Image

എബനേസര്‍ മാര്‍ത്തോമ്മാ ഇടവകയുടെ വികാരിയായി റവ. സോണി ഫിലിപ്പ് ചാര്‍ജെടുത്തു.

സി.എസ്.ചാക്കോ Published on 01 June, 2015
എബനേസര്‍ മാര്‍ത്തോമ്മാ ഇടവകയുടെ വികാരിയായി റവ. സോണി ഫിലിപ്പ് ചാര്‍ജെടുത്തു.

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ പോര്‍ട്ട് ചെസ്റ്ററിലുള്ള എബനേസര്‍ ഇടവകയിലേക്ക് പുതുതായി സ്ഥലം മാറി വന്ന സോണി ഫിലിപ്പ് വികാരിയായി ചാര്‍ജെടുത്തു.

മെയ്് പത്താം തിയതി വിശുദ്ധകുര്‍ബ്ബാന ശുശ്രൂഷക്കുശേഷം മദേഴ്‌സ് ഡെയോടനുബന്ധിച്ചു നടന്ന ചടങ്ങില്‍, ഇന്ത്യയിലെ ഛത്തീസ്ഖഡ് എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ നിന്നും, ന്യൂയോര്‍ക്കിലെ എബനേസര്‍ ഇടവകയിലേക്കു വന്ന അച്ചനും, ആശ കൊച്ചമ്മക്കും ഇടവക ഊഷ്മളമായ വരവേല്‍പ്പു നല്‍കി. 

എബനേസര്‍ ഇടവകയില്‍ അടുത്ത മൂന്നൂ വര്‍ഷത്തേക്ക് വികാരിയായി ചാര്‍ജെടുത്ത അച്ചനെ ജേക്കബ് ഏബ്രഹാം (വൈസ് പ്രസിഡണ്ട്) ഇടവകക്ക് പരിചയപ്പെടുത്തുകയും, സണ്ടേ സ്‌കൂള്‍ കുട്ടികള്‍ അച്ചനും, കൊച്ചമ്മക്കും, ബൊക്കെ നല്‍കി ഇടവകയിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുകയും ചെയ്തു.

റാന്നി സെന്റ് തോമസ് കോളേജില്‍ നിന്നും ബിരുദം എടുത്ത ശേഷം ചെന്നെയിലെ  ഗുരുകുലം സെമിനാരിയില്‍ നിന്നും വൈദിക ബിരുദം സമ്പാദിച്ച അച്ഛന്റെ മാതൃ-ഇടവക റാന്നി, വാകത്താനം താബോര്‍ മാര്‍ത്തോമ്മ ചര്‍ച്ചാണ്.

2003- ല്‍ വൈദിക ചട്ടം സ്വീകരിച്ച അച്ചന്‍ കുന്നംകുളം, കണ്ണൂര്‍-കൊട്ടാരക്കര-നീലേശ്വരം-വാളകം-ഛത്തീസ്ഖഡ് എന്നിവിടങ്ങളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

എബനേസര്‍ ഇടവകയിലെ ഇടവക ചുമതലക്കാരെ കൂടാതെ സംഘടനാ പ്രതിനിധികളും അച്ചനേയും കുടുംബത്തേയും ഇടവകയിലേക്ക് സ്വാഗതം ചെയ്തു. 

അച്ചന്‍ തന്റെ മറുപടി പ്രസംഗത്തില്‍ ഇടവകയില്‍ നിന്നും ലഭിച്ച സ്‌നേഹനിര്‍ഭരമായ വരവേല്പിന് നന്ദി പറയുകയും, ഇടവകയുടെ ആത്മീയവും, ഭൗതികവുമായ വളര്‍ച്ചക്ക് ഇടവകസംഘത്തിന്റേയും, ഇടവക ജനങ്ങളുടേയും കരുതലും, കൈത്താങ്ങലും, കൂട്ടായുള്ള പ്രവര്‍ത്തനവും ഉണ്ടാകണമേയെന്ന് അഭ്യര്‍ത്ഥിച്ചതോടൊപ്പം, അച്ചന്റെയും കുടുംബത്തിന്റേയും എല്ലാവിധ സഹായസഹകരണവും, നേതൃത്വവും ഇടവകയ്ക്ക് ഉണ്ടായിരിക്കുമെന്നും അറിയിച്ചു.

അച്ചന്റെ സഹധര്‍മ്മിണി ആശാസോണി കൊച്ചമ്മ കുറിയന്നൂര്‍ സ്വദേശിനിയും, കുറിയന്നൂര്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഇടവകാംഗവുമാണ്.

മദേഴ്‌സ് ഡേ കൊണ്ടാടുന്ന ഈ ദിനത്തില്‍ ഇടവകയിലെ അമ്മമാരെ അനുമോദിക്കുകയും പൂച്ചെണ്ടു നല്‍കി ആദരിക്കുകയും ചെയ്തു. മീറ്റിംഗിനുശേഷം നടന്ന സ്‌നേഹവിരുന്നില്‍ എല്ലാ കുടുംബാംഗങ്ങളും പങ്കെടുത്തു.

സി.എസ്.ചാക്കോ(ഭദ്രാസന മെമ്പര്‍)



എബനേസര്‍ മാര്‍ത്തോമ്മാ ഇടവകയുടെ വികാരിയായി റവ. സോണി ഫിലിപ്പ് ചാര്‍ജെടുത്തു.
എബനേസര്‍ മാര്‍ത്തോമ്മാ ഇടവകയുടെ വികാരിയായി റവ. സോണി ഫിലിപ്പ് ചാര്‍ജെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക