Image

ഹിന്ദു സ്വസ്തിക ചിഹ്നം പ്രദര്‍ശിച്ച വിദ്യാര്‍ത്ഥിയുടെ സസ്‌പെഷന്‍ റദ്ദാക്കി

Published on 28 May, 2015
ഹിന്ദു സ്വസ്തിക ചിഹ്നം പ്രദര്‍ശിച്ച വിദ്യാര്‍ത്ഥിയുടെ സസ്‌പെഷന്‍ റദ്ദാക്കി
വാഷിംഗ്ടണ്‍ : ഹിന്ദുയിസത്തിന്റെ പരിശുദ്ധ ചിഹ്നമായി കരുതുന്ന സ്വസ്തിക ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയുടെ ഇന്റര്‍നാഷണല്‍ റസിഡന്റ് ഹാളിലെ ബുളളറ്റിന്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചതിന് സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥിയെ തിരിച്ചെടുക്കാന്‍ തീരുമാനം. മാര്‍ച്ച് 16 ന് നടന്ന സംഭവത്തില്‍ യൂണിവേഴ്‌സിറ്റിയുടെ ശിക്ഷണ നടപടിയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ അധികൃതര്‍ തയ്യാറായത്.

യൂണിവേഴ്‌സിറ്റിയുടെ തീരുമാനത്തെ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ സ്വാഗതം ചെയ്തു. ഇന്ത്യന്‍ സന്ദര്‍ശനം കഴിഞ്ഞു യൂണിവേഴ്‌സിറ്റില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥി ഹിന്ദുയിസത്തെക്കുറിച്ച് മറ്റുളള കുട്ടികള്‍ക്ക് അറിവ് നല്‍കുക എന്ന സദുദ്ദേശത്തോടെയാണ് സ്വസ്തിക്ക് പ്രദര്‍ശിപ്പിച്ചതെന്നായിരുന്നു വിദ്യാര്‍ഥിയും വിദ്യാര്‍ഥിയെ അനുകൂലിക്കുന്നവരും വാദിച്ചത്.

ഹിന്ദു, ഇന്റര്‍ ഫെയ്ത്ത്, ജൂയിഷ് വിദ്യാര്‍ഥി ഗ്രൂപ്പുകള്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് സ്റ്റീവന്‍ നാപ്പിന് നിവേദനം നല്‍കിയതിന്റെ പ്രതിഫലനമായിരുന്നു നടപടികള്‍ പിന്‍വലിച്ചു ഉത്തരവായത്. ജര്‍മ്മന്‍ നാസി പാര്‍ട്ടി ആയിരങ്ങളെ കൊന്നടുക്കിയപ്പോള്‍ ഉപയോഗിച്ചത് സ്വസ്തിക്ക് ചിഹ്നമായിരുന്നുവെന്നതാണ് ഇതിനെതിരെ പരാതിപ്പെടുന്നതിന് ചില വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചത് മാത്രമല്ല യൂണിവേഴ്‌സിറ്റിയുടെ നിലവിലുളള ചട്ടങ്ങള്‍ക്കെതിരെയായിരുന്നു ഇത്തരം ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് എന്നതും വിദ്യാര്‍ഥിക്കെതിരെ നടപടിയെടുക്കുവാന്‍ യൂണിവേഴ്‌സിറ്റിയെ നിര്‍ബന്ധിതമാക്കിയത്.

ഹിന്ദു സ്വസ്തിക ചിഹ്നം പ്രദര്‍ശിച്ച വിദ്യാര്‍ത്ഥിയുടെ സസ്‌പെഷന്‍ റദ്ദാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക