Image

എയിംസില്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ കുട്ടിയുടെ രണ്ടു വൃക്കകളും കാണാനില്ല

Published on 26 May, 2015
എയിംസില്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ കുട്ടിയുടെ രണ്ടു വൃക്കകളും കാണാനില്ല

   ന്യൂഡല്‍ഹി: ശസ്ത്രക്രിയയ്ക്കു വിധേയയായ ആറു വയസുകാരിയുടെ രണ്ടു വൃക്കകളും കാണാനില്ല. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണു (എയിംസ്) സംഭവം. ശസ്ത്രക്രിയ നടത്തിയ എയിംസിലെ ഡോക്ടര്‍ക്കെതിരേ പെണ്‍കുട്ടിയുടെ പിതാവ് ഉത്തര്‍പ്രദേശ് ബറേലി സ്വദേശി പവന്‍ കുമാര്‍ ഹൗസ്ഖാസ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ചികിത്സാ കേന്ദ്രത്തിനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ എയിംസ് ഉന്നതാധികാര സമിതിയെയും നിയോഗിച്ചിട്ടുണ്ട്.

ഇടതുവൃക്കയ്ക്കു തകരാര്‍ കണെ്ടത്തിയതിനെത്തുടര്‍ന്നു കഴിഞ്ഞ ഡിസംബര്‍ മുതല്‍ ചികിത്സ തുടങ്ങിയ പെണ്‍കുട്ടിയെ മാര്‍ച്ച് 14നാണു ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയത്. ഇടതുവൃക്ക മാത്രമാണു നീക്കം ചെയ്തതെന്നും വലതു വൃക്കയ്ക്കു കുഴപ്പങ്ങളൊന്നുമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍, കുറച്ചു ദിവസത്തിനു ശേഷം മകള്‍ക്കു വീണ്ടും ശക്തമായ വേദന അനുഭവപ്പെടാന്‍ തുടങ്ങിയെന്നും തുടര്‍ന്നു സിടി സ്‌കാന്‍ പരിശോധന നടത്തിയപ്പോഴാണു മകളുടെ ഇരുവൃക്കകളും നീക്കം ചെയ്തതായി കണെ്ടത്തിയതെന്നു വ്യക്തമായതെന്നും പോലീസില്‍ നല്‍കിയ പരാതിയില്‍ പവന്‍കുമാര്‍ പറയുന്നു. മാര്‍ച്ച് 14 മുതല്‍ കുട്ടി ഡയാലിസിസിനു വിധേയയാവുകയാണ്. ഇക്കാര്യം ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍ക്കു മുമ്പാകെ ചൂണ്ടിക്കാട്ടിയപ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ തയാറായില്ലെന്നും പരാതിയിലുണ്ട്. എയിംസ് അധികൃതരുമായി സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിന് അനുമതി ലഭിച്ചതുമില്ല. അതിനാലാണു പോലീസിനെ സമീപിച്ചതെന്നും പവന്‍കുമാര്‍ വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക