൃകയാക്കാന്‍ അക്ഷീണം ശ്രമിച്ച ഡോ.കലാമിനെ നമ്മുടെ രാഷ്ട്രീയ കോമാളികല്‍ തിരിച്ചറിഞ്ഞിരുന്നില്ല. പക്ഷെ ലോകജനത പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ യുവജനങ്ങള്‍ മുന്‍ രാഷ്ട്രപതിയായി ഇന്ത്യയില്‍ വസിച്ച ഈ ഭാരതരത്‌നത്തിനെ ഈ ലോകത്തിലെ ജീവിച്ചിരുന്നവരില്‍ ഏറ്റവും വലിയ പ്രതിഭാശാലിയായി നമസ്‌ക്കരിക്കും. ഓര്‍ക്കും. ജയ്ഹിന്ദ്.

ചാരുമൂട്‌ജോസ്‌

പ്രണാമം! ഭാരതത്തിന്റെ അപൂര്‍വ്വ പുണ്യം യുവജനങ്ങളുടെ സ്വന്തം ഡോ. അബ്ദുള്‍ കലാം ഓര്‍മ്മയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക