Image

ജൂണ്‍ ഒന്നു മുതല്‍ ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്ക്‌ ജി പി എസ്‌ നിര്‍ബന്ധം

Published on 26 May, 2015
ജൂണ്‍ ഒന്നു മുതല്‍ ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്ക്‌ ജി പി എസ്‌ നിര്‍ബന്ധം
ന്യൂഡല്‍ഹി: ജൂണ്‍ ഒന്നു മുതല്‍ ഡല്‍ഹിയില്‍ സര്‍വീസ്‌ നടത്തുന്ന വഹനങ്ങളില്‍ ജി പി എസ്‌ സംവിധാനം നിര്‍ബന്ധമാക്കുന്നു. ഇതു സംബന്ധിച്ച്‌ ആം ആദ്‌മി സര്‍ക്കാര്‍ ഉത്തരവിറക്കി. യാത്രക്കാരുടെ, പ്രത്യേകിച്ച്‌ സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ ഇത്തരത്തിലൊരു നടപടി. കഴിഞ്ഞവര്‍ഷം ഡല്‍ഹിയിലെ ഓട്ടോറിക്ഷകളില്‍ ജി പി എസ്‌ സംവിധാനം നിര്‍ബന്ധമാക്കിയുള്ള ഉത്തരവ്‌ ഇറങ്ങിയിരുന്നു. സംവിധാനം ഉണ്ടേല്‍ മാത്രമേ ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുവെന്നായിരുന്നു ഉത്തരവ്‌. എന്നാല്‍ ജി പി എസ്‌ സംവിധാനത്തിന്റെ അമിതവില താങ്ങവുന്നതല്ലെന്നും ഇളവ്‌ വേണമെന്നു ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന്‌ ജി പി എസ്‌ സംവിധാനം നിര്‍ബന്ധമാണെന്ന ഉത്തരവ്‌ പിന്‍വലിച്ചിരുന്നു. എന്നാല്‍ പുതിയ നിര്‍ദ്ദേശമനുസരിച്ച്‌ ജൂണ്‍ ഒന്നിനു ശേഷം ജി പി എസ്‌ ഇല്ലാത്ത വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനെതിരേ കര്‍ശന നടപടിയെടുക്കും. സംഭവത്തില്‍ ഡല്‍ഹിയില്‍ അങ്ങിങ്ങ്‌ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക