Image

അരുവിക്കരയിലെ രാഷ്ട്രീയ അസ്തമയങ്ങള്‍ (പി.എസ്‌. ജോസഫ്‌)

Published on 03 July, 2015
അരുവിക്കരയിലെ രാഷ്ട്രീയ അസ്തമയങ്ങള്‍ (പി.എസ്‌. ജോസഫ്‌)
അരുവിക്കരയിൽ ശബരിനാഥ്  വിജയിച്ചതിനെക്കാളും സംസ്ഥാനത്തെ ബി ജെ പി യുടെ വളർച്ച യാണ് ഇപ്പോൾ ഏറേ ചർച്ച വിഷയം .യു ഡി എഫിന്റെ വോട്ടിൽ ഉണ്ടായ ചോര്ച്ചയെക്കാൾ  എൽ  ഡി എഫിന്റെ വോട്ടിൽ ഉണ്ടായ ചോർച്ച ആണ്  ഇന്നത്തെ ചിന്താവിഷയം .

പൊതുവേ ഒരു യു ഡി എഫ് മണ്ടലം ആയ അരുവിക്കര പത്ത് മാസതെയ്ക്ക് ഒരു സാമാജികനെ  തെരഞ്ഞെടുക്കാൻ പോകുമ്പോൾ അതൊരു  പൊതുതെരഞ്ഞെടുപ്പ് ആണെന്ന മട്ടിൽ രംഗത്തിറങ്ങിയ സി പി എം ആണ്  സെൽഫ് ഗോൾ  അടിച്ചത് .അതറിഞ്ഞിട്ടാകാം എല് ഡി എഫിന്റെ  അടുത്ത മുഖ്യമന്ത്രി സ്ഥാനാര്തി ആയി വിശേപ്പിക്കപെടുന്ന പിണറായി വിജയൻ അവസാനവട്ടം മാത്രം പ്രചാരണത്തിന് ഇറങ്ങിയത്‌ .
 യു ഡി എഫ് മണ്ടലം എന്നതിനുപരി മണ്ടലത്തെ ഏറെക്കാലമായി പ്രതിനിധാനം  ചെയ്ത ജി  കാര്തികെയന്റെ മകൻ എന്ന പരിവേഷവും ശബരിനാഥനു അനുഗ്രഹം ആയിട്ടുണ്ട്‌ .കേരളത്തിൽ ഇടത് വലത് ആശയധാരകൾ ഏതാണ്ട് ഒന്നായതോടെ സ്ഥാനാർlത്തിയാണ്  താരം. തിരുവനതപുരത്ത് മത്സരിച്ചു പ്രതിഛായ  ഉള്ള ബി ജെപിയുടെ  85കാരാൻ ആയ ഓ രാജഗോപാലും  മണ്ടലത്തെ നന്നായി അറിയുന്ന സി പി എമ്മിന്റെ വിജയകുമാറും ശബരിനാഥ്  എന്നാ കന്നിക്കാ രനെക്കാൾ ശക്തർ തന്നെ പക്ഷേ യുവാവായ ജി കാര്തികെയെന്റെ മകൻ എന്നാ പരിവേഷം അവരെ  കടത്തിവെട്ടി.കേരളത്തിൽ ഇപ്പോൾ നിഷ്പക്ഷരായവർ ആഗ്രക്കുനത് താരതമ്യേനെ യുവാവായ ത ങ്ങൾക്ക് ഒപ്പം എ പ്പോഴും നില്ക്കുന്ന ഒരു നേതാവിനെയാണ്   ഇവിടെ യുവത്വം അദ്ദേഹത്ത്നു അനുഗ്രഹം ആയി 
ബി ജെ പി ജയിക്കാനുള അതിമോഹം കൊണ്ടാകാം ഓ രാജഗോപാലിനെ സ്ഥാനാർഥി ആക്കിയത് .ഓരോ  തെരഞ്ഞെടുപ്പിലും ശക്തിയേറി വരുന്ന രാജഗോപാലിന്റെ വ്യക്തിപ്രഭാവം തുണയായത് യു ഡി എഫിനും. ഉമ്മൻ ചാണ്ടി  ബി ജെ പിയുമായി ഒത്തു കളിചു എന്നത്  പിണറായിയുടെ ആരോപണം മാത്രം ആകാം. എങ്കിലും ബി ജെ പിയുടെ ഈ ചൂതുകളി  യു ഡി എഫിന് വല്ലാത്ത മേല്കൈ നൽകി .ബി ജെ പി യുടെ വോട്ട് പങ്ക് കേരളത്തില കൂടി  വരുന്നു എന്നത് വാസ്തവം ആണെങ്കിലും മത്സരത്തിൽ  ഓ രാജഗോപാൽ അല്ലായിരുന്നു  എങ്കിൽ,അവർ ഇത്ര വോട്ട് നേടുമായിരുന്നുവോ എന്ന് കണ്ടറിയണം ബി ജെ പിയെ ആക്രമിക്കുനതിലും കുടുതൽ ശക്തമായി  ഓ രാജഗോപാലിനെ എൽ  ഡി എഫ്  ആക്രമിച്ചിരുന്നു എങ്കിൽ ബി ജെപിയുടെ  മുന്നേറ്റം  തടുക്കാൻ ഇരുമുന്നണികൾക്കും ആവുമായിരുന്നു ഒരു പരിധി വരെ.
ഇതിനിടെ ആണ് വിഴിഞ്ഞം പോലെയുള്ള വിഷയങ്ങളിൽ സി പി ഏമിന്റെ വ്യത്യസ്തമായ  നിലപാടുകൾ പുറത്തുവന്നത് വിഴിഞ്ഞത്തെ പിഴിഞ്ഞമാക്കിയും  വികസനവാദത്തെ  തുട്ടു രാഷ്ട്രിയം ആക്കിയുമുള്ള  വി എസിന്റെ  പ്രകടനങ്ങൾ  കാണികൾക്ക് ബോധിചിരിക്കാം എന്നാൽ  അതൊന്നും അത്ര ഫലിച്ചില്ല എന്ന് വോട്ട് പെട്ടിയിലെ അവസാന കണക്കുകൾ സൂചിപ്പിക്കുന്നു 
ഇരു കക്ഷികളോടും  അകൽച പാലിക്കുന്ന   വോട്ടെർമാർ  മണ്ടലത്തിൽ കൂടി  വരുന്നു  എന്നതിന് തെളിവാണ്  നോട്ട  താരമായതിനു പിന്നിൽ. ആ  പുതു തലമുറ  സമ്മതിദായകരും ബി ജെ  പിയേ സഹായിച്ചിരിക്കാം.അതേ പോലെ എൽ  ഡി എഫിന്റെ എന്നപൊലെ  യു ഡി എഫിന്റെയും വോട്ടുകൾ ബി ജെ പിക്ക് ചോർന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു .
പ്രചാരണത്തെ ഒരു പൊതു തെരഞ്ഞെടുപ്പാക്കി മാറ്റിയ എൽ  ഡി എഫും അതിനെ ഇന്ത്യയിലെ വലിയ സംഭവം എന്ന മട്ടിൽ റിപ്പോർട്ട് ചെയ്ത  ടി വി മാധ്യമങ്ങളും ഫലത്തിൽ എൽ  ഡി എഫിന് വിനയായി .
പ്രചാരണ യുദ്ധത്തിൽ  വി എസിനെ യാഗാശ്വമായി അഴിച്ചു  വിട്ടത്   അതിനാലായിരുന്നല്ലോ.ഗണ്‍ മോനും ഗണ്‍ മാനും പോലെയുള്ള പ്രയോഗങ്ങൾ ഒരു കോമഡി ഷോയിൽ എന്നത് പോലേ പൊതുജനങ്ങൾക്ക് ഹരം പകർന്നന്നു  .ആറാാട്ടു മുണ്ടൻ രാജഭക്തരിൽ  വീട്ടു നൊമ്പരം ഉയർതിയിരിക്കാം .
ഇത്  തന്റെ ഭരണത്തിനുള്ള  വിധിയെഴുത്ത് ആയിരിക്കും എന്ന് അവകാശപെട്ടത്‌  ഇത്തിരി കടന്നു പോയില്ലേ എന്ന് ചാണ്ടിയും ഈ അവസരത്തിൽ  ആലോചിചിരിക്കണം
 മാധ്യമങ്ങളിൽ അഴിമതികേസുകളും സരിതയും  പെണ് കേസുകളും നിറഞ്ഞു നിന്നതും എൽ എല് ഡി എഫിന് സഹായകരം ആകേണ്ടതായിരുന്നു .ആന്റിഹീരൊ പ്രതിഛായ  ഉള്ള സരിത നായരുടെ പുതിയ പുലന്പലുകൾ വീണ്ടും വിശ്വസിക്കാൻ വോട്ടർമാർ  തയാറായില്ല എന്നതാണ്  കൗതുകകരമായ  കാര്യം .ഏതായാലും ഒരു കാര്യത്തിൽ സി പി എമിന്  ആശ്വസിക്കാം. അരുവി ക്കരയിൽ സി പി എം വിജയിച്ചിരുന്നെങ്കിൽ അത് വി എസിന്റെ വിജയമായി കൊണ്ടാടപെടുമായിരുന്നു  ആറാട്ട് മുണ്ടനെ  അടിച്ചിരുത്തിയ  വിജയം അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ വി എസിനെ തന്നെ  മുന്നിൽ  നിർത്തി മ ത്സരിക്കാൻ വഴി തെളിക്കുമായിരുന്നു . ആ അർത്ഥത്തിൽ പിണറായി ഇവിടെ ജയിച്ചിരിക്കുന്നു .പക്ഷെ പാർടിക്കു ഉണ്ടായിട്ടുള്ള വലിയ നഷ്ടം അരുവിക്കര ചൂണ്ടി ക്കാട്ടുന്നുണ്ട്  ഇത്ര ദുർബലമായ  ഒരു മുന്നണിയെ പോലും അടിയറവ് പറയിക്കാനുള്ള   ബലം പാർടിക്കു  നഷ്ടമായിരിക്കുന്നു.പ്രത്യേകിച്ചും  യുവാക്കൾക്കിടയിലെ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നു .  കണ്ണൂരിനും അപ്പുറം ഒരു രു ലോകവും നേതാക്കളും  ഉണ്ടെന്നു പാർട്ടി ഇനിയെങ്കിലും  തിരിച്ചറിയണം ബഹുസ്വരതയെ  മാനിക്കുന്ന യോഗ്യതയുള്ള ഒരു  പുതു നേതൃ നിര രൂപം കൊണ്ടാലേ പാർട്ടിക്ക് ജയിക്കാനാവു. ഇത്ര ആരോപണ വിധേയരായ ഒരു  സർകാരിനെതിരെ വൻപിച്ച  മുന്നേറ്റം നടത്താൻ ആയില്ലെങ്കിൽ ഇനി വരുന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ എന്താകും സ്ഥിതി  എന്ന്  ആലോചിക്കേണ്ടിയിരിക്കുന്നു 
അരുവിക്കരയിലെ രാഷ്ട്രീയ അസ്തമയങ്ങള്‍ (പി.എസ്‌. ജോസഫ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക