Image

സത്‌നം സിങ്ങ് ഡാളസ് മാവറിക്‌സില്‍

പി.പി.ചെറിയാന്‍ Published on 03 July, 2015
സത്‌നം സിങ്ങ് ഡാളസ് മാവറിക്‌സില്‍
ഡാളസ് : ഇന്ത്യയില്‍ നിന്നുള്ള യുവ ബാസ്‌ക്കറ്റ് ബോള്‍ താരം അടുത്ത സീസണില്‍ ഡാളസ് മാവറിക്‌സിനു വേണ്ടി ജേഴ്‌സി അണിയും.

എന്‍. സി.എ. ലീഗില്‍ സ്ഥാനം നേടിയ ആദ്യ ഇന്ത്യന്‍ കളിക്കാരനാണ് സത്‌നം സിങ്ങ് എന്ന പത്തൊമ്പതുക്കാരന്‍.

ഏഴടി രണ്ടിഞ്ച് ഉയരമുള്ള സത്‌നം പഞ്ചാബിലെ ബര്‍നാലയിലാണ് ജനിച്ചു വളര്‍ന്നത്. പതിനാലു വയസ്സില്‍ ഫ്‌ളോറിഡായിലെ സ്വകാര്യ അത്‌ലറ്റ് ട്രെയ്‌നിങ്ങ് അക്കാദമിയില്‍ വിദ്യാര്‍ത്ഥിയായി അമേരിക്കയില്‍ എത്തി.

2011 ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയില്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു സത്‌നംസിങ്ങ്.
2015 ലെ അര്‍ജുന അവാര്‍ഡിനായി ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ ഫെഡറേഷന്‍ സിങ്ങിന്റെ പേര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പഞ്ചാബിലെ കര്‍ഷകരായ മാതാപിതാക്കളോടൊപ്പം വളര്‍ന്ന സത്‌നം ഒരു കര്‍ഷകനാകണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നതെങ്കിലും മകന്റെ ആകാര പ്രകൃതി മനസ്സിലാക്കിയ മാതാപിതാക്കള്‍ നല്‍കിയ പ്രോത്സാഹനമാണ് ബാസ്‌ക്കറ്റ് ബോള്‍കളിക്കാരനാകാന്‍ കാരണമെന്ന് രത്‌നം പറഞ്ഞു.

സത്‌നം സിങ്ങ് ഡാളസ് മാവറിക്‌സില്‍
സത്‌നം സിങ്ങ് ഡാളസ് മാവറിക്‌സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക