Image

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാള്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 6 വരെ

ജോയിച്ചന്‍ പുതുക്കുളം Published on 03 June, 2015
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാള്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 6 വരെ
ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രല്‍ ഇടവകയില്‍ ഭരത അപ്പസ്‌തോലനും, ഇടവകയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനുമായ വി. തോമാ ശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ ഭക്ത്യാഢംബരപൂര്‍വ്വം വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു.

ജൂണ്‍ 28-ന്‌ ഞായറാഴ്‌ച രാവിലെ 11 മണിക്ക്‌ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന്‌ തിരുനാളിനു ആരംഭം കുറിച്ചുകൊണ്ട്‌ കൊടിയേറ്റ്‌ നടത്തപ്പെടും. രൂപതാ വികാരി ജനറാള്‍ വെരി. റവ.ഫാ. തോമസ്‌ മുളവനാല്‍ മുഖ്യകാര്‍മികത്വം വഹിക്കും. എം.എസ്‌.ടി സഭയുടെ യു.എസ്‌.എ ആന്‍ഡ്‌ കാനഡ ഡയറക്‌ടര്‍ റവ.ഫാ. ആന്റണി തുണ്ടത്തില്‍ തിരുനാള്‍ സന്ദേശം നല്‍കും. കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ കൊടിയേറ്റിനു മുഖ്യകാര്‍മികത്വം വഹിക്കും.

ജൂണ്‍ 29-നു തിങ്കളാഴ്‌ച രാവിലെ 8.30-നു വി. കുര്‍ബാന, വൈകിട്ട്‌ - 7 മണിക്ക്‌ വി. കുര്‍ബാന, നൊവേന, ലദീഞ്ഞ്‌.

ജൂലൈ 1 ബുധന്‍: രാവിലെ 8.30-നു വിശുദ്ധ കുര്‍ബാന, വൈകിട്ട്‌ 7 മണിക്ക്‌ വി. കുര്‍ബാന, നൊവേന, ലദീഞ്ഞ്‌- ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മുഖ്യകാര്‍മികത്വം വഹിക്കും.

ജൂലൈ 2 വ്യാഴം: രാവിലെ 8.30-നു വി. കുര്‍ബാന, വൈകിട്ട്‌ 7 മണിക്ക്‌ വി. കുര്‍ബാന, നൊവേന, ലദീഞ്ഞ്‌.

ജൂലൈ 3 വെള്ളി: ദുക്‌റാന, യൂത്ത്‌ ഡേ, രാവിലെ 8.30-നു വി. കുര്‍ബാന. വൈകുന്നേരം 5.30-നു വി. കുര്‍ബാന (ഇംഗ്ലീഷില്‍). നൊവേന, ലദീഞ്ഞ്‌. ഓക്‌സിലറി ബിഷപ്പ്‌ മാര്‍ ജോയി ആലപ്പാട്ട്‌ മുഖ്യകാര്‍മികത്വം വഹിക്കും. ബിജ്‌നോര്‍ ബിഷപ്പ്‌ മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ സി.എം.ഐ വചനസന്ദേശം നല്‍കും. വൈകിട്ട്‌ 7.30-നു സീറോ മലബാര്‍ നൈറ്റ്‌ (കള്‍ച്ചറല്‍ പ്രോഗ്രാം).

ജൂലൈ 4 ശനി: രാവിലെ 8.30നു വി. കുര്‍ബാന, വൈകുന്നേരം 4.30-നു വി. കുര്‍ബാന, നൊവേന,ലദീഞ്ഞ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ തിരുമേനി മുഖ്യകാര്‍മികത്വം വഹിക്കും. രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ വചന സന്ദേശം നല്‍കും. വൈകിട്ട്‌ 7 മണിക്ക്‌ തിരുനാള്‍ നൈറ്റ്‌ `കൃപാഞ്‌ജലി- 2015' (വിവിധ കലാപരിപാടികള്‍).

ജൂലൈ 5 ഞായര്‍: പ്രധാന തിരുനാള്‍ ദിനം. രാവിലെ 9 മണിക്ക്‌ വി. കുര്‍ബാന, വൈകുന്നേരം 4 മണിക്ക്‌ തിരുനാള്‍ റാസ കുര്‍ബാന, ലദീഞ്ഞ്‌. മാര്‍ ജോയി ആലപ്പാട്ട്‌ മുഖ്യകാര്‍മികത്വം വഹിക്കും. റവ.ഡോ. ഫ്രാന്‍സീസ്‌ നമ്പ്യാപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. വൈകുന്നേരം 6 മണിക്ക്‌ നൊവേന, ലദീഞ്ഞ്‌, പ്രസുദേന്തി വാഴിക്കല്‍. വൈകിട്ട്‌ 6.30-നു വര്‍ണ്ണശബളവും പ്രൗഢഗംഭീരവുമായ പ്രദക്ഷിണം ആരംഭിക്കും. കേരളത്തനിമയില്‍ വസ്‌ത്രധാരണം ചെയ്‌ത ആയിരക്കണക്കിനു വിശ്വാസികള്‍ പതിനെട്ടിലധികം വരുന്ന വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ച്‌ ചെണ്ടമേളം, ബാന്റ്‌സെറ്റ്‌ എന്നിവയുടെ അകമ്പടിയോടെ, വര്‍ണ്ണപ്പകിട്ടാര്‍ന്ന നൂറുകണക്കിനു മുത്തുക്കുടകളും, കൊടികളുമേന്തി ദേവാലയത്തിനു പുറത്ത്‌ നഗരവീഥിയിലൂടെ, പുരമ്പരാഗത രീതിയില്‍ നടത്തപ്പെടുന്ന മനോഹരവും ഭക്തിനിര്‍ഭരവുമായ പ്രദക്ഷിണം ഏവര്‍ക്കും എന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നതായിരിക്കും. തുടര്‍ന്ന്‌ സ്‌നേഹവിരുന്നും കരിമരുന്ന്‌ കലാപ്രകടനവും ഉണ്ടായിരിക്കും.

ജൂലൈ 6 തിങ്കള്‍: രാവിലെ 9 മണിക്ക്‌ വിശുദ്ധ കുര്‍ബാന, വൈകിട്ട്‌ 7 മണിക്ക്‌ വി. കുര്‍ബാന-സകല മരിച്ച വിശ്വാസികളുടേയും ഓര്‍മ്മദിനാചരണം.

ജൂലൈ 12 ഞായര്‍: രാവിലെ 8 മണിക്ക്‌ വിശുദ്ധ കുര്‍ബാന, 11 മണിക്ക്‌ വിശുദ്ധ കുര്‍ബാന,തുടര്‍ന്ന്‌ തിരുനാളിനു സമാപനം കുറിച്ചുകൊണ്ട്‌ കൊടിയിറക്ക്‌ നടത്തപ്പെടും. റവ.ഫാ. റോയി മൂലേച്ചാലില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

ഇടവകയിലെ 14 വാര്‍ഡുകളിലൊന്നായ വി. ബര്‍ത്തലോമിയ (മോര്‍ട്ടന്‍ഗ്രോവ്‌ -നൈല്‍സ്‌) വാര്‍ഡുകാരാണ്‌ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌.

സിബി പാറേക്കാട്ടില്‍ (ജനറല്‍ കോര്‍ഡിനേറ്റര്‍) 847 209 1142, പയസ്‌ ഒറ്റപ്ലാക്കല്‍ (പ്രസിഡന്റ്‌) 312 231 3345, ലൗലി വില്‍സണ്‍ (സെക്രട്ടറി) 312 330 4935, റ്റീനാ മത്തായി (ട്രഷറര്‍) 847 583 9103 തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന വിവിധ കമ്മിറ്റികളും, പോള്‍ പുളിക്കല്‍ (708 743 6505), ഷാബു മാത്യു (630 649 4103),. ആന്റണി ഫ്രാന്‍സീസ്‌ (847 219 4897), മനീഷ്‌ ജോസഫ്‌ (847 387 9384) തുടങ്ങിയ ട്രസ്റ്റിമാരും, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങളും, ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്രസ്ഥാനങ്ങളും തിരുനാളിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു.

തിരുനാളില്‍ പങ്കെടുത്ത്‌ വിശുദ്ധ തോമാശ്ശീഹായുടെ മദ്ധ്യസ്ഥംവഴി ധാരാളം ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരേയും വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പിലും (714 800 3648), അസിസ്റ്റന്റ്‌ വികാരി റവ.ഫാ. റോയി മൂലേച്ചാലിലും (630 880 8520) മറ്റ്‌ സംഘാടകരും ക്ഷണിക്കുന്നു. ഓഫീസ്‌ ഫോണ്‍ 708 544 7250. വെബ്‌സൈറ്റ്‌: www.smchicago.org
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാള്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 6 വരെ
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാള്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 6 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക