Image

ബോസ്റ്റണ്‍ പ്രയര്‍ ലൈന്‍ കോണ്‍ഫറന്‍സ്‌ സമാപിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 02 June, 2015
ബോസ്റ്റണ്‍ പ്രയര്‍ ലൈന്‍ കോണ്‍ഫറന്‍സ്‌ സമാപിച്ചു
ബോസ്റ്റണ്‍: ബോസ്റ്റണ്‍ പ്രയര്‍ ലൈന്‍ കോണ്‍ഫറന്‍സ്‌ അനുഗ്രഹകരമായി സമാപിച്ചു. ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്ന്‌ നൂറുകണക്കിന്‌ വിശ്വാസികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. നാലുദിവസം നീണ്ടുനിന്ന കോണ്‍ഫറന്‍സില്‍ വിവിധ ദൈവദാസന്‍മാര്‍ വചനം സംസാരിച്ചു. പാസ്റ്റര്‍ ജോസഫ്‌ മുണ്ടക്കയം പ്രധാന പ്രാസംഗികന്‍ ആയിരുന്നു. അനേക ദൈവ മക്കളുടെ സാക്ഷ്യം വിശ്വാസികള്‍ക്ക്‌ ഉണര്‍വേകി . പാസ്റ്റര്‍ സൈമണ്‍ ജോസഫ്‌, പാസ്റ്റര്‍ ബാബു, പാസ്റ്റര്‍ തോമസ്‌ കുര്യന്‍ തുടങ്ങി അനേക ദൈവ ദാസന്‍മാര്‍ വചനത്തില്‍ നിന്നും പ്രബോധനം നല്‌കുകയുണ്ടായി.

പ്രാര്‍ത്ഥനയുടെ പ്രാധാന്യം എന്നതായിരുന്നു തീം. ഡോക്ടര്‍ രാജന്‍ ദാനിയേല്‍, സിസ്റ്റര്‍ സൂസന്‍ ജോര്‍ജ്‌ എന്നിവര്‍ കോണ്‍ഫറന്‍സിന്‌ നേത്രുത്വം നല്‌കി. പ്രയര്‍ കോണ്‍ഫറന്‍സ്സിനോട്‌ അനുബന്ധിച്ച്‌ സ്‌നാന ശുശ്രുഷയും ഉണ്ടായിരുന്നു. കടന്നു വന്ന എല്ലാ വിശ്വാസികള്‍ക്കും താമസ സൗകര്യവും ഭക്ഷണവും ക്രമീകരിച്ചിരുന്നു. കുഞ്ഞുങ്ങള്‍ക്കായി സതീഷ്‌ പദ്‌മനഭാന്‍ ഒരുക്കിയ ` I Believe' എന്ന ഗൊസ്‌പെല്‍ ഷോ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. പ്രയര്‍ ലൈന്‍ എല്ലാ ഭാഷയിലും ലഭ്യമാണ്‌ .
http://prayerline24.com
ബോസ്റ്റണ്‍ പ്രയര്‍ ലൈന്‍ കോണ്‍ഫറന്‍സ്‌ സമാപിച്ചു
ബോസ്റ്റണ്‍ പ്രയര്‍ ലൈന്‍ കോണ്‍ഫറന്‍സ്‌ സമാപിച്ചു
ബോസ്റ്റണ്‍ പ്രയര്‍ ലൈന്‍ കോണ്‍ഫറന്‍സ്‌ സമാപിച്ചു
ബോസ്റ്റണ്‍ പ്രയര്‍ ലൈന്‍ കോണ്‍ഫറന്‍സ്‌ സമാപിച്ചു
ബോസ്റ്റണ്‍ പ്രയര്‍ ലൈന്‍ കോണ്‍ഫറന്‍സ്‌ സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക