Image

പെരുന്നയിലെ നായരും, സുരേഷ് ഗോപി നായരും (അനില്‍ പെണ്ണുക്കര)

Published on 28 June, 2015
പെരുന്നയിലെ നായരും, സുരേഷ് ഗോപി നായരും (അനില്‍ പെണ്ണുക്കര)
ജി. സുകുമാരന്‍ നായര്‍ നാരായണപ്പണിക്കരുടെ പിന്‍ഗാമിയാണെന്ന് ഓര്‍ക്കുമ്പോള്‍ സത്യത്തില്‍ നാണം തോന്നുന്നു. എന്റെ സഹാധ്യാപകനായ ശ്രീ മൂര്‍ത്തിസാര്‍ കുട്ടികളോട് എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട് "ഓരോരുത്തരേയും തിരിച്ചറിയപ്പെടുന്നത് അവരുടെ ഐഡന്റിറ്റികൊണ്ടാണ്'. അത് രാഷ്ട്രീയക്കാരിലാകട്ടെ, താരങ്ങളിലായിക്കോട്ടെ അങ്ങനെ തന്നെ. കറകളഞ്ഞ വ്യക്തിത്വമുള്ളവര്‍ക്ക് മാത്രമേ ഏതു രംഗത്തും ശോഭിക്കുവാന്‍ കഴിയുകയുള്ളൂ'- എന്ന്.

ജി. സുകുമാരന്‍ നായര്‍ ഇന്ന് സഹനായരായ ശ്രീ സുരേഷ് ഗോപിയെ മന്നം സമാധിക്കടുത്തുവെച്ച് അധിക്ഷേപിച്ച് ഇറക്കിവിട്ടത്രേ. ആരെന്തു പറഞ്ഞാലും "ഫാ, പുല്ലേ' എന്നു പറയുന്ന സുരേഷ് ഗോപിയുടെ ഹൃദയംപൊട്ടിപ്പോയെന്നാണ് അദ്ദേഹം തന്നെ പറഞ്ഞത്.

തന്റെ ജന്മദിനമായ ശനിയാഴ്ച വാഴപ്പള്ളി ഗണപതി ക്ഷേത്രത്തില്‍ തൊഴുത് മടങ്ങുന്ന സമയത്ത് ചങ്ങനാശേരിയിലെത്തിയപ്പോള്‍ സമുദായാചാര്യനെ വണങ്ങിയിട്ട് പോകാം എന്നു വിചാരിച്ചതില്‍ യാതൊരു തെറ്റുമില്ല. (മുമ്പ് അദ്ദേഹം മന്നത്ത് അപ്പൂപ്പനെ കാണാന്‍ വന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല കേട്ടോ).

അപ്പൂപ്പനെ വണങ്ങി ഇറങ്ങിയപ്പോള്‍ കൂടെയുണ്ടായിരുന്ന എന്‍.എസ്.എസ് നേതാക്കള്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് സുകുമാരന്‍ നായരെ കാണാന്‍ സുരേഷ് ഗോപി നായര്‍ ചെന്നത്. പക്ഷെ ചെന്ന സമയം തെറ്റി. എന്‍.എസ്.എസിന്റെ പരമപ്രധാനമായ ഒരു മീറ്റിംഗ് നടക്കുന്ന സമയം. ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും പ്രവേശനമില്ല. പത്രമാധ്യമങ്ങള്‍ക്കുമാത്രം പ്രവേശനം. ഇങ്ങനെവരെ നിയന്ത്രണമുള്ള വേദിയിലേക്കാണ് സുരേഷ് ഗോപി കടന്നുവന്നത്. അരുവിക്കരയില്‍ രാജഗോപാലിന് വോട്ട് ലഭിക്കാനുള്ള (അതായത് നായന്‍മാരുടെ വോട്ട്) തന്ത്രമായി പാവം സുകുമാരന്‍ നായര്‍ ചിന്തിച്ചതില്‍ തെറ്റുണ്ടോ? കുര്യന്‍ സാറിനെ സൂര്യനെല്ലി കേസില്‍ നിന്നും, മാണി സാറിനു ബാര്‍ കോഴയില്‍ ക്ലീന്‍ ചിറ്റും നല്‍കിയത് ഈ നായരാണെന്ന് ഓര്‍ക്കണം.

എന്തായാലും സുരേഷ് ഗോപി എന്ന കലാകാരനെ അച്യുതാനന്ദനോടും, സുകുമാരന്‍ നായരെ ചന്ദ്രശേഖരന്റെ ഭാര്യ രമയോടും അരുവിക്കര തെരഞ്ഞെടുപ്പിനെ നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിനോടും നായരുതന്നെ ഉപമിച്ചത് സുരേഷ് ഗോപിനായര്‍ക്ക് ഗുണം ചെയ്തു. ചിലര്‍ക്ക് ചിലത് നല്ലസമയത്ത് വീണുകിട്ടും. ഷിറ്റ്!!
പെരുന്നയിലെ നായരും, സുരേഷ് ഗോപി നായരും (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക