Image

കോര്‍പറേറ്റുകളുടെ സ്വന്തം ആളായി മോദി മാറി: രാഹുല്‍ ഗാന്ധി

Published on 26 May, 2015
കോര്‍പറേറ്റുകളുടെ സ്വന്തം ആളായി  മോദി മാറി: രാഹുല്‍ ഗാന്ധി

കോഴിക്കോട്: കര്‍ഷകനെയും പാവപ്പെട്ടവനെയും മല്‍സ്യത്തൊഴിലാളികളെയും മറന്ന് സ്വന്തക്കാരായ കോര്‍പറേറ്റുകളുടെ സ്വന്തം ആളായി  മോദി മാറിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോഴിക്കോട് കടപ്പുറത്ത് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയുടെ സൂട്ട്ബൂട്ട് സര്‍ക്കാറിന് ജന്‍മദിനാശംസകള്‍ നേരുന്നു എന്ന് കളിയാക്കിക്കൊണ്ടായിരുന്നു രാഹുല്‍ പ്രസംഗിച്ചു തുടങ്ങിയത്. പാവപ്പെട്ട കര്‍ഷകന്‍െറ ഭൂമിയും മല്‍സ്യത്തൊഴിലാളിയുടെ കടലും തട്ടിയെടുത്ത് കോര്‍പറേറ്റുകള്‍ക്ക് കാണിക്കവെക്കുന്ന മോദി സര്‍ക്കാറിന് ഇങ്ങനെ പോയാല്‍ അഞ്ചാം വര്‍ഷികം ആഘോഷിക്കാനാവില്ളെന്ന് രാഹുല്‍ താക്കീതു ചെയ്തു.

ഓരാള്‍ക്കെങ്കിലും തൊഴില്‍ നല്‍കാന്‍ മോദിക്കായോ, ഇതിനെ കുറിച്ച് ഒന്നാം വാര്‍ഷികത്തില്‍ ഒരു വാചകമെങ്കിലും പറയാന്‍ മോദിക്കാവുമോ, ഒരു വള്‍ഷം കൊണ്ട് മുപ്പത് ശതമാനം തൊഴിലവസരം കുറഞ്ഞുവെന്നാണ് കണക്കെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമിഏറ്റെടുക്കല്‍ ബില്ലില്‍ വെള്ളം ചേര്‍ക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ പറയുന്ന കാരണം പച്ചക്കള്ളമാണ്.  സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഭൂമി ഏറ്റെടുക്കലിലൂടെ സംഭവിക്കാന്‍ പോവുന്നത്. കോര്‍പറേറ്റുകള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ മാത്രമാണ് മോദിയുടെ ശ്രമം.

കോര്‍പറേറ്റുകളുടെ സ്വന്തം ആളായി  മോദി മാറി: രാഹുല്‍ ഗാന്ധി
കോര്‍പറേറ്റുകളുടെ സ്വന്തം ആളായി  മോദി മാറി: രാഹുല്‍ ഗാന്ധി
കോര്‍പറേറ്റുകളുടെ സ്വന്തം ആളായി  മോദി മാറി: രാഹുല്‍ ഗാന്ധി
കോര്‍പറേറ്റുകളുടെ സ്വന്തം ആളായി  മോദി മാറി: രാഹുല്‍ ഗാന്ധി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക