Image

പോള്‍ കറുകപ്പള്ളിലിന്റെ ഭാര്യാപിതാവ്‌ പി.കെ. മാത്യു (82) നിര്യാതനായി

Published on 29 June, 2015
പോള്‍ കറുകപ്പള്ളിലിന്റെ ഭാര്യാപിതാവ്‌ പി.കെ. മാത്യു (82) നിര്യാതനായി
ന്യുയോര്‍ക്ക്: മലങ്കര ഓര്‍ത്തോഡോക്‌സ് സഭാ മാനേജിഗ് കമ്മറ്റി അംഗവും, നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മുന്‍ കൌണ്‍സില്‍ അംഗവും, ഫൊക്കാന ട്രസ്ടീ ബോര്‍ഡ് ചെയര്‍മാനുമായ ശ്രി. പോള്‍ കറൂകപിള്ളിലിന്റെ സഹധര്‍മ്മിണി ലത പോളിന്റെയും, ഫൊക്കാന മുന്‍ സെക്രട്ടറി ജോണ്‍ ഐസക്കിന്റെ (ഷിബു) ഭാര്യ ഷെല്‍ബിയുടെയും പിതാവ് എറണാകുളം കുറുപ്പംപടി മുടക്കിരായി പടയാട്ടില്‍ വീട്ടില്‍ റിട്ട. കെ.എസ്.ആര്‍.ടി.സി ഇന്‍സ്‌പെക്ടര്‍ പി.കെ. മാത്യു (82) വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം സ്വവസതിയില്‍ നിര്യാതനായി. അകപ്പറമ്പ് അരീക്കല്‍ കുടുംബാംഗമായ റിട്ട. അധ്യാപിക മേരി മാത്യുവാണ് സഹധര്‍മ്മിണി.

സംസ്‌കാര ശുശ്രൂഷകള്‍ ജൂലൈ രണ്ടിന് വ്യാഴാഴ്ച 11:30നു കുറുപ്പമ്പടി സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും

മക്കള്‍: ലത പോള്‍. ഷെല്‍ബി ഐസക്ക്, സിബി പി. മാത്യു; അബുദാബിയിലുള്ള ജസി ഏബ്രഹാം.

മരുമക്കള്‍: പോള്‍ കറൂകപിള്ളില്‍, ജോണ്‍ ഐസക്ക്, ബിന്ദു, ഏബ്രഹാം ജോര്‍ജ്

കൊച്ചുമക്കള്‍: ലീപ, ലിപിന്‍, ജോബിന്‍, അലിഷ, ജോഷ്, ഷാരോണ്‍, ശില്‍പ

ഫൊക്കാന പ്രസിടണ്ട് ജോണ്‍ പി ജോണ്‍, സെക്രട്ടറി വിനോദ് കെആര്‍കെ, ഫൊക്കാന എക്‌സിക്കുട്ടീവ് വൈസ് പ്രസിടണ്ട് ശ്രി. ഫിലിപ്പോസ് ഫിലിപ്പ്, ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിടണ്ട് മാധവന്‍ നായര്‍ എന്നിവര്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഓര്‍ത്തോഡോക്‌സ് ടി.വിക്കുവേണ്ടി ചെയര്‍മാന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രപൊലീത്ത, സി ഇ ഒ ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: Paul Karukappallil @ (845) 553-5671 or John Issac @ (914) 720 5030
പോള്‍ കറുകപ്പള്ളിലിന്റെ ഭാര്യാപിതാവ്‌ പി.കെ. മാത്യു (82) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക