Image

ഷിക്കാഗൊ തിരുഹൃദയ ഫൊറോനായുടെ നേതൃത്വത്തില്‍ ഗ്വാഡലൂപ്പെയിലേയ്‌ക്കു തീര്‍ത്ഥാടനം

ബിനോയി കിഴക്കനടി Published on 30 May, 2015
ഷിക്കാഗൊ തിരുഹൃദയ ഫൊറോനായുടെ നേതൃത്വത്തില്‍ ഗ്വാഡലൂപ്പെയിലേയ്‌ക്കു തീര്‍ത്ഥാടനം
ഷിക്കാഗൊ: ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനായുടെ ആഭിമുഖ്യത്തില്‍ മെക്‌സിക്കോയിലെ വിശ്വപ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ഗ്വാഡലൂപ്പെ ബസലിക്കയിലേയ്‌ക്കു ഒക്ടോബര്‍ 16 വെള്ളി മുതല്‍ 19 തിങ്കള്‍ വരെയുള്ള തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നു. ഇതോടൊപ്പം മെക്‌സിക്കോയിലെ ചരിത്രപ്രസിദ്ധവും സാംസ്‌കാരികവും കലാപരവുമായ മറ്റു സ്ഥലങ്ങളും സന്ദര്‍ശിക്കുന്നതാണ്‌.

ഒക്ടോബര്‍ 16 വെള്ളിയാഴ്‌ച രാവിലെ ഷിക്കാഗോയില്‍നിന്നു യാത്രതിരിച്ച്‌, 19 തിങ്കളാഴ്‌ച വൈകുന്നേരം തിരിച്ചെത്തക്കവിധമാണ്‌ ഭക്തിനിര്‍ഭരവും ആനന്ദപ്രദവുമായ ഈ തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്‌. ഇതില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ അഡ്വാന്‍സ്‌ തുകയായി $250, പാസ്‌പോര്‍ട്ടിന്റെ കോപ്പി എന്നിവ നല്‌കി പേരു രജിസ്റ്റര്‍ ചെയ്യുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കായിരിക്കും ഇതില്‍ പെങ്കടുക്കുവാന്‍ അവസരം ലഭിക്കുക. തീര്‍ത്ഥടനത്തിന്‌ ആകെ നല്‌കേണ്ടത്‌ ഒരാള്‍ക്ക്‌ 950 ഡോളര്‍ വീതമാണ്‌.

സണ്ണി ഇന്‍ഡിക്കുഴി (6306747869), തമ്പിച്ചന്‍ ചെമ്മാച്ചേല്‍ (6307886486), ഗ്രേസി വച്ചാച്ചിറ (8479104621), ജോണിക്കുട്ടി പിള്ളവീട്ടില്‍ (8479243493) എന്നിവരുടെ പക്കല്‍ പേരു രജിസ്റ്റര്‍ ചെയ്യാം. പില്‍ഗ്രിമേജിന്‌ ഫൊറോനാ വികാരി വെരി റെവ. ഫാ. ഏബ്രഹാം മുത്തോലത്ത്‌ നേതൃത്വം നല്‌കും. മാത്യൂസ്‌ പില്‍ഗ്രിമേജാണ്‌ യാത്രാക്രമീകരണങ്ങള്‍ ചെയ്യുന്നത്‌.
ഷിക്കാഗൊ തിരുഹൃദയ ഫൊറോനായുടെ നേതൃത്വത്തില്‍ ഗ്വാഡലൂപ്പെയിലേയ്‌ക്കു തീര്‍ത്ഥാടനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക