Image

മഞ്ച്‌ `അമേരിക്കന്‍ ഡെയ്‌സ്‌' മ്യൂസിക്കല്‍, കോമഡി ഷോ ജൂണ്‍ 28ന്‌ ന്യൂജേഴ്‌സി ജെ പി സ്‌റ്റീവന്‍സ്‌ ഹൈസ്‌കൂളില്‍

ജോര്‍ജ്‌ തുമ്പയില്‍ Published on 25 May, 2015
മഞ്ച്‌ `അമേരിക്കന്‍ ഡെയ്‌സ്‌' മ്യൂസിക്കല്‍, കോമഡി ഷോ ജൂണ്‍ 28ന്‌ ന്യൂജേഴ്‌സി ജെ പി സ്‌റ്റീവന്‍സ്‌ ഹൈസ്‌കൂളില്‍
ന്യൂജേഴ്‌സി: മഞ്ചിന്റെ (മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി) നേതൃത്വത്തില്‍ ന്യൂജേഴ്‌സി എഡിസണ്‍ ജെ പി സ്റ്റിവന്‍സ്‌ ഹൈസ്‌കൂളില്‍ (855 Grove Ave) ജൂണ്‍ 28ന്‌ ഞായറാഴ്‌ച വൈകുന്നേരം 5.30ന്‌ മ്യൂസിക്കല്‍, കോമഡി ഷോ `അമേരിക്കന്‍ ഡെയ്‌സ്‌' എത്തുന്നു. എബിസിഡി, കസിന്‍സ്‌, മാസ്റ്റേഴ്‌സ്‌, ട്രാഫിക്‌, താപ്പാന തുടങ്ങിയ സിനിമകളുടെ ചീഫ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍ ലിനു ആന്റണിയാണ്‌ ഷോയുടെ സംവിധാനം. സംഗീതം, കോമഡി, സ്‌കിറ്റ്‌ തുടങ്ങിയ പ്രോഗ്രാമുകളുമായി രണ്ടരമണിക്കൂര്‍ മുഴുനീള എന്റര്‍ടെയ്‌ന്‍മെന്റ്‌ പ്രോഗ്രാമായിരിക്കുമിതെന്നും മുന്‍കാല ഷോകളിലെ രസംകൊല്ലി പരിപാടികള്‍ ഇത്തവണ ഉണ്ടായിരിക്കില്ലന്നും ലിനു ആന്റണി ഉറപ്പു നല്‍കുന്നു.

തൊണ്ണൂറ്റിയേഴിലേറെ സിനിമകളില്‍ പാടിയിട്ടുള്ള പ്രശസ്‌ത സൗത്ത്‌ ഇന്ത്യന്‍ പിന്നണി ഗായിക രഞ്‌ജിനി ജോസ്‌, കേരള സംഗീത നാടകഅക്കാഡമി അവാര്‍ഡും ജോണ്‍സണ്‍ മെമ്മോറിയല്‍ അവാര്‍ഡും(2012)നേടിയ എടപ്പാള്‍ വിശ്വം എന്നിവര്‍ സംഗീതവിരുന്നൊരുക്കും.

2009ല്‍ എം ടിയുടെ സ്‌ക്രിപ്‌റ്റില്‍ ലാല്‍ ജോസ്‌ സംവിധാനം ചെയ്‌ത നീലത്താമരയിലെ അഭിനേതാക്കളായ കൈലാഷും അര്‍ച്ചന കവിയും അതേ നീലത്താമരയിലെ മനോഹര ദൃശ്യാനുഭവം അമേരിക്കന്‍ മലയാളികള്‍ക്കായി സ്റ്റേജില്‍ പുനരവതരിപ്പിക്കും. 1979ല്‍ സിനിമാ അഭിനയം തുടങ്ങി 50ലേറെ ചിത്രങ്ങളില്‍ വേഷമിട്ട്‌ മലയാളി മനസുകളില്‍ ജനപ്രിയനെന്ന നിലയില്‍ ഇടം കണ്ടെത്തിയ പ്രശസ്‌ത നടന്‍ സുധീഷ്‌, 2006ല്‍ അഭിനയരംഗത്തെത്തി വര്‍ഷം എന്ന സിനിമയിലൂടെ പ്രശസ്‌തയായ സരയൂ, സീരിയല്‍ നടി അഞ്‌ജു അരവിന്ദ്‌, പ്രശസ്‌ത സിനിമാ, സീരിയല്‍ നടന്‍ കിഷോര്‍ തുടങ്ങിയവര്‍ സ്‌കിറ്റ്‌ അവതരിപ്പിക്കും.
കോമഡി രാജാക്കന്‍മാരായ കലാഭവന്‍ ജിന്റോ, ബിനു അടിമാലി, കലാഭവന്‍ ബിജു, കലാഭവന്‍ പ്രശാന്ത്‌ തുടങ്ങിയവരടങ്ങിയ കലാഭവന്‍ ടീം ചിരിയുടെ വിരുന്നൊരുക്കും.

ഷോയുടെ വിജയത്തിന്‌ എല്ലാ മലയാളി സംഘടനകളുടെയും സഹകരണം മഞ്ച്‌ പ്രസിഡന്റ്‌ ഷാജി വര്‍ഗീസ്‌ അഭ്യര്‍ഥിച്ചു. മഞ്ചിന്റെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും കമ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ഷോയുടെ ലാഭവീതം ഉപയോഗിക്കും.

നാമം പ്രസിഡന്റ്‌ മാധവന്‍ നായര്‍ സംഘടനയുടെ എല്ലാ സഹകരണവും പിന്തുണയും പ്രോഗ്രാമിന്‌ വാഗ്‌ദാനം ചെയ്‌തു. ഫൊക്കാനാ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍ പോള്‍ കറുകപ്പിള്ളില്‍ പ്രോഗ്രാമിന്‌ വിജയാശംസകള്‍ നേര്‍ന്നു.

പ്രവാസി ചാനലും മലയാളി എഫ്‌ എമ്മും ടൈംലൈന്‍ ഫോട്ടോഗ്രഫിയുമാണ്‌ ന്യൂജേഴ്‌സി മലയാളിസമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോഗ്രാമിന്റെ മീഡിയാ സ്‌പൊണ്‍സേഴ്‌സ്‌.
മഞ്ച്‌ `അമേരിക്കന്‍ ഡെയ്‌സ്‌' മ്യൂസിക്കല്‍, കോമഡി ഷോ ജൂണ്‍ 28ന്‌ ന്യൂജേഴ്‌സി ജെ പി സ്‌റ്റീവന്‍സ്‌ ഹൈസ്‌കൂളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക